സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ലഹരി വസ്തുക്കൾക്കെതിരെ തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച പ്രതിരോധ ശൃംഖലയിൽ മന്ത്രി വി.ശിവൻകുട്ടി, കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,മേയർ ഡോ.നിജി ജസ്റ്റിൻ വിദ്യാർത്ഥിനികൾ എന്നിവർക്കൊപ്പം സെൽഫി എടുക്കുന്ന മന്ത്രി കെ. രാജൻ
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ലഹരി വസ്തുക്കൾക്കെതിരെ തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച പ്രതിരോധ ശൃംഖലയിൽ പ്രതിജ്ഞ ഏറ്റു ചൊല്ലുന്ന മന്ത്രിമാരായ വി.ശിവൻകുട്ടി,കെ. രാജൻ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,മേയർ ഡോ. നിജി ജസ്റ്റിൻ തുടങ്ങിയവർ
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദികളുടെ പേരുകളിൽ നിന്ന് താമര പൂവിനെ ഒഴിവാക്കിയതിൽ പ്രതിക്ഷേധിച്ച് എബിവിപി പ്രവർത്തകർ തൃശൂർ ടൗൺ ഹാളിൽ മന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കുന്ന വേദിയിലേയ്ക്ക് താമര പൂവുമായി വന്ന് പ്രതിക്ഷേധിച്ചപ്പോൾ
അഭ്യാസമാണേ അയ്യപ്പാ... ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ തടയാൻ വേണ്ടി മതില് ചാടി പോകുന്ന പൊലീസ് സേനാംഗങ്ങൾ.
രാത്രിയും പകലും ജോലി ചെയ്യുന്ന വനിത പോലീസുദ്യോഗസ്ഥരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കൊല്ലം ഈസ്റ്റ് വനിത പോലീസ് സ്റ്റേഷനില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈൽഡ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മന്ത്രി കെ.എന്‍. ബാലഗോപാല്‍ കുട്ടികൾക്കൊപ്പം സന്തോഷം പങ്കിടുന്നു.
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ തേക്കിൻ ക്കാട് മൈതാനിയിലെ പ്രധാന വേദിയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ബാൻ്റ് മേളത്തിൽ പങ്കെടുക്കുന്ന ഹോളിഫാമിലി സിജിഎച്ച്എസിലെ വിദ്യാർത്ഥിനികൾ അവസാനവട്ട റിഹേഴ്സലിൽ
എറണാകുളം ബോൾഗാട്ടി പാലസിൽ മുസീരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര സ്‌പൈസ് റൂട്ട് സമ്മേളനത്തിൽ പങ്കെടുക്കനെത്തിയ ഷാര്‍ജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മനല്‍ അതായ എക്സിബിക്ഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന പൂരാവസ്തു ശില്പങ്ങൾ നോക്കിക്കാണുന്നു.
കഴിഞ്ഞദിവസം തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ ഇരുന്നൂറ്റി അമ്പത്തോളം ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചിടത്ത് നിന്ന് യാതൊരു കേടുപാടും കൂടാതെ ലഭിച്ച തൻ്റെ ബൈക്കിലിരുന്ന്  ദുരന്ത ദൃശ്യം നോക്കി കാണുന്ന തൃശൂർ പെരുവല്ലൂർ സ്വദേശി സിൻ്റോ എറണാക്കുളം റെയിൽവേ യാർഡിലെ ജീവനക്കാരനായ സിൻ്റോ ജോലിയ്ക്ക് പോകാനായി ഞായറാഴ്ച്ച കാലത്താണ് ബൈക്ക് പാർക്കിംഗിൽ വച്ചത്
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ നിർമ്മാണം പുരോഗമിക്കുന്ന പ്രധാന വേദിയ്ക്ക് മുൻപിലൂടെ നടന്ന് നീങ്ങുന്ന കൊമ്പൻ
കാർണിവൽ ഓഫ് ദ ഡിഫ് റെൻ്റ്... ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായിസവിശേഷ കാർണിവൽ ഓഫ് ദ ഡിഫ് റെൻ്റ് - എന്ന പേരിൽ ഒരുക്കുന്ന ഭിന്നശേഷി സർഗ്ഗോത്സവത്തിൻ്റെ ലോഗോ പ്രകാശനം തൃശൂർ പ്രസ് ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്യുന്നു.
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയെ സന്ദർശിക്കുന്നു
ചേർപ്പ് ശ്രീലകം ലൈഫ് ലോഗ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച പെരുവനം രാജ്യന്തര ഗ്രാമോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഐവറി പുരസ്ക്കാരം നേടിയ ശ്രീകുമാരൻ തമ്പിയുടെ കൈ പിടിച്ച് തൻ്റെ നെറ്റിയിൽ വയ്ക്കുന്ന കലാമണ്ഡലം ഗോപി
കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ ഗ്രൗണ്ടിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളീജിയറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 110 മീറ്റർ ഹഡിൽസ് ഒന്നാംസ്ഥാനം നേടിയ ഷാഹുൽ . എസ് വിക്ടോറിയ കോളേജ് പാലക്കാട്
എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ഫ്ലവർ ഷോയിൽ നിന്നുള്ള കാഴ്ച്ച.
തൃശൂർ കളക്ട്രേറ്റിലെ നിരീക്ഷണ കാമറയ്ക്ക് മുകളിൽ ഇരുന്ന് ഉറങ്ങുന്ന പ്രാവ് ഇന്ന് കളക് ട്രേറ്റിലെ ഓഫീസുകൾക്ക്  അവധിയായിരുന്നു
ന്യൂ ഇയർ പാപ്പ... ന്യൂഇയർ ആഘോഷത്തിൻ്റെ ഭാഗമായി ചാലക്കുടി ട്രാംവേയിൽ ജെസിഐ ഒരുക്കിയ ഭീമൻ പാപ്പാരൂപം.
പുതുവർഷമാഘോഷിക്കാൻ ഫോർട്ട് കൊച്ചി ബീച്ചിലെത്തിയ വിദേശികൾക്ക് മകുടി വില്പന നടത്തുന്ന കച്ചവടക്കാരൻ.
പുതുവത്സര വരവറിയിച്ച്... തൃശൂർ പടിഞ്ഞാറേചിറയിൽ വിരുന്നെത്തിയ തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ചൂളൻ എരണ്ടകൾ അഞ്ചുറിലധികം പക്ഷികളാണ് ഇവിടെ സീസണിൽ എത്തിയിട്ടുള്ളത്.
വൃശ്ചിമ മാസത്തെ മൂടൽ മഞ്ഞിൽ വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടത്തിൻ്റെ തീവ്രത കുറഞ്ഞ് വെള്ളത്തിൻ്റെ ഒഴുക്ക് നൂലുപോലെയായപ്പോൾ
  TRENDING THIS WEEK
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ ടി.പദ്മനാഭൻ സ്‌പീക്കർ എ.എൻ.ഷംസീറുമായി സംഭാഷണത്തിൽ
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ ടി.പദ്മനാഭൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും
ജില്ലാ കഥകളി ക്ലബിന്റെ ആഭിമുഖ്യത്തിൽ അയിരൂർ കഥകളി ഗ്രാമത്തിൽ നടക്കുന്ന കഥകളി മേളയിൽ നിന്ന്. ഹരിശ്ചന്ദ്രചരിതം രതി വിരതി രംഗം കഥയിൽ വിശ്വാമിത്രൻ രതി, വിരതിമാരെ നൃത്ത നാട്യ സംഗീതം അഭ്യസിപ്പിക്കുന്നതാണ് ദൃശ്യം.
അന്തിച്ചോപ്പ്... നിരവധി സന്ദ‌ർശകരെത്തുന്ന എറണാകുളം മറൈൻഡ്രൈവിലെ മഴവിൽ പാലത്തിലെ ജനത്തിരക്ക്, ക്രിസ്മസ്, ന്യൂഇയർ കഴിഞ്ഞിട്ടും സന്ദർശകരുടെ ഒഴുക്കാണിവിടേക്ക്. പാലത്തിൽ നിന്നുള്ള അസ്തമയ കാഴ്ച.
ചോരയുടെ മണമല്ല, പ്രകൃതി ഭംഗിയുടെ സുഗന്ധമാണ് ഇൗ പൂക്കൾക്ക്. പത്തനംതിട്ട അറവുശാലയ്ക്ക് മുന്നിലെ മാലിന്യ കൂമ്പാരത്തിന് മുന്നിലെ ചെടികൾ പൂവിട്ടപ്പോൾ
മാഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.കെ.ടി യു ൻ്റേയും ബി.കെ.എംയുവിൻ്റേയും നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എൻ സീമ ഉദ്‌ഘാടനം ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com