പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി സികിൽ ഫെസ്റ്റ് പ്രധാന വേദിയായ കോട്ടമൈതാനിയിൽ ദീപ്പാലംകൃതമായപ്പോൾ.
തൃശൂർ മുണ്ടുരിലെ തൻ്റെ വീട്ടിലെത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ തുടങ്ങിയവർക്ക് മുൻപിൽ താമര മുദ്രകാട്ടി വിസ്മയിപ്പിക്കുന്ന കലാമണ്ഡലം ഗോപി
തൃശൂർവടക്കുംനാഥ ക്ഷേത്രം ആനപറമ്പിൽ  സംഘടിപ്പിച്ച കൊച്ചിന് ദേവസ്വം ബോർഡ് ആനപാപ്പാമാർക്കുള്ള  റിഫ്രഷ്മെൻറ്  ക്ലാസിൽ  പങ്കെടുക്കുന്നവർ എറണാകുളം ശിവകുമാറിനോടോപ്പം  ഡോ.പി.ബി  ഗിരിദാസ്,എസ്.പി.സി.എ  ഇൻസ്പെക്ടർ ഇ.അനിൽ  തുങ്ങിയവർ സമീപം
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിൻറെ ഭാഗമായി കോട്ടയം ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ മീനടം മാളിയേക്കൽ ശോശാമ്മ കുര്യന്റെ വീട്ടിലെത്തി ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്യൂമറേഷൻ ഫോം കൈമാറുന്നു
സ്വാമിയുംവർക്കിയും എന്ന ചിത്രത്തിൽ... തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന സ്വാമിയും വർക്കിയും എന്ന ചിത്രത്തിൽ ബാബു നമ്പൂതിരിക്കും മേനക്കയ്ക്കും നിർദ്ദേശങ്ങൾ നൽക്കുന്ന സംവിധായകൻ അമ്പിളി.
തിരഞ്ഞെടുപ്പ് പ്രഖ്യാപ്പിക്കും മുന്നേ ചാലക്കുടി നഗരസഭ 37-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആൻ്റു കൈതാരൻ പ്രചാരണത്തിൻ്റെ ഭാഗമായി ചിഹ്നം പതിപ്പിക്കാനുള്ള സ്ഥലം വിട്ട് തൻ്റെ ഫ്ലക്സ് ബോർഡ് വാർഡിൽ സ്ഥാപിച്ചപ്പോൾ
സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ മേരാ യുവ ഭാരത് ജില്ലാ കേന്ദ്രം സംഘടിപ്പിച്ച ലോക്സഭാ മണ്ഡലത്തിന്റെ പദയാത്രയുടെ ഫ്ലാഗ് ഓഫ് വി.കെ. ശ്രീകണ്ഠൻ എം.പി. നിർവ്വഹിക്കുന്നു.
അതിരപ്പിള്ളി ചാർപ്പ വെള്ള ചാട്ടത്തിന് മുൻപിൽ വിനോദ സഞ്ചാരികളിൽ നിന്നും കിട്ടുന്ന ഭക്ഷണ സാധനങ്ങൾ കാത്തിരിക്കുന്ന കുരങ്ങന്മാർ
മധുരതരം... മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപ്പിച്ച തൃശൂർ സാഹിത്യ അക്കാഡമിക്ക് മുൻപിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ വിതരണം ചെയ്ത ലഡു വാങ്ങുന്ന ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സൺ കുകുപരമേശ്വരൻ.
സാംസ്കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ സംസ്ഥാന സെമിനാർ വിഷൻ 2031 തൃശൂർ റീജണൽ തിയറ്ററിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ  മന്ത്രിമാരായ കെ.രാജൻ  സജി ചെറിയാൻ,സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ എന്നിവർ സൗഹൃദ സംഭാഷണത്തിൽ
തൃശൂർ റീജണൽ തിയറ്ററിൽ  സംഘടിപ്പിച്ച സാംസ്കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ സംസ്ഥാന സെമിനാർ വിഷൻ 2031ൽ പങ്കെടുക്കുന്ന സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ
അന്നാഭ്യാസം... ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ കൊല്ലം സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ വാഹനം കടന്നുപോകുന്ന റോഡരികിലെ മരച്ചില്ലകൾ മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ കയറി നിന്ന് മുറിച്ചുമാറ്റുന്ന തൊഴിലാളി. കർബല റോഡിൽ നിന്നുള്ള ദൃശ്യം
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനാചരണത്തിനോടനുബന്ധിച്ച് പുതുപ്പള്ളി പള്ളി പാരീഷ് ഹാളിൽ നടത്തിയ ജന്മദിന സമ്മേളനം ഉദ്‌ഘാടനം ചെയ്ത ശേഷം ജസ്റ്റിസ് കെ.ടി. തോമസ്‌ ചാണ്ടി ഉമ്മൻ എം.എൽ.എയുടെ കൈപിടിച്ച് യാത്ര പറഞ്ഞ് പോകുന്നു.മറിയാമ്മ ഉമ്മൻ സമീപം.
ലാലൂർ ഐ.എം വിജയൻ സ്പോർട്സ് കോപ്ലക്സിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂർ തേക്കേ ഗോപുര നടയിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ''സ്കോർദഗോൾ " മത്സരത്തിൽ നിന്ന്
പട്ടയം വിതരണം... തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന തല പട്ടയമേളയിൽ തനിക്ക് പട്ടയം വിതരണം ചെയ്ത മന്ത്രി കെ.രാജനെ കെട്ടിപ്പിടിച്ച് വിതുമ്പുന്ന കൊഴുക്കുള്ളി സ്വദേശി തങ്കമണി. ഭർത്താവ് സുബ്രഹമണ്യൻ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ എന്നിവർ സമീപം.
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലെ ഫുട്ബാൾ ഗ്രൗണ്ട് നവീകരണം ഖേലോ ഇന്ത്യയുടെ സിന്തറ്റിക് ട്രാക്ക് പ്രൊജക്റ്റ് വരാനുള്ള സാധ്യതയ്ക്ക് തടസ്സമാണെന്ന് ആരോപ്പിച്ച് അത്ലറ്റുകൾ കോർപറേഷൻ സ്റ്റേഡിയത്തിനുള്ളിൽ സംഘടിപ്പിച്ച പ്രതിക്ഷേധം
കെ.പി.സി.സി ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റായി ചുമതലയേറ്റ ഒ.ജെ ജനീഷും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയും സംഭാഷണത്തിൽ.കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി സമീപം
കെ.പി.സി.സി ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റായി ചുമതലയേറ്റ ഒ.ജെ ജനീഷ്.യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി സമീപം
മാലിന്യമലയായിരുന്ന തൃശൂർ ലാലൂർ ട്രെഞ്ചിംഗ് ഗ്രൗണ്ട് (ഇടത്ത്) ഐ.എം വിജയൻ്റെ പേരിലുള്ള  ഇൻഡോർ സ്റ്റേഡിയമായപ്പോൾ നവംബർ മൂന്നിന് ഉദ്ഘാടനം (വലത്ത് )
കേരള സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് ദാന ചടങ്ങിന് ശേഷം അവാർഡ് ജേതാക്കൾക്കൊപ്പം മന്ത്രി സജി ചെറിയാൻ അക്കാഡമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി തുടങ്ങിയവർ സമീപം
  TRENDING THIS WEEK
പൂർവികരുടെ ഓർമദിനത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ ദേവമാതാ കാത്തീഡ്രൽ സെമിത്തേരിയിലെ കല്ലറയിൽ തിരി തെളിക്കുന്ന വിശ്വാസികൾ.
കണ്ടുപിടിത്തവുമായി...കുറവിലങ്ങാട് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്ന വിദ്യാർത്ഥികൾ.
ഗൺ ഷോട്ട്... കുറവിലങ്ങാട് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ വന്യജീവികളെ തുരത്താനുള്ള പ്ലാസ്മ ഗൺ പ്രവർത്തിപ്പിച്ച് കാണിക്കുന്ന പുതുപ്പള്ളി ഡോൺബോസ്കോ സ്കൂളിലെ നോവ, ആരോൺ എന്നിവർ
ചിരിച്ചാർജ്... കുറവിലങ്ങാട് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ വിധികർത്താക്കൾ എത്തും മുൻപേ നോൺ പാനൽ ബോട്ടിൽ സോളാർ എനർജി ശേഖരിക്കാൻ വെയിലത്ത് ബോട്ട് പിടിച്ച് നിൽക്കുന്ന വാകക്കാട് സെന്റ് അൽഫോൻസ എച്ച്.എസിലെ ഗീതുലക്ഷ്മിയും, ലിയ അന്ന ലിൻസണും
ആഹാ മധുരം... അതിദാരിദ്രമുക്ത കേരളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എം ജില്ലാ കമ്മിറ്റി തിരുനക്കരയിൽ സംഘടിപ്പിച്ച നവകേരള ദിനാചരണത്തിൽ വിതരണം ചെയ്ത പായസം എടുത്തുകൊണ്ടുപോകുന്ന കുട്ടി
നെല്ല് സംഭരണം ഉടനടി സംഭരിക്കുക കർഷകർ ആത്മഹത്യയുടെ വക്കിൽ നിന്ന് രക്ഷിക്കുക വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് തൃശ്ശൂർ ഹൈവേയിൽ കുഴൽമന്ദം ജംഗ്ഷനിൽ റോഡ് ഉപരോധിച്ചപ്പോൾ പ്രവർത്തകരെ പൊലീസ് അറസറ്റ് ചെയ്ത് നിക്കുന്നു.
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഡയസിന് മുന്നില്‍ നിന്ന് പ്രതിഷേധിക്കുന്ന യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.സി ശോഭിത.
തൃശൂർ മുണ്ടുരിലെ തൻ്റെ വീട്ടിലെത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ തുടങ്ങിയവർക്ക് മുൻപിൽ താമര മുദ്രകാട്ടി വിസ്മയിപ്പിക്കുന്ന കലാമണ്ഡലം ഗോപി
നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ചു കേരള സർക്കാരിന്റെ കർഷകദ്രോഹങ്ങൾക്കെതിരെ കർഷകമോർച്ച പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ ഓഫീസ് ഉപരോധതെ തുടർന്ന് പ്രതികാത്മികമായി മുഖ്യമന്ത്രിയുടെ ദേഹത്തും ചെളി പുരട്ടി പ്രതിഷേധിക്കുന്നു.
പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി അടുകളയുടെ പാലുകാച്ചൽ ചടങ്ങ് ഭക്ഷണ കമ്മിറ്റി ചെയർമാൻ പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ഭക്ഷണ കമ്മിറ്റി കൺവിനർ എം.കെ. നൗഷാദ് അലി . കെ എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. അരുൺ കുമാർ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം.ആർ. മഹേഷ് കുമാർ എന്നിവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com