കുട്ടി ആരാധികക്കൊപ്പം ...തൃശൂർ കുട്ടനെല്ലൂർ അഞ്ചേരിച്ചിറ ചാക്കോള പവലിയൻ കൺവെൻഷൻ സെന്റരിൽ നടന്ന എൻ.ഐ.ടി.സിയുടെയും (ന്യൂ ഇന്ത്യ ട്രാവൽ കോ ഓപ്പറേറ്റീവ് ലിമിറ്റഡ്), എം.എഫ്.ടി.സിയുടെയും (മിൽക്ക് ഫാർമേഴ്‌സ് ആൻഡ് ഫിഷറീസ് ടേഡ് മൾട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തിയ സിനിമ താരം ഷൈൻ ടോം ചാക്കോ ആരാധകർക്കൊപ്പം
കലാ മാമാങ്കത്തിനായി...സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് എക്സിബിഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പന്തൽ കാൽനാട്ട് കർമ്മം മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, കെ. രാജൻ, എം.എൽ.എ.മാരായ സേവ്യർ ചിറ്റിലപ്പിള്ളി , കെ കെ രാമചന്ദ്രൻ,പി. ബാലചന്ദ്രൻ,എൻ കെ അക്ബർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
തൃശൂർ ശ്രീകേരളവർമ്മ കോളേജ് അലുമിനി അസോസിയേഷൻ ഓഫ് ഡിഫറൻ്റ്ലി എബിൾഡ് "സ്റ്റാർലൈറ്റ് "കോളേജിൽ സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിൽ ക്രിസ്മസ് പാപ്പയുടെ വേഷം ധരിച്ചെത്തിയ കാഴ്ച പരിമിതിയുള്ള കൊടകര സ്വദേശി വിനോദിനെ ആഘോഷ പരിപാടിയിലേയ്ക്ക് സ്വീകരിച്ച് കൊണ്ട് പോകുന്നു
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് അന്തിക്കാടുള്ള തൻ്റെ വീട്ടിൽ ക്രിസ്മസ് ട്രീ ഒരുക്കി നക്ഷത്രം തൂക്കുന്നു
ചേറ്റുപുഴ പാലത്തിന് താഴെ വെള്ളത്തിൽ പടർന്ന് വളർന്ന് നിൽക്കുന്ന കബോബ ഫർക്കാറ്റ സുന്ദരി പായൽ എന്ന് മലയാളത്തിൽ അറിയപ്പെടുന്ന ഒരു അധിനിവേശ സസ്യം കൂടിയാണിത്
സ്വാഗത നൃത്തം... കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടന്ന വാർഷികാഘോഷത്തിനോടനുബന്ധിച്ച് നടത്തിയ സ്വാഗത നൃത്തം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മ ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൻ സംഘടിപ്പിച്ച പ്രതിക്ഷേധം
തൃശൂർ കോർപറേഷൻ മേയർ എം.കെ വർഗീസ് തൻ്റെ ഔദ്യോഗിക പദവിൽ നിന്ന് ഒഴിഞ്ഞ് കോർപറേഷന് മുൻപിലെ ഗാന്ധി പ്രതി പമയിൽ ത്രിവർണ്ണ കളറുള്ള മാല ചാർത്തി,ഔദ്യോഗിക വാഹനത്തിൽ കയറാതെ,ഒട്ടോറിക്ഷയിൽ കയറി പുറത്തേയ്ക്ക്
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചേർപ്പിൽ തമിഴ്നാട്ടിൽ നിന്നുള്ള സംഘം ഈറ്റ കൊണ്ട് ഉണ്ടാക്കിയ നക്ഷത്രങ്ങൾ വിൽപ്പനയ്ക്ക് വെച്ചപ്പോൾ
തദ്ദേശ സ്വയം ഭരണ വകുപ്പിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം ഒല്ലൂർ സെൻ്ററിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ്
https://newstrack.live/News/Create#:~:text=Product, Adjust
പത്തനംതിട്ട നഗരസഭയിൽ എൽ.ഡി. എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് പന്തയം വച്ച് തോറ്റ സി.പി.ഐ പ്രവർത്തകൻ ബാബു വർഗീസ് മീശ വടിക്കുന്നു. പന്തയത്തിൽ വിജയിച്ച യു.ഡി.എഫ് പ്രവർത്തകൻ ഉണ്ണി മാലയത്ത് വലത്, ഇടത് ഉല്ലാസ് എന്നിവർ സമീപം.
അടാട്ട് ഗ്രാമ പഞ്ചായത്തിലെ സംസ്കൃത കോളേജ് വാർഡിൽ നിന്ന് വിജയിച്ച മുൻ എം.എൽ.എ അനിൽ അക്കരയെ അഭിനന്ദിക്കുന്ന പ്രവർത്തക.
തൃശൂർ കോർപറേഷൻ ഒന്നാം വാർഡിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി രഘുനാഥ് സി മേനോന് മുത്തം നൽക്കുന്ന അമ്മ രതിദേവി
കുട്ടനെല്ലൂർ ഗവ.സി.അച്യുതമേനോൻ കോളേജിൽ ഇലട്രോണിക് പോളിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോഗ് റൂമിന് മുൻപിൽ കാവൽ നിൽക്കുന്ന പൊലിസ് ഉദ്യോഗസ്ഥർ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടിംഗ് കഴിഞ്ഞതിനെ തുടർന്ന് തങ്ങളുടെ സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിടത്ത് നിന്ന് എടുത്ത് മാറ്റി കൊണ്ട് പോകുന്നവർ   തൃശൂർ മിഷൻ ക്വാർട്ടേഴ്സ് വാർഡിൽ നിന്നൊരു ദൃശ്യം
തൃപ്രയാർ ഏകാദശിക്കുള്ള ആനച്ചമയ നിർമ്മാണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ ജീവധനം കാര്യാലയത്തിൽ വസന്തൻ കുന്നത്തങ്ങാടിയുടെ നേതൃത്വത്തിൽ പൂർത്തിയായപ്പോൾ.
തൃപ്രയാർ ഏകാദശിക്കുള്ള ആനച്ചമയ നിർമ്മാണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ ജീവധനം കാര്യാലയത്തിൽ വസന്തൻ കുന്നത്തങ്ങാടിയുടെ നേതൃത്വത്തിൽ പൂർത്തിയായപ്പോൾ
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെ കരീമഠം ഗവ.സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വള്ളത്തിൽ പോകുന്നവർ
തിരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോഗ് റൂമിന് മുന്നിൽ സായുധ പൊലീസ് കാവൽ നിൽക്കുന്നു
  TRENDING THIS WEEK
കൊയിലാണ്ടി എം. എൽ. എയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ കാനത്തിൽ ജമീലയുടെ മൃതദേഹം കോഴിക്കോട് സിപിഎം ജില്ലകമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവും എ ഐ സി സി പ്രവർത്തക സമിതി അംഗവുമായ രമേശ്‌ ചെന്നിത്തല, ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ, മന്ത്രി പി എ മുഹമ്മദ് റിയാസ്, എൽ ഡി എഫ് കൺവീനവർ ടി.പി രാമകൃഷ്ണൻ എം. എൽ എ, കുഞ്ഞമ്മദ് കുട്ടി എം. എൽ എ തുടങ്ങിയവർ സമീപം
കോട്ടയം പ്രസ്‌ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ
കാലാവധി പൂർത്തിയായ കോർപ്പറേഷൻ കൗൺസിലിന്റെ പ്രത്യേക യോഗത്തിൽ കൗൺസിലർമാരുടെ ഗ്രൂപ്പ് ഫോട്ടോ പ്രതിപക്ഷ കൗൺസിലർമാരോടൊപ്പം നോക്കുന്ന മേയർ ഡോ.ബീന ഫിലിപ്പ്
തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് എൽ. ഡി എഫ് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട് മുഖദാർ വാർഡ് യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.പി.എം. ജിഷാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പള്ളിക്കണ്ടി അഴീക്കൽ റോഡിൽ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വോട്ടർമാരോട് സംസാരിക്കുന്നു
വോട്ടുവഞ്ചിയിലേറി....  കോഴിക്കോട് ചാലിയം കാക്കത്തുരുത്തിലെ വോട്ടർമാർ ചാലിയം ഹാജി പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വോട്ട് ചെയ്‌ശേഷം വീട്ടിലേക്ക് തോണിയിൽ മടങ്ങുന്നു. എട്ട് വീടുകളിലായി പത്തുപേർക്കാണ് ഇവിടെ വോട്ടുള്ളത്.  തുരുത്തിലുള്ളവർക്ക് വോട്ടുചെയ്യാനായി  സ്‌കൂളിലെത്താൻ തോണിയല്ലാതെ മറ്റുമാർഗങ്ങളില്ല.
.ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും ക്രിസ്മസ്ട്രീയുമെല്ലാം വിപണിയിൽ സജീവമായി. പാലാ നഗരത്തിലെ കടയിൽ ക്രിസ്മസ് ട്രീ ഒരുക്കുന്ന ജീവനക്കാരൻ
ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ തുടങ്ങിയവയെല്ലാം വിപണിയിൽ നിരന്നുകഴിഞ്ഞു. നടക്കാവ് ഇംഗ്ലിഷ് പള്ളിക്ക് സമീപത്തെ ഒരു കടയിൽ നിന്നുള്ള ദൃശ്യം.
.ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും ക്രിസ്മസ്ട്രീയുമെല്ലാം വിപണിയിൽ സജീവമായി. പാലാ നഗരത്തിലെ കടയിൽ ക്രിസ്മസ് ട്രീ ഒരുക്കുന്ന ജീവനക്കാരൻ
വരണാധികാരിക്ക് ഒരു മാല.... തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിലെ വിജയിച്ച സ്ഥാനാർത്ഥികൾ ആഹ്ളാദം പ്രകടനം നടത്തിയ ശേഷം ഇലക്ഷൻ വരണാധികാരിയുടെ കാറിന് മുകളിൽ വെച്ചിട്ട് പോയ മാല
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com