എറണാകുളം കൊച്ചി കായലിലൂടെ മുളവ്കാട് സ്വദേശി നിർമ്മിച്ച സീപ്ളെയിനുമായി കറങ്ങുന്ന ചാത്യാത്ത് സ്വദേശി. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച.
തൃശൂർ ശക്തൻ സ്റ്റാൻഡിലേക്കുള്ള  റോഡിൽ  ഉണ്ടായ  വെള്ള കെട്ടിൽ അകപ്പെട്ട സ്‌ക്കുട്ടർ യാത്രക്കാരൻ
ഇന്നലെ പെയ്ത കനത്ത മഴയിൽ തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം റോഡിലുണ്ടായ വെള്ള കെട്ടിൽ പെട്ടുപ്പോയ വയോധിക
എറണാകുളം കടവന്ത്രയിൽ നിന്ന് വൈറ്റിലയിലേക്ക് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്. അരമണിക്കൂറെടുത്താണ് വാഹനങ്ങൾ കടവന്ത്രയിൽ നിന്ന് വൈറ്റിലയ്ക്കെത്തിയത്.
കൊല്ലത്ത് ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി ക്വയിലോൺ ബീച്ച് ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ് സെറിമണി.
പിഎം ശ്രീയിൽ നിന്ന് സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച ഡി ഇ ഒ ഓഫീസ് മാർച്ച്
ക്രിസ്മസ് ആഘോഷം... തൃശൂർ കാസിനോ ഹോട്ടൽ ലിമിറ്റഡിൽ സംഘടിപ്പിച്ച വാർഷിക കേക്ക് മിക്സിംഗിൽ നിന്ന്.
സേഫാക്കണം... സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിലേക്കെത്തുമ്പോൾ ഷർട്ടിന്റെ ബട്ടണിടുന്നു ഫോട്ടോ. ജയമോഹൻ തമ്പി
തൃശൂർ സ്വരാജ് റൗണ്ടിൽ പാർക്ക് ചെയ്ത സ്വകാര്യ കുടിവെള്ള ടാങ്കർ ലോറിയിൽ നിന്നും വിശപ്പും ദാഹവും അകറ്റാൻ കുപ്പിയിൽ വെള്ളം ശേഖരിക്കുന്ന വയോധിക ശേഖരിക്കുന്നതിനിടയിൽ കുപ്പിയിൽ നിന്നും പുറത്ത് പോകുന്ന വെള്ളം ശേഖരിക്കാൻ മറ്റൊരു ബക്കറ്റും താഴെ വച്ചിട്ടുണ്ട്
കോഴിക്കോട് താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെയുള്ള സംഘർഷത്തിൽ തീവെപ്പിൽ കത്തി നശിച്ച വാഹനം
ചുരുളഴിയാത്ത രഹസ്യങ്ങൾ... ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച " സിറ്റ് ടു വിൻ " നേതൃക്യാമ്പിൽ എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ ,മുൻ കെ.പി.സി.സി പ്രസിഡൻറ് കെ മുരളീധരനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ
പുത്തൂരിൽ കാണാം... തൃശൂർ മൃഗശാലയിലെ ഏറ്റവും സീനിയറായ അന്തേവാസി മുതലയെ അടുത്താഴ്ച ഉദ്ഘാടനം ചെയ്യുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിലേയ്ക്ക് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു.
പെടുന്നനെ പെയ്ത മഴയിൽ മഴയിൽ നിന്ന് രക്ഷനേടാൻ കുടയിൽ അഭയം തേടിയ നാടോടികൾ  തൃശൂർ തേക്കിൻക്കാട്  മൈതാനിയിൽ നിന്നൊരു ദൃശ്യം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ രാഷ്ട്രീയ പാർട്ടികൾ  ചുവരുകൾ ബുക്ക് ചെയ്ത് പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോൾ തൃശൂർ ഒല്ലൂരിൽ നിന്നൊരു ദൃശ്യം
പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ ഉദ്ഘാടനത്തിനു മുന്നോടിയായി കുട്ടനെല്ലൂർ നിന്നും സുവോളജിക്കൽ പാർക്കിലേക്ക് ആരംഭിച്ച പുത്തൂർ വാക്കത്തോൺ മന്ത്രി കെ. രാജൻ തുടങ്ങിയവർ മുൻ നിരയിൽ
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തൃശൂർ കുറുപ്പം റോഡിൻ്റ അശാസ്ത്രീയ നിർമ്മാണം മൂലം കടയിൽ വെള്ളം കയറിയതിനെ തുടർന്ന് വെള്ളം കോരിയെടുത്ത് കടക്ക് മുമ്പിൽ വളരുന്ന വാഴയ്ക്ക് ഒഴിക്കുന്നു കടയുടമ
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ റോഡിന് സമീപത്തെ കൊല്ലം തോടിന്റെ കരയ്ക്ക് നാട്ടുകാർ തള്ളിയ പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ തോട്ടിൽ നിന്ന് വാരിമാറ്റുന്നു
ശബരിമലയിലെ സ്വർണകൊള്ളക്കെതിരെ മഹിളാമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഭാഗമായി നടന്ന പ്രതിഷേധത്തിൽ അകപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ സഹപ്രവർത്തകർ കുടിവെള്ളം നൽകുന്നു.
ചോര കൊണ്ടൊരു ചുമർചിത്രം….കോഴിക്കോട് ഗവൺമെന്റ് ബീച്ച് ആശുപത്രിയിലെ ഇ.എൻ.ടി പുതിയ ബ്ലോക്കിന്റെ പിൻവശത്ത് ലഹരി മാഫിയ പിടിമുറുക്കി, മതിലിനു പിറകിൽ വന്നിരുന്ന് ലഹരി കുത്തിവെച്ചശേഷം വരുന്ന രക്തം വിരലുകൊണ്ട് ചുമരിൽ തേച്ച പാടുകളാണിവ, ലഹരി ഉപയോഗിച്ചതിൻ്റെ ശേഷിപ്പുകളായ സിറിഞ്ചുകളും കാണാം.ലഹരി ഉപയോഗിച്ച് രണ്ടുപേർ ഈ സ്ഥലത്ത് മരണപ്പെട്ടിട്ടുണ്ട്.
g കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ യാത്ര ചിന്നക്കടയിൽ എത്തിയപ്പോൾ പ്രവർത്തകർ അടൂർ പ്രകാശ് എം.പിയെ തോളിലേറ്റി വേദിയിലേക്ക് കൊണ്ടുപോകുന്നു
  TRENDING THIS WEEK
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ മലപ്പുറം നവാമുകുന്ദ എച്എസ്എസിലെ ആദിത്യ അജി സ്വർണം നേടുന്നു
ആശ സമരക്കാരുടെ ക്ലിഫ് ഹൗസ് മാർച്ചിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ആശ സമര സഹായ സമിതി സംഘടിപ്പിച്ച കരിദിനാചരണം മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
എറണാകുളം കരയോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടി.ഡി.എം ഹാളിൽ നടന്ന മുത്തപ്പൻ തിരുവപ്പന വെള്ളാട്ടം.
ശ്രീമന്ത്രിയെ... പിഎംശ്രീ പദ്ധതി നടപ്പിലാക്കിയതിന് ആശംസകൾ അർപ്പിച്ച് തൃശൂരിൽ എബിവിപി പ്രവർത്തകർ പ്രതികാത്മകമായി വിദ്യഭ്യാസ മന്ത്രി വി.ശിവൻക്കുട്ടിയെ ഷാൾ അണിയിച്ചപ്പോൾ.
എറണാകുളം കടവന്ത്രയിൽ നിന്ന് വൈറ്റിലയിലേക്ക് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്. അരമണിക്കൂറെടുത്താണ് വാഹനങ്ങൾ കടവന്ത്രയിൽ നിന്ന് വൈറ്റിലയ്ക്കെത്തിയത്.
സംസ്‌ഥാന സ്കൂൾ കായിക മേളയിൽ 200 മീറ്ററിൽ സ്വർണ്ണം നേടിയ പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ നിവേദ് കൃഷ്ണ.തൊഴുകൈകളോടെ പ്രാർത്ഥനയിൽ അമ്മ ലിസ സമീപം
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ എച്ച്. എസ്.എസിലെ സഫാനിയ നിറ്റു സ്വർണം നേടുന്നു
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസ് മത്സ‌രത്തിൽ മലപ്പുറം കൊടകശേരി ഐഡിയൽ സ്കൂളിലെ ഷാരോൺ ഷനക ഹർഡിലിൽ തട്ടി വീണ് കിടക്കുമ്പോൾ മലപ്പുറം തിരുനാവായ എൻ.എം.എച്ച്.എസിലെ ഫസലുൽ ഹക്കീം റെക്കാഡോടെ സ്വർണം നേടുന്നു.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ എച്ച്. എസ്.എസിലെ സഫാനിയ നിറ്റു സ്വർണം നേടുന്നു
യു. ഡി. എഫ്. പാലക്കാട് ജില്ലാ നേതൃയോഗം ഡി .സി .സി. പ്രസിഡൻ്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com