TRENDING THIS WEEK
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും
മോക്ഷം കാത്ത് ബിനാലെ മണി ..... വൈക്കം നഗരസഭാ പാർക്കിന് സമീപം വേമ്പനാട്ട് കായലിൽ സ്ഥാപിച്ചിരുന്ന ബിനാലെ മണി അഴിച്ച് ബീച്ച് റോഡിന് സമീപം വച്ചിരിക്കുന്നു. മണി സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകൾ തുരുമ്പിച്ച് അപകടാവസ്ഥയിലായതിനെ തുടർന്നാണ് അറ്റകുറ്റപ്പണിക്കായി 2024 മേയ്യിൽ അഴിച്ച് മാറ്റിയത്. 2014 കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച് ശ്രദ്ധേയമായ ശില്പമാണ് ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കായലിൽ സ്ഥാപിച്ചത്. സ്റ്റീലിൽ നിർമ്മിച്ച കുറ്റൻ ബിനാലെ മണിക്ക് രണ്ടര ടണ്ണോളം ഭാരമുണ്ട്. അറ്റകുറ്റപണികൾ പൂർത്തിയാക്കി കായലോര ബീച്ചിൽ സെൽഫി പോയിൻ്റിൽ മനോഹരമായി മാറ്റിസ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ പദ്ധതി നടപ്പായില്ല
വീട്ട് വളപ്പിൽ പാർക്ക് ചെയ്തിരിക്കുന്ന സൂപ്പർ ബൈക്കിൽ കയറിയിരിക്കുന്ന പൂച്ച. എറണാകുളം ബീച്ച് റോഡിൽ നിന്നുള്ള കാഴ്ച
അന്തിച്ചോപ്പ്... നിരവധി സന്ദർശകരെത്തുന്ന എറണാകുളം മറൈൻഡ്രൈവിലെ മഴവിൽ പാലത്തിലെ ജനത്തിരക്ക്, ക്രിസ്മസ്, ന്യൂഇയർ കഴിഞ്ഞിട്ടും സന്ദർശകരുടെ ഒഴുക്കാണിവിടേക്ക്. പാലത്തിൽ നിന്നുള്ള അസ്തമയ കാഴ്ച.
ചോരയുടെ മണമല്ല, പ്രകൃതി ഭംഗിയുടെ സുഗന്ധമാണ് ഇൗ പൂക്കൾക്ക്. പത്തനംതിട്ട അറവുശാലയ്ക്ക് മുന്നിലെ മാലിന്യ കൂമ്പാരത്തിന് മുന്നിലെ ചെടികൾ പൂവിട്ടപ്പോൾ
ജില്ലാ കഥകളി ക്ലബിന്റെ ആഭിമുഖ്യത്തിൽ അയിരൂർ കഥകളി ഗ്രാമത്തിൽ നടക്കുന്ന കഥകളി മേളയിൽ നിന്ന്. ഹരിശ്ചന്ദ്രചരിതം രതി വിരതി രംഗം കഥയിൽ വിശ്വാമിത്രൻ രതി, വിരതിമാരെ നൃത്ത നാട്യ സംഗീതം അഭ്യസിപ്പിക്കുന്നതാണ് ദൃശ്യം.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്യുന്നു.
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും
യൂത്ത് കോൺഗ്രസ് മാർച്ച്... ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തള്ളി മാറ്റുന്നു.