കോട്ടയം തഹസിൽദാർ എസ്.എൻ.അനിൽകുമാറിൻ്റെ മൃതദേഹം കളക്ട്രേറ്റിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്ന ജീവനക്കാർ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന പൂർവ്വ അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി. ശിവൻകുട്ടിയെ വേദിയിലേക്ക് സ്വീകരിക്കുന്നു.
തൃശൂരിൽ ആരംഭിക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ടെക്നിക്കൽ സ്കൂളിൻ്റെ മതിലിൽ ചിത്രങ്ങൾ വരയ്ക്കുന്ന വിദ്യാർത്ഥിനികൾ
തൃശൂർ ശക്തൻ നഗറിൽ ഗ്രീൻ ഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച ഫ്ലവർഷോയിൽ നിന്ന്
ഇരുള നൃത്തത്തിൽ... ഹയർ സെക്കൻഡറി വിഭാഗം ഇരുള നൃത്തത്തിൽ ഏഗ്രേഡ് നേടിയ നാഷണൽ എച്ച്.എസ്.എസ് ഇരിങ്ങാലക്കുട.
ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടം ഏഗ്രേഡ് നേടിയ വിവോകോദയം ഗേൾസ് എച്ച് എസ് എസ് തൃശൂർ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ ഓൺലൈനായി പങ്കെടുക്കുന്ന സിയ ഫാത്തിമയുടെ ഡിസൈനിംഗ് നോക്കി കാണുന്ന മന്ത്രിമാരായ വി.ശിവൻകുട്ടി കെ. രാജൻ എന്നിവർ വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗവുമായി മല്ലിടുന്ന ചെറുവത്തൂർ എം.ആർ.വി.എ എസിലെ ഫാത്തിമയുടെ അപേക്ഷയിലെ സങ്കടം കണ്ട മന്ത്രി വി ശിവൻകുട്ടിയാണ് ഓൺലൈനായി മത്സരിക്കാൻ അവസരം തുറന്ന് നൽകിയത്
പൂരകളി... തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പൂരകളിയിൽ ഏഗ്രേഡ് നേടിയ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് തിരുവനന്തപുരം.
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം നങ്ങ്യാർക്കൂത്തിൽ പങ്കെടുക്കാനെത്തിയ ഇടുക്കി എസ്.എച്ച്. ജി. എച്ച് എസ് എസ് മുതലകോടിലെ ദേവിക രവിയെ കണ്ട് പേടിക്കുന്ന അനുജത്തി ദക്ഷ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ ഏഗ്രേഡ് നേടിയ പ്രയാഗ് പി. കുമാർ സി എം എസ് സ്കൂൾ തൃശൂർ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ പങ്കെടുക്കാനെത്തിയ ആലപ്പുഴ കൊയ്പള്ളി വി.എസ്.എസ് എച്ച്എസിലെ അനന്ദൻ ഉണ്ണിയുടെ കൈ പിടിച്ച് വേദിയിലേയ്ക്ക് വരുന്ന അനുജൻ ത്രിദേവ്
ഭയാനകം... തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ പങ്കെടുത്ത മത്സരാർത്ഥി സ്കൂളിലെ ഫിഷ്ടാങ്കിലെ മീനുകളുടെ ഭംഗി ആസ്വദിക്കുന്നു.
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത്  ശബരിമല സംരക്ഷണ ജ്യോതി ബിജെപി  തെളിക്കുന്ന പ്രവർത്തകർ
തൃശൂരിൽ സംഘടിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പണിയ നൃത്തത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ ആദിവാസി മേഖലയിലെ വ്യത്യസ്ത രീതിയിലുള്ള കമ്മലിൻ്റെ മാതൃകൾ അണിഞ്ഞപ്പോൾ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പണിയ നൃത്തത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾക്കൊപ്പം നൃത്ത ചുവട് വയ്ക്കുന്ന സംഗീത നാടക അക്കാഡമിയിൽ  അന്താരാഷ്ട്ര നാടകോത്സവത്തിന് എത്തിയ പോളണ്ടിൽ നിന്നെത്തിയ വിദേശികൾ
തൃശൂരിൽ സംഘടിപ്പിക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായ് കലാമണ്ഡലത്തിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച സ്വാഗതഗാനത്തിൽ നിന്ന്.
തൃശൂരിൽ സംഘടിപ്പിച്ച 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദം പങ്കിടുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
സംസ്ഥാന സ്കൂൾ കലോത്സവം സ്വർണ്ണക്കപ്പിന് നഗരത്തിൽ നൽകിയ സ്വീകരണത്തിൽ
സ്വർണ്ണ പ്രതിഭകൾക്ക്... സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ കപ്പിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനു ശേഷം പ്രധാനവേദിയായ തേക്കിൻകാട് എക്സിബിഷൻ ഗ്രൗണ്ടിലേക്ക് മന്ത്രിമാരായ വി. ശിവൻകുട്ടിയും, കെ. രാജനും, മേയർ നിജി ജസ്റ്റിനും ചേർന്ന് കൊണ്ടുവന്നപ്പോൾ.
64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണ്ണ കപ്പിനെ പ്രധാന വേദിയായ തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ പ്രധാന വേദിയിലയ്ക്ക് സ്വീകരിച്ചാനയിക്കുന്നു
  TRENDING THIS WEEK
എറണാകുളം ഇടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്. വാഹനങ്ങൾക്ക് സമീപം പുതിയ ഹൈവേയുടെ നിർമ്മാണം നടക്കുന്നതും കാണാം
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം എറണാകുളം തൃക്കാക്കരയിൽ എഴുത്തുകാരി പ്രൊഫ. എം. ലീലാവതിക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമ്മാനിക്കുന്നു. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി തുടങ്ങിയവർ സമീപം
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം സമ്മാനിക്കാനെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എഴുത്തുകാരി പ്രൊഫ. എം. ലീലാവതിക്ക് പ്രസംഗിക്കുവാനായി മൈക്ക് പിടിച്ച് കൊടുക്കുന്നു.
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം സമ്മാനിക്കാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എഴുത്തുകാരി പ്രൊഫ. എം. ലീലാവതിയുടെ പ്രസംഗം കേൾക്കുന്നു
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം എഴുത്തുകാരി പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച ശേഷം മടങ്ങുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
സൂര്യോദയത്തിന്റെ പശ്ചാത്തലത്തിൽ ചെറുവള്ളവുമായി കടന്ന് പോകുന്ന മത്സ്യത്തൊഴിലാളി. എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച.
തൃശൂരിൽ ആരംഭിക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ടെക്നിക്കൽ സ്കൂളിൻ്റെ മതിലിൽ ചിത്രങ്ങൾ വരയ്ക്കുന്ന വിദ്യാർത്ഥിനികൾ
തൃശൂർ ശക്തൻ നഗറിൽ ഗ്രീൻ ഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച ഫ്ലവർഷോയിൽ നിന്ന്
കോട്ടയം തൃക്കൈക്കാട്ട് മഠം ഹാളിൽ കളിയരങ്ങിൻ്റെ നേതൃത്വത്തിൽ നടന്ന നിഴൽക്കൂത്ത് കഥകളിയിൽ ഭാരത മലയനായി വേഷമിടുന്ന കലാമണ്ഡലം ശശീന്ദ്രൻ ചുട്ടികുത്തുന്നു
കെ.പി.സി.സിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാര ചടങ്ങിന് ശേഷം എറണാകുളം തൃക്കാക്കരയിലെ വീട്ടിലനുള്ളിലേക്ക് വാക്കറിന്റെ സഹായത്തോടെ നടക്കുന്ന എഴുത്തുകാരി പ്രൊഫ. എം. ലീലാവതിയെ സഹായിക്കുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com