തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് അവസാനമായി ഒല്ലൂർ സെൻ്റ്റിൽ സംഘടിപ്പിച്ച കൊട്ടിക്കൊട്ടിന് അനുവദിച്ച സമയം കഴിഞ്ഞപ്പോൾ വിവിധ പാർട്ടികളോട് പരസ്യപ്രചാരണം അവസാനിപ്പിക്കാൻ പറയുന്ന പൊലീസ് ഉദ്യോഗസ്ഥർ
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച കൊട്ടികലാശം ബസിലിരുന്ന് ആസ്വദിക്കുന്ന പിഞ്ചുബാലിക
ഒല്ലൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബിജോയ് തോമസിൻ്റെ തെരരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പട്ടിക്കാട് സംഘടിപ്പിച്ച റോഡ് ഷോയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ലിയാണ്ടർപേസ്
മാള സെൻ്റ്. ആൻ്റണീസ് സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ ഗാന്ധി ചൂടിനെ തുടർന്ന് വെള്ളം കുടിയ്ക്കുന്നു കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സ്ഥാനാത്ഥി ഒ.ജെ ജനീഷ് തുടങ്ങിയവർ സമീപം
ദിനംപ്രതി അന്തരീക്ഷ താപനില വർധിക്കുകയാണ്. പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത വെയിലിൽ ആലപ്പുഴ മുല്ലയ്ക്കൽ തെരുവിലൂടെ തലക്കുട ചൂടി നടന്നുനീങ്ങുന്ന വിദേശ വിനോദ സഞ്ചാരി.
തൃശൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ ഉദ്ഘാടന പ്രസംഗം സദസിന് പുറകിലിരുന്ന് ശ്രവിയ്ക്കുന്ന ഭാര്യ ബെറ്റി ലൂയിസ്
സർവൈലൻസ് ടീം... തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സർവൈലൻസ് ടീം കാറുകളിൽ പരിശോധന നടത്തുന്നു തൃശൂർ കൂർക്കഞ്ചേരിയിൽ നിന്ന്.
കേരളകൗമുദി115-ാം വാർഷികാഘോഷത്തോടനു ബന്ധിച്ച് ഇരിങ്ങാലക്കുട എംസിപി കൺവെൻഷൻ സെൻ്ററിൽ വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിനീതോത്സവത്തിൽ വിനീത് ശ്രീനിവാസൻ പാടുന്നു
നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വോട്ടുചെയ്യുന്നതിന് ഏർപ്പെടുത്തിയ ഹോം വോട്ടിംഗിൽ വീട്ടിൽ വോട്ടുചെയ്യുന്ന കോഴിക്കോട് മലാപ്പറമ്പ്  വൈഷ്ണവം വീട്ടിൽ ശങ്കരൻ നമ്പ്യാർ. ഭാര്യ രാധ ശങ്കരൻ സമീപം.
ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച്  നടന്ന ദേവസംഗമം
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കുമുള്ള വീട്ടില്‍ വോട്ട് ഇന്നലെ മുതൽ ആരംഭിച്ചതിനെ തുടർന്ന് പോളിംഗ് ഉദ്യോഗസ്ഥർ 87വയസുള്ള തൃശൂർ മന്നത്ത് ലൈനിലെ ശാന്തകുമാരിയുടെ വിരലിൽ മഷി പുരട്ടുന്നു
എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ ശേഷം തങ്ങളെ പഠനത്തിന് ഏറെ സഹായിച്ച പ്രധാന അദ്ധ്യാപിക പി.കെ ബിന്ദുവിനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന വിദ്യർത്ഥിനികൾ തൃശൂർ ഗവ.മോഡൽ ഗേൾസ് സ്കൂളിൽ നിന്നൊരു ദൃശ്യം
പ്ലസ്ടു പരീക്ഷയ്ക്ക് ശേഷം കുട്ടുക്കാരികൾ ചേർന്ന് ഷർട്ടിൽ ഓർമ്മകുറിപ്പുകൾ എഴുതി ചേർക്കുന്നു തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നഴ്സുമാർ വെയിലിൽ കുട ചൂടി തൃശൂർ കളക്ട്രേറ്റിന് മുൻപിൽ പ്രതിക്ഷേധിക്കുന്നു
തൃശൂർ ഗരുഡ ഹോട്ടലിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രിപിണറായിവിജയൻ മാദ്ധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
മണല്ലൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
തെരഞ്ഞെടുപ്പ് കാലത്തെ വിഷു ആഘോഷത്തെ തുടർന്ന് തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് എത്തിയ ശ്രീകൃഷ്ണ വിഗ്രഹങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ തോരണങ്ങളും ഒരുക്കിവയ്ക്കുന്നയാൾ
ഉയർന്ന താപനില മുന്നറിയിപ്പുള്ളതിനാൽ ചൂട്ടിനെ പ്രതിരോധിക്കാനായി വിദ്യാർത്ഥികളിലൊരാളുടെ ഷാൾ തലയിലിട്ട്  പരീക്ഷ കഴിഞ്ഞ് നടന്ന് നീങ്ങുന്ന വിദ്യാർത്ഥിനികൾ തൃശൂർ ഹൈ റോഡിൽ നിന്നൊരു ദൃശ്യം
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ ഡിസിസി ഓഫീസിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഡിസിസി ഓഫീസിലെ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ ഛായചിത്രത്തിന് മുൻപിൽ കൈക്കൂപ്പി പ്രാർത്ഥനയോടെ
നടക്കുമോഎന്തോ...തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആരോഗ്യപരമായ കാരണങ്ങളാലോ മറ്റ് കാരണങ്ങളാലോ പങ്കെടുക്കുവാൻ സാധിക്കില്ല എന്ന് ബോധിപ്പിക്കുന്ന ആപേക്ഷകൾ പൂരിപ്പിച്ച് തൃശൂർ കളക്ട്രേറ്റിൽ സ്ഥാപിച്ചിട്ടുള്ള വിവിധ ബോക്സുകളിൽ നിക്ഷേപിക്കുന്ന ജീവനക്കാരിൽ  ചിലർ
  TRENDING THIS WEEK
പാലക്കാട് കോങ്ങാട് മണ്ഡലം എൻ.ഡി.എ പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്ര മന്ത്രി നിർമല സീതാരാമന് ഉപഹാരം നൽക്കുന്നു സ്ഥാനാർത്ഥി രേണു സുരേഷ്. മണ്ഡലം പ്രസിഡൻ്റിൻ്റെ ഗംഗ ഭഗത്ത്. കരിമ്പ മണ്ഡലം പ്രസിഡൻ്റ് നിഥിൻ ശങ്കർ. തുടങ്ങിയവർ സമീപം.
കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയപ്പോൾ
കോട്ടയം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പി.അനിൽകുമാർ കഞ്ഞിക്കുഴി മേഖല പര്യടനത്തിനിടയിൽ വോട്ടഭ്യർത്ഥിക്കുന്നു
കോട്ടയം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ. അനിൽകുമാർ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയപ്പോൾ സെൽഫിയെടുക്കുന്നവർ
വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ ഹൃദയം കിംസ് ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തിച്ചിട്ട് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിലേക്ക് മാറ്റുന്നു
തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കോട്ടയം താഴത്തങ്ങാടി ആറ്റിൽ നടന്ന ജലോത്സവം ഉദ്ഘാടനം ചെയ്ത കളക്ടർ ചേതൻ കുമാർ മീണ കയാക്ക് തുഴയുന്നു
കോട്ടയം വിമലഗിരി കത്തീഡ്രലിൽ പെസഹാ ദിനാചരണത്തിന്‍റെ ഭാഗമായി വിജയപുരം രൂപത ബിഷപ് സെബാസ്റ്റ്യൻ തെക്കെത്തെചേരിൽ കാൽകഴുകൽ ശുശ്രുഷ നിർവഹിക്കുന്നു
കോങ്ങാട് മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് കോങ്ങാട് മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്ര മന്ത്രി നിർമല സീതാരാമൻ സ്ഥാനാർത്ഥിയായ രേണു സുരേഷുമായി സൗഹൃദ സംഭാഷണത്തിൽ.
അമ്പലപ്പുഴ നിയോജക മണ്ഡലം യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയ എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയ്ക്കും സ്ഥാനാർത്ഥി ജി. സുധാകരനും യു.ഡി.എസ്.എഫ് തലപ്പാവും വേലകളി വാളും പരിചയും നൽകിയപ്പോൾ. യു. ഡി. എഫ് ആലപ്പുഴ നിയോജകമണ്ഡലം ചെയർമാൻ ബി ഉണ്ണികൃഷ്ണൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. പ്രഭുകുമാർ, ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ്, യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ മനീഷ് എം. പുറക്കാട് തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com