തൃശൂർ മാടക്കത്തറ ഗ്രാമ പഞ്ചായത്ത് 15-ാംവാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയും ഫോട്ടോഗ്രാഫറുമായ ദേവദാസ് തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും തൻ്റെ ജോലിയിലും ഒരു കൈനോക്കിയപ്പോൾ
തൃശൂർ സ്വരാജ് റൗണ്ടിൽ രാഗം തിയറ്ററിന് സമീപത്തായി തൻ്റെ കാറിന്  മുകളിലേയ്ക്ക് കടപുഴകി വീണ മരത്തിൻ്റെ ചിത്രം മൊബെൽ ഫോണിൽ പകർത്തുന്ന കുരിയച്ചിറ സ്വദേശി ജോയ് മരം വീണതിനെ തുടർന്ന് കാറ് ബോണറ്റ് ഭാഗികമായി തകർന്നു
തൃശൂർ മണികണ്ഠനാൽ പരിസരത്ത്  ശബരിമല കൊള്ളക്കെതിരെ എൻഡിഎ സംഘടിപ്പിച്ച  ഒപ്പുശേഖരണം ജേക്കബ് തോമസ് ഉദ്ഘാടനം  ചെയ്യുന്നു
മൈക്രോപ്ല കിങ്കരൻ....ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഹരിത തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഭാഗമായി കാലന്റെ ന്യൂജെൻ കിൻകാരന്മാരിൽ പ്രമുഖനായ മൈക്രോപ്ല കിങ്കരൻ കോഴിക്കോട് നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച വിവിധ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ആണോ എന്ന് പരിശോധിക്കുന്നു
പുള്ള് പാടശേഖരത്തിലേയ്ക്കുള്ള വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്നതിനാണ് പാടത്തിന് നടുവിലെ ചാലിൽ ഇറങ്ങി നിന്ന് ചാലിലെ ചെളിയും മറ്റും മാറ്റി വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്ന തൊഴിലാളികൾ
രേഖയുണ്ടോ... തങ്കശേരി ആൽത്തറമൂട് കൈക്കുളങ്ങരയിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച വീട്ടിനുള്ളിൽ വീട്ടുടമസ്ഥനായ അനിയും അമ്മയും സാധനങ്ങൾ പരിശോധിക്കുന്നു
കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച 'ദേശപ്പോര്' സംവാദത്തിൽ ചിന്ത ജെറോം (സി.പി.എം), ബിന്ദുകൃഷ്ണ (കോൺഗ്രസ്), രാജി (ബി.ജെ.പി) എന്നിവർ പങ്കെടുത്തപ്പോൾ.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ കോട്ടയം കളക്ട്രേറ്റിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് പത്രിക സമർപ്പിക്കാൻ കാത്ത് നിൽക്കുന്ന സ്ഥാനാർത്ഥികൾ വിജയാശംസകൾ നേരുന്നു
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയും തിരുവനന്തപുരം കൊമ്പൻ എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ ആദ്യ ഗോൾ നേടിയ തിരുവനന്തപുരം കൊമ്പൻ എഫ്സിയുടെ പൗലോ വിക്ടറെ അഭിനന്ദിക്കുന്ന ടീം അംഗങ്ങൾ പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് തിരുവനന്തപുരം
തൃശൂർ ഇരിങ്ങാലക്കുടയിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം തിരുവാതിര ഒന്നാം സ്ഥാനം നേടിയ കാർമൽ എച്ച്.എസ്.എസ് ചാലക്കുടി.
ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച റവന്യൂജില്ലാ  സ്ക്കൂൾ   കലോത്സവത്തിൽ  അരങ്ങേറിയ ഹൈസ്ക്കുൾ വിഭാഗം മലപുലയാട്ടത്തിൽ നിന്ന്
വിദ്യാഭ്യാസ എക്സ്പോ ദിശ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരിയർ ഉന്നത വിദ്യാഭ്യാസ എക്സ്പോ ദിശയിൽ കലാമണ്ഡലം ഡീംഡ് സർവകലാശാലയുടെ സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന കഥകളി കിരീടം വിദ്യാർത്ഥിനികൾക്ക് പരിചയപ്പെത്തുന്നു.
എറണാകുളം കച്ചേരിപ്പടിയിൽ ചിറ്റൂർ റോഡിൽ സ്ഥാപിച്ചിരിക്കുന്ന സൂചന ബോർഡിന്റെ ഫോട്ടോ എടുക്കുന്ന വിദേശ പൗരൻ.
ഇപ്പവരാം...കടയിലാണേ...... കോഴിക്കോട് കോർപറേഷനിലെ 33ാം വാർഡ് സ്ഥാനാർഥി ഷമീമ.മുഹ്‌സിൻ കടയിൽ ചായ ഉണ്ടാക്കുന്നു
പാറി പറക്കട്ടെ... തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിനായ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ പട്ടങ്ങൾ വില്പനയ്ക്ക് എത്തിയപ്പോൾ. തൃശൂരിൽ നിന്നൊരു ദൃശ്യം.
തിരഞ്ഞെടുപ്പ് തിരക്ക്...തിരഞ്ഞെടുപ്പിനെ തുടർന്ന് തൃശൂർ കോർപറേഷനിലെവിവിധ വാർഡുകളിലെ സ്ഥാനാർത്ഥികളും പ്രവർത്തകരും വരണാധികരിക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ
ഇരിഞ്ഞാലക്കുടയിൽ സംഘടിപ്പ തൃശൂർ റവന്യൂ ജില്ലാകലോത്സവത്തിൽ  എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ടത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥി തൻ്റെ ഫോണിൽ സെൽഫി എടുക്കുന്നു
നല്ലൊരു കെട്ടിടം കാത്ത്... കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ പൊളിച്ചതിനെ തുടർന്ന് ഷീറ്റ് കെട്ടി വാഹനങ്ങൾ നിർത്തിയിട്ട നിലയിൽ.
മിന്നിച്ചേക്കണേ... തൃശൂർ കോർപറേഷൻ പുല്ലഴി 55-ാം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സുനിതാവിനുവിനൊപ്പം പ്രചാരണത്തിന് ഒപ്പം സഞ്ചരിച്ച ചിത്രങ്ങൾ ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രാഫർ കൂടിയായ ഭർത്താവ് വിനു.
ഓൺലൈൻ ടാക്സി കാറുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
  TRENDING THIS WEEK
കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവം ഭാവ് 2025 ൽ മോഹിനിയാട്ടം അവതരിപ്പിക്കുന്ന ജംഷീന ജമാൽ
രേഖയുണ്ടോ... തങ്കശേരി ആൽത്തറമൂട് കൈക്കുളങ്ങരയിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച വീട്ടിനുള്ളിൽ വീട്ടുടമസ്ഥനായ അനിയും അമ്മയും സാധനങ്ങൾ പരിശോധിക്കുന്നു
കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ ശേവധി മ്യൂസിയം ആൻഡ് ഇൻഡോളജിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗ്രന്ഥപ്പുരയിൽ അഡ്മിനിസ്ട്രേറ്റർ സി.ടി.ഹരി ഗ്രന്ഥങ്ങളുമായി
കോട്ടയം നിയോജകമണ്ഡലത്തിൽ 1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ടി.കെ രാമകൃഷ്ണന് വേണ്ടി കുമരകം ബോട്ട് ജെട്ടി പാലത്തിൽ എഴുതിയ ചുവരെഴുത്ത് ഫോട്ടോ : ശ്രീകുമാർ ആലപ്ര
എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്ന നൃത്ത്യ 2025 ൽ നടി റിമ കല്ലിങ്കലും സംഘവും അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാരം.
കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവം ഭാവ് 2025 ൽ മോഹിനിയാട്ടം അവതരിപ്പിക്കുന്ന ജംഷീന ജമാൽ
എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ഡാൻസ് പ്രോഗ്രാമിന്റെ ഭാഗമായി മതിലിൽ ഒരുക്കിയ സീരിയൽ ബൾബുകളുടെ പ്രകാശത്തിന്റെ പശ്ചാത്തലത്തിൽ മഴ ആസ്വദിച്ച് നടന്ന് നീങ്ങുന്ന പെൺകുട്ടികൾ
എറണാകുളം മറൈൻഡ്രൈവിൽ ഇന്നലെ ആരംഭിച്ച അഗ്രിക്കൾച്ചറൽ പ്രമോഷനൽ സൊസൈറ്റി സംഘടിപ്പിച്ച മെഗാ ഫ്ളവർ ഷോ കാണാനെത്തിയ ദമ്പതികൾ
വർണ മഴയിൽ...എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ഡാൻസ് പ്രോഗ്രാമിന്റെ ഭാഗമായി മതിലിൽ ഒരുക്കിയ സീരിയൽ ബൾബുകളുടെ പ്രകാശത്തിന്റെ പശ്ചാത്തലത്തിൽ കനത്ത മഴ ആസ്വദിച്ച് നടന്ന് നീങ്ങുന്ന പെൺകുട്ടികൾ
സിറ്റി പൊലീസ് 'പ്രശാന്തി" സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്കിന്റെ കൊല്ലം പൊലീസ് സബ് ഡിവിഷൻ പരിധിയിലെ മുതിർന്ന പൗരന്മാർക്ക് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com