TRENDING THIS WEEK
തൃശൂർ സ്വരാജ് റൗണ്ടിൽ രാഗം തിയറ്ററിന് സമീപത്തായി തൻ്റെ കാറിന് മുകളിലേയ്ക്ക് കടപുഴകി വീണ മരത്തിൻ്റെ ചിത്രം മൊബെൽ ഫോണിൽ പകർത്തുന്ന കുരിയച്ചിറ സ്വദേശി ജോയ് മരം വീണതിനെ തുടർന്ന് കാറ് ബോണറ്റ് ഭാഗികമായി തകർന്നു
തൃശൂർ മണികണ്ഠനാൽ പരിസരത്ത് ശബരിമല കൊള്ളക്കെതിരെ എൻഡിഎ സംഘടിപ്പിച്ച ഒപ്പുശേഖരണം ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു
നാവിക ദിനാഘോഷത്തിനായി ഒരുങ്ങുന്ന ശംഖുംമുഖം കടപ്പുറം. ഐ.എൻ.എസ് വിക്രാന്ത് ഉൾപ്പെടയുള്ള പടക്കപ്പലുകൾ വരും ദിവസങ്ങളിൽ ശംഖുംമുഖത്തെത്തും. ഒരുക്കങ്ങൾ നടക്കുന്നതിനാൽ തീരത്തേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഉണ്ട്.
നാവിക ദിനാഘോഷത്തിനായി ഒരുങ്ങുന്ന ശംഖുംമുഖം കടപ്പുറം.ഐ .എൻ .എസ് വിക്രാന്ത് ഉൾപ്പെടയുള്ള പടക്കപ്പലുകൾ വരും ദിവസങ്ങളിൽ ശംഖുംമുഖത്തെത്തും.ഒരുക്കങ്ങൾ നടക്കുന്നതിനാൽ തീരത്തേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഉണ്ട്
കോട്ടയ്ക്കകം മാർഗി നാട്യഗൃഹത്തിൽ മാർഗി സജീവ് നാരായണ ചാക്യാർ അവതരിപ്പിച്ച " കിരാതം " ചാക്യാർ കൂത്തിൽ നിന്ന്
കോട്ടയ്ക്കകം മാർഗി നാട്യഗൃഹത്തിൽ മാർഗി സജീവ് നാരായണ ചാക്യാർ അവതരിപ്പിച്ച " കിരാതം " ചാക്യാർ കൂത്തിൽ നിന്ന്
ഇത് നല്ല സമയം... പാലക്കാട് ടോപ് ഇൻ ടൗൺ ഹാളിൽ നടന്ന യു. ഡി. എഫ് മുനിസിപ്പൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാച്ചിലെ സമയം നോക്കുന്നു. ജില്ലാ കൺവീനർ പി.ബാലഗോപാൽ സമീപം.
പാലക്കാട് പ്രസ്സ് ക്ലബിൽ നടന്ന മീറ്റ് ദി ലീഡറിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസാരിക്കുന്നു.
വെള്ളം കുടിപ്പിക്കുമോ ... പാലക്കാട് ടോപ് ഇൻ ടൗൺ ഹാളിൽ നടന്ന യു. ഡി .എഫ് മുനിസിപ്പൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വെള്ളം കുടിക്കുന്നു. ജില്ലാ കൺവീനർ പി.ബാലഗോപാൽ ചെയർമാൻ മരക്കാർ മരായാമംഗലം എന്നിവർ സമീപം.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെയുള്ള ലൈംഗിക ആരോപണത്തിൽ പാലക്കാട് യുവമോർച്ച പ്രവർത്തകർ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ റോഡ് ഉപരോധിച്ചതിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.