g കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ യാത്ര ചിന്നക്കടയിൽ എത്തിയപ്പോൾ പ്രവർത്തകർ അടൂർ പ്രകാശ് എം.പിയെ തോളിലേറ്റി വേദിയിലേക്ക് കൊണ്ടുപോകുന്നു
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നൽകുന്ന സ്നേഹാദരവിന്റെ പ്രധാന പന്തലിന്റെ കാൽനാട്ട് കർമ്മം നിർവഹിക്കുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് ഓവർസിയറായിട്ട് ജോലിയിൽ പ്രവേശിച്ചശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ ഓഫീസിൽ നിന്ന് മന്ത്രി വി.എൻ.വാസാവനൊപ്പം പുറത്തേക്ക് വരുന്നു.കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി.യു.ഉപ്പിലിയപ്പൻ സമീപം
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന കുരുന്ന്.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ ഓഫീസിലെത്തി എക്സിക്യൂട്ടീവ് എൻജിനിയർ വി.യു.ഉപ്പിലിയപ്പൻ മുൻപാകെ ജോലിയിൽ പ്രവേശിക്കുന്നു മന്ത്രി വി.എൻ.വാസവൻ സമീപം
തൃശൂർ രാമവർമ്മപുരം പൊലീസ് ഗ്രൗണ്ടിൽ നടന്ന സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു.
എറണാകുളം ചെല്ലാനം ഫിഷിംഗ് ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള 7.36 കി.മീ. നീളത്തിലുള്ള കടൽ ഭിത്തിയിൽ സ്ഥലത്ത് 3 മീറ്റർ ഉയരത്തിൽ 2.5 മീറ്റർ വീതിയിൽ നിർമ്മിച്ച നടപ്പാതയ്ക്ക് സമീപം ചൂണ്ടയിടുന്ന യുവാക്കൾ.
തൃശൂര്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റിയും കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയും സംയുക്തമായി സ്തനാര്‍ബുദത്തിനെതിരെ തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച 'കാന്‍വോക്ക്' വാക്കത്തോണ്ണിൽ നിന്ന്.
തൃശൂർ സെൻ്റ്.തോമസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഖ്യ സീറ്റുകളിലെല്ലാം വിജയിച്ച കെ.എസ്.യു പ്രവർത്തകർ നഗരത്തിൽ സംഘടിപ്പിച്ച ആഹ്ലാദ പ്രകടനം
സ്വാമി അയ്യപ്പൻ്റെ സ്വത്ത് സർക്കാർ കൊള്ളയടിച്ചുവെന്ന് ആരോപ്പിച്ച് ബി.ജെ.പി പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ജലപീരങ്കി പ്രയോഗിക്കാൻ തടസ്സമായി നിന്ന കേബിളുകൾ  ലാത്തി ഉപയോഗിച്ച് ആദ്യം നീക്കുന്നു പിന്നീട് പൊലീസുക്കാർ തന്നെ കേബിൾ പൊക്കി പിടിച്ച ശേഷം  ജലപീരങ്കി പ്രയോഗിച്ചു
സ്വാമി അയ്യപ്പൻ്റെ സ്വത്ത് സർക്കാർ കൊള്ളയടിച്ചുവെന്ന് ആരോപ്പിച്ച് ബി.ജെ.പി പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ഫോട്ടോ: റാഫി എം. ദേവസി
വഴിയോര കച്ചവട ലോബിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ തൃശൂർ കോർപറേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
ഭൂട്ടാൻ വാഹന കടത്തുമായി ബന്ധപ്പെട്ട്  തൃശൂർ പാലിയേക്കരയിലെ ബാഡ് ബോയ് മോട്ടോർ വേൾഡിൽ ആയുധ ധാരികളായ സുരക്ഷാ ഉദോഗസ്ഥകാർക്കൊപ്പം ഇഡി  ഉദ്യോഗസ്ഥർ  പരിശോധനക്ക് എത്തിയപ്പോൾ
പൂത്തൂർ സുവോളജിക്കൽ പാർക്ക് ഈ മാസം ഉദ്ഘാടനം ചെയ്യാനിരികെ തൃശൂർ മൃഗശാലയിലെ മുള്ളൻപന്നികൾ പഴവർഗങ്ങൾ അടങ്ങിയ തീറ്റ കഴിക്കുന്നു താമസിയാതെ മുള്ളൻ  പന്നികളെയും പൂത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്  മാറ്റും
തിരുവോണം ബമ്പറടിച്ച ശരത്ത്.എസ്.നായർ മകൻ അഗ്നേയ് കൃഷ്ണയ്ക്കും ഭാര്യ അപർണ്ണയ്ക്കുമൊപ്പം സന്തോഷം പങ്കിട്ടപ്പോൾ
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എം.പി ഫണ്ട് വഴിയുള്ള വികസന പദ്ധതികൾ തൃശൂർ കോർപറേഷൻ നടപ്പിലാക്കിയില്ലായെന്ന് ആരോപ്പിച്ച് തൃശൂർ കോർപറേഷൻ ഓഫീസ് ഉപരോധിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
'ലാൽ സലാം'... ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്‌കാര ജേതാവായതിന് പിന്നാലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ 'ലാൽ സലാം' ആദരിക്കൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. മന്ത്രി വി.ശിവൻകുട്ടി സമീപം.
തൃശൂർ  പടിഞ്ഞാറെച്ചിറ റോഡിൽ തേക്കേ മഠത്തിന് സമീപത്തായി  പ്രവർത്തനം ആരംഭിച്ച ശ്രാവണ സ്കൂൾ ഓഫ് ആർട്സ് പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യുന്നു ഡോ. കെ.യു കൃഷ്ണകുമാർ, വടക്കുമ്പാട്ട് നാരായണൻ, വാർഡ് കൗൺസിലർ പൂർണിമ സുരേഷ്, സുധ സുധീർ, കെ.കെ നിമിഷ, കലാമണ്ഡലം വർഷ മേനോൻ തുടങ്ങിയവർ സമീപം
റെഡ് സല്യൂട്ട്... അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി തൃശൂർ റീജ്യണൽ തിയറ്ററിൽ സംഘടപ്പിച്ച ചടങ്ങിൽ വയോസേവന ലൈഫ് ടൈം അച്ചീവ് മെൻ്റ് അവാർഡ് ഏറ്റുവാങ്ങിയ പി.കെ മേദിനിയുടെ വിപ്ലവ ഗാനത്തിനൊപ്പം താളം പിടിക്കുന്ന അവാർഡ് ദാനം ചെയ്ത മന്ത്രി ആർ.ബിന്ദു.
ആറന്മുള വള്ളസദ്യയുടെ സമാപന ദിവസം വള്ളസദ്യയിൽ പങ്കെടുക്കുവാനായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കെത്തിയ പ്രതിപക്ഷ നേതാവ് വി ഡി.സതീശൻ.
  TRENDING THIS WEEK
കശുഅണ്ടി മേഖലയിലെ സർക്കാരിന്റെ വഞ്ചനാപരമായ സമീപനത്തിനെതിരെ യു.ടി.യു.സി ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എം.പിയെ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ ഷമീർ, അഡ്വ. കെ പ്രവീൺകുമാർ തുടങ്ങിയവർ സന്ദർശിച്ചപ്പോൾ
സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സി.ബി.എൽ) നിന്ന്.
പള്‍സ് പോളിയോ ഇമ്യുണൈസേഷന്‍ പരിപാടിയുടെ ഭാഗമായി കോഴിക്കോട് കോട്ടപ്പറമ്പ് ഗവ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നു.
ഇന്നലെ വൈകുന്നേരം കോട്ടയം നഗരത്തിൽ ശക്തമായ മഴ പെയ്തപ്പോൾ
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് ഓവർസിയറായിട്ട് ജോലിയിൽ പ്രവേശിച്ചശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ ഓഫീസിൽ നിന്ന് മന്ത്രി വി.എൻ.വാസാവനൊപ്പം പുറത്തേക്ക് വരുന്നു.കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി.യു.ഉപ്പിലിയപ്പൻ സമീപം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വതന്ത്ര കർഷകസംഘം നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണയും മുൻ മന്ത്രി മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നൽകുന്ന സ്നേഹാദരവിന്റെ പ്രധാന പന്തലിന്റെ കാൽനാട്ട് കർമ്മം നിർവഹിക്കുന്നു.
ശബരിമലയിലെ സ്വർണ്ണപ്പാളി കാണാതായ സംഭവത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ.
സമരശൗര്യം... ശബരിമലയിലെ സ്വർണ്ണപ്പാളി കാണാതായ സംഭവത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞപ്പോൾ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്ന പ്രവർത്തകൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com