വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പോസ്റ്റർ പതിച്ച ബസ് കഴുക്കുന്ന ജീവനക്കാരൻ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
വോട്ടിംഗിന് ശേഷം ഇലട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന തൃശൂർ എൻഞ്ചിനിയറിംഗ് കോളേജിലെ സ്ട്രോഗ് റൂമിന് മുൻപിൽ കാവൽ നിൽക്കുന്ന എസ്എസ്ബി ടീം അംഗങ്ങൾ
ആലപ്പുഴ മുഹമ്മ ചണിവെളി എഴുപത്തിയഞ്ച് വയസ്സുള്ള ഭൈമി മകൾ സി.വി.ഗീതയ്ക്കും, കൊച്ചുമകൾ സി.ജി.അശ്വതിക്കും, അശ്വതിയുടെ മകൻ മുപ്പത്തിയെട്ട് ദിവസം പ്രായമുള്ള ദൈവിക്കിനൊപ്പം മുഹമ്മ ചാരമംഗലം എച്ച്.എസിലെ 209-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോൾ
ചിരി കണി... തൃശൂർ ചേർപ്പ് സിഡിഎസിൻ്റെ കീഴിലുള്ള അനുഗ്രഹ കുടുംബശ്രീ അംഗങ്ങളൾ ഒല്ലൂരിൽ വിഷു ആഘോഷത്തിനായ് വിളയിച്ചെടുത്ത കണിവെള്ളരികൾ വിളവെടുത്തപ്പോൾ.
വെബ്കാസ്റ്റിംഗ്റൂം... നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് തൃശൂർ കളക്ടറേറ്റിൽ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് റൂം.
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒളരിക്കര ജി യുപിഎസ് സ്‌കൂളിൽ പോളിംഗ് ബൂത്ത് ഒരുക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കുട്ടനെല്ലൂർ സെൻ്റ്. അഗസ്‌റ്റീൻ സ്‌കൂളിൽ പോളിംഗ് ബൂത്ത് ഒരുക്കുന്ന ഉദ്യോഗസ്ഥർ
തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള പാറമേക്കാവിൻ്റെ മണികണ്ഠനാൽ ഭാഗത്തെ പന്തലിൻ്റെ കാൽനാട്ടുകർമ്മം
തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് അവസാനമായി ഒല്ലൂർ സെൻ്റ്റിൽ സംഘടിപ്പിച്ച കൊട്ടിക്കൊട്ടിന് അനുവദിച്ച സമയം കഴിഞ്ഞപ്പോൾ വിവിധ പാർട്ടികളോട് പരസ്യപ്രചാരണം അവസാനിപ്പിക്കാൻ പറയുന്ന പൊലീസ് ഉദ്യോഗസ്ഥർ
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച കൊട്ടികലാശം ബസിലിരുന്ന് ആസ്വദിക്കുന്ന പിഞ്ചുബാലിക
ഒല്ലൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബിജോയ് തോമസിൻ്റെ തെരരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പട്ടിക്കാട് സംഘടിപ്പിച്ച റോഡ് ഷോയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ലിയാണ്ടർപേസ്
മാള സെൻ്റ്. ആൻ്റണീസ് സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ ഗാന്ധി ചൂടിനെ തുടർന്ന് വെള്ളം കുടിയ്ക്കുന്നു കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സ്ഥാനാത്ഥി ഒ.ജെ ജനീഷ് തുടങ്ങിയവർ സമീപം
ദിനംപ്രതി അന്തരീക്ഷ താപനില വർധിക്കുകയാണ്. പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത വെയിലിൽ ആലപ്പുഴ മുല്ലയ്ക്കൽ തെരുവിലൂടെ തലക്കുട ചൂടി നടന്നുനീങ്ങുന്ന വിദേശ വിനോദ സഞ്ചാരി.
തൃശൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ ഉദ്ഘാടന പ്രസംഗം സദസിന് പുറകിലിരുന്ന് ശ്രവിയ്ക്കുന്ന ഭാര്യ ബെറ്റി ലൂയിസ്
സർവൈലൻസ് ടീം... തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സർവൈലൻസ് ടീം കാറുകളിൽ പരിശോധന നടത്തുന്നു തൃശൂർ കൂർക്കഞ്ചേരിയിൽ നിന്ന്.
കേരളകൗമുദി115-ാം വാർഷികാഘോഷത്തോടനു ബന്ധിച്ച് ഇരിങ്ങാലക്കുട എംസിപി കൺവെൻഷൻ സെൻ്ററിൽ വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിനീതോത്സവത്തിൽ വിനീത് ശ്രീനിവാസൻ പാടുന്നു
നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വോട്ടുചെയ്യുന്നതിന് ഏർപ്പെടുത്തിയ ഹോം വോട്ടിംഗിൽ വീട്ടിൽ വോട്ടുചെയ്യുന്ന കോഴിക്കോട് മലാപ്പറമ്പ്  വൈഷ്ണവം വീട്ടിൽ ശങ്കരൻ നമ്പ്യാർ. ഭാര്യ രാധ ശങ്കരൻ സമീപം.
ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച്  നടന്ന ദേവസംഗമം
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കുമുള്ള വീട്ടില്‍ വോട്ട് ഇന്നലെ മുതൽ ആരംഭിച്ചതിനെ തുടർന്ന് പോളിംഗ് ഉദ്യോഗസ്ഥർ 87വയസുള്ള തൃശൂർ മന്നത്ത് ലൈനിലെ ശാന്തകുമാരിയുടെ വിരലിൽ മഷി പുരട്ടുന്നു
എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ ശേഷം തങ്ങളെ പഠനത്തിന് ഏറെ സഹായിച്ച പ്രധാന അദ്ധ്യാപിക പി.കെ ബിന്ദുവിനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന വിദ്യർത്ഥിനികൾ തൃശൂർ ഗവ.മോഡൽ ഗേൾസ് സ്കൂളിൽ നിന്നൊരു ദൃശ്യം
  TRENDING THIS WEEK
പുതുപ്പള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ജോർജിയൻ പബ്ലിക്ക് സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോൾ താഴെ നിന്ന് നോക്കുന്ന കുട്ടി
കരുതലും കാവലും...തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് കോട്ടയം ഗാന്ധിസ്ക്വയറിൽ നടന്ന കലാശക്കൊട്ട് കാണാനെത്തിയ കുട്ടി തിരക്കിലേക്ക് പോകാതിരിക്കാൻ പിടിച്ചിരിക്കുന്ന സേനാംഗം
തോട്ടക്കാട് ഇരവ്ചിറ സെൻ്റ്. ജോർജ് യു പി സ്‌കൂളിൽ കന്നി വോട്ട് ചെയ്ത സഹോദരിമാരായ പൂജാ അജിത്തും ദക്ഷിണ അജിത്തും.കോട്ടയം ഹെൽത്ത് ഇൻസ്പെകടർ വി.സി അജിത് കുമാറിൻ്റേയും ലൂർദ് പബ്ലിക് സ്‌കൂൾ അദധ്യാപിക എം.കെ.അജിതയുടേയും മക്കളാണ്
പേടിച്ച് പോയല്ലോ....കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ചാമംപതാൽ ഗവ.സ്‌കൂളിൽ വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നവർ
കോട്ടയം വയസ്‌കര ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 97-ാം ബൂത്തില്‍ വോട്ടിംഗിന് ശേഷം ബാലറ്റ് ബോക്‌സ് പാക്ക് ചെയ്യുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍
കറുപ്പണിഞ്ഞ്...സംസ്ഥാന സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി കറുപ്പ് വസ്ത്രമണിഞ്ഞ് പുതുപ്പള്ളി ജോർജിയൻ പബ്ലിക്ക് സ്‌കൂളിലെ ബൂത്തിൽ വോട്ട് ചെയത് പുറത്തേക്ക് വരുന്ന സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഒളശ്ശ ഗവ.എൽ.പി.സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം മഷിയടയാളം കാണിക്കുന്ന നടൻ വിജയരാഘവനും മരുമകൾ ശ്രുതി ദേവദേവനും ഭാര്യ അനിതയും
പത്തനംതിട്ട ജില്ലയിലെ വിവിധ ബൂത്തുകളിലെ തിരഞ്ഞെടുപ്പ് ചിത്രങ്ങൾ.
കണ്ണനെ കണി കാണാൻ... വിഷു കണിക്കായി വിൽപ്പനയ്ക്ക് തയ്യറാക്കി വെച്ചിരിക്കുന്ന കൃഷ്ണ വിഗ്രഹങ്ങൾ കടമ്പഴിപ്പുറം ഭാഗത്ത് നിന്ന്.
ചിരി കണി... തൃശൂർ ചേർപ്പ് സിഡിഎസിൻ്റെ കീഴിലുള്ള അനുഗ്രഹ കുടുംബശ്രീ അംഗങ്ങളൾ ഒല്ലൂരിൽ വിഷു ആഘോഷത്തിനായ് വിളയിച്ചെടുത്ത കണിവെള്ളരികൾ വിളവെടുത്തപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com