TRENDING THIS WEEK
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടിംഗ് കഴിഞ്ഞതിനെ തുടർന്ന് തങ്ങളുടെ സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിടത്ത് നിന്ന് എടുത്ത് മാറ്റി കൊണ്ട് പോകുന്നവർ തൃശൂർ മിഷൻ ക്വാർട്ടേഴ്സ് വാർഡിൽ നിന്നൊരു ദൃശ്യം
കൊച്ചി ബിനാലെയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഫോർട്ട്കൊച്ചിൻ ആസ്പിൻവാളിൽ മാദ്ധ്യമങ്ങളോട് വിശദീകരിക്കുന്ന ക്യുറേറ്റർ നികിൽ ചോപ്ര
കൊച്ചി ബിനാലെയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഫോർട്ട്കൊച്ചിൻ ആസ്പിൻവാൾ മതിലിൽ വരച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ.
കോട്ടയം സിറ്റിസൺ ഫോറത്തിന്റെയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തിയ ക്രിസ്മസ് പാപ്പാ വിളംബര റാലി പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചപ്പോൾ
ക്രിസ്മസ് പാപ്പാ വിളംബര റാലി... കോട്ടയം സിറ്റിസൺ ഫോറത്തിൻ്റേയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തിയ ക്രിസ്മസ് പാപ്പാ വിളംബര റാലി പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചപ്പോൾ.
തൃപ്രയാർ ഏകാദശിക്കുള്ള ആനച്ചമയ നിർമ്മാണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ ജീവധനം കാര്യാലയത്തിൽ വസന്തൻ കുന്നത്തങ്ങാടിയുടെ നേതൃത്വത്തിൽ പൂർത്തിയായപ്പോൾ
തൃപ്രയാർ ഏകാദശിക്കുള്ള ആനച്ചമയ നിർമ്മാണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ ജീവധനം കാര്യാലയത്തിൽ വസന്തൻ കുന്നത്തങ്ങാടിയുടെ നേതൃത്വത്തിൽ പൂർത്തിയായപ്പോൾ.
അപകടമാണ് തിരക്കുവേണ്ട...ശബരിമല ദർശനത്തിനെത്തുന്ന ഭക്തരെ പതിനെട്ടാംപടിക്ക് മുന്നിലേക്ക് കടത്തിവിടിമ്പോൾ വേഗത്തിൽ പടികയറുംമുന്നേ ദൂരെനിന്ന് നാളികേരം എറിയുന്ന ഭക്തൻ. ഇങ്ങനെ എറിയുന്ന നാളികേരം ദിശതെറ്റി മുകളിൽ തിരുമുറ്റത്ത് നിൽക്കുന്നവരുടെ തലയിലും മറ്റും കൊണ്ട് അപകടങ്ങൾ സംഭവിക്കുന്നത് തുടർക്കഥയാണ്
പ്രായമല്ല മനസാണ്...ശബരിമല ദർശനത്തിനെത്തിയ ഗുരസ്വാമി ഭക്തരുടെ തിരക്കിൽ ദർശനത്തിനായി കാത്തുനിൽക്കുന്നു
ദേ അതാണ് കോവിൽ...ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ തിരക്കിനിടയിൽ കന്നിസ്വാമി സന്നിധാനം കണ്ടപ്പോൾ കൂടെയുള്ള അയ്യപ്പൻമാരെ കൈചൂണ്ടി കാണിച്ചുകൊടുക്കുന്നു