ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ നെല്ലങ്കരയിലെ ഒരു വീട്ടിൽ പുൽക്കൂടൊരുക്കുന്നു കുട്ടികൾ
ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങൾ തൂക്കുന്ന ജീവനക്കാർ. പാലാ നഗരത്തിൽ നിന്നുള്ള കാഴ്ച.
പാലക്കാട് മേഴ്സി കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ നിന്ന്.
തൃശൂർ സെൻറ്.മേരിസ്  കോളേജിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ  നിന്ന്
വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട രാമനാരായണൻ്റെ ഭാര്യ ലളിത മക്കളായ ആകാശ്, അനുജ് എന്നിൽ അഛൻ്റെ മൃതദേഹം മുളങ്കുന്നത്ത് ക്കാവ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും ഛത്തീസ്ഗഡിലേക്ക് കൊണ്ട് പോകാൻ കാത്തിരിക്കുന്നു
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻറെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീനാരായണ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി കെ.രാജൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ച് ആലിംഗനം ചെയ്യുന്നു
ആൾകൂട്ട ആക്രമണത്തിൽ പാലക്കാട് വാളയാറിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെ അതിഥി തൊഴിലാളി രാംനാരായണന്റെ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പൊട്ടിക്കരയുന്ന ഭാര്യ ലളിതയെ ആശ്വസിപ്പിക്കുന്ന അമ്മ ലക്ഷ്മിൻഭായ്.
കുട്ടി ആരാധികക്കൊപ്പം ...തൃശൂർ കുട്ടനെല്ലൂർ അഞ്ചേരിച്ചിറ ചാക്കോള പവലിയൻ കൺവെൻഷൻ സെന്റരിൽ നടന്ന എൻ.ഐ.ടി.സിയുടെയും (ന്യൂ ഇന്ത്യ ട്രാവൽ കോ ഓപ്പറേറ്റീവ് ലിമിറ്റഡ്), എം.എഫ്.ടി.സിയുടെയും (മിൽക്ക് ഫാർമേഴ്‌സ് ആൻഡ് ഫിഷറീസ് ടേഡ് മൾട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തിയ സിനിമ താരം ഷൈൻ ടോം ചാക്കോ ആരാധകർക്കൊപ്പം
കലാ മാമാങ്കത്തിനായി... സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് എക്സിബിഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പന്തൽ കാൽനാട്ട് കർമ്മം.
തൃശൂർ ശ്രീകേരളവർമ്മ കോളേജ് അലുമിനി അസോസിയേഷൻ ഓഫ് ഡിഫറൻ്റ്ലി എബിൾഡ് "സ്റ്റാർലൈറ്റ് "കോളേജിൽ സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിൽ ക്രിസ്മസ് പാപ്പയുടെ വേഷം ധരിച്ചെത്തിയ കാഴ്ച പരിമിതിയുള്ള കൊടകര സ്വദേശി വിനോദിനെ ആഘോഷ പരിപാടിയിലേയ്ക്ക് സ്വീകരിച്ച് കൊണ്ട് പോകുന്നു
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് അന്തിക്കാടുള്ള തൻ്റെ വീട്ടിൽ ക്രിസ്മസ് ട്രീ ഒരുക്കി നക്ഷത്രം തൂക്കുന്നു
ചേറ്റുപുഴ പാലത്തിന് താഴെ വെള്ളത്തിൽ പടർന്ന് വളർന്ന് നിൽക്കുന്ന കബോബ ഫർക്കാറ്റ സുന്ദരി പായൽ എന്ന് മലയാളത്തിൽ അറിയപ്പെടുന്ന ഒരു അധിനിവേശ സസ്യം കൂടിയാണിത്
സ്വാഗത നൃത്തം... കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടന്ന വാർഷികാഘോഷത്തിനോടനുബന്ധിച്ച് നടത്തിയ സ്വാഗത നൃത്തം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മ ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൻ സംഘടിപ്പിച്ച പ്രതിക്ഷേധം
തൃശൂർ കോർപറേഷൻ മേയർ എം.കെ വർഗീസ് തൻ്റെ ഔദ്യോഗിക പദവിൽ നിന്ന് ഒഴിഞ്ഞ് കോർപറേഷന് മുൻപിലെ ഗാന്ധി പ്രതി പമയിൽ ത്രിവർണ്ണ കളറുള്ള മാല ചാർത്തി,ഔദ്യോഗിക വാഹനത്തിൽ കയറാതെ,ഒട്ടോറിക്ഷയിൽ കയറി പുറത്തേയ്ക്ക്
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചേർപ്പിൽ തമിഴ്നാട്ടിൽ നിന്നുള്ള സംഘം ഈറ്റ കൊണ്ട് ഉണ്ടാക്കിയ നക്ഷത്രങ്ങൾ വിൽപ്പനയ്ക്ക് വെച്ചപ്പോൾ
തദ്ദേശ സ്വയം ഭരണ വകുപ്പിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം ഒല്ലൂർ സെൻ്ററിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ്
https://newstrack.live/News/Create#:~:text=Product, Adjust
പത്തനംതിട്ട നഗരസഭയിൽ എൽ.ഡി. എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് പന്തയം വച്ച് തോറ്റ സി.പി.ഐ പ്രവർത്തകൻ ബാബു വർഗീസ് മീശ വടിക്കുന്നു. പന്തയത്തിൽ വിജയിച്ച യു.ഡി.എഫ് പ്രവർത്തകൻ ഉണ്ണി മാലയത്ത് വലത്, ഇടത് ഉല്ലാസ് എന്നിവർ സമീപം.
അടാട്ട് ഗ്രാമ പഞ്ചായത്തിലെ സംസ്കൃത കോളേജ് വാർഡിൽ നിന്ന് വിജയിച്ച മുൻ എം.എൽ.എ അനിൽ അക്കരയെ അഭിനന്ദിക്കുന്ന പ്രവർത്തക.
  TRENDING THIS WEEK
എറണാകുളത്ത് നടന്ന യൂ.ഡി.എഫ് നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ രമേശ് ചെന്നിത്തല എം.എൽ.എയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും സൗഹൃദ സംഭാഷണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമീപം
വാളയാർ ആൾക്കൂട്ട കൊലക്കേസിൽ ഒടുവിൽ അറസ്റ്റിലായ അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ.
തൃശൂർ സെൻറ്.മേരിസ്  കോളേജിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ  നിന്ന്
ഭീമൻ ക്രിസ്മസ് ട്രീ... ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ ഒരുക്കിയ ഭീമൻ ക്രിസ്മസ് ട്രീ.
കോട്ടയം തിരുനക്കര മൈതാനത്ത് ആരംഭിച്ച സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയർ ഫെയർ ഉദ്‌ഘാടനം ചെയ്ത മന്ത്രി വി.എൻ.വാസവൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി സംസാരിക്കുന്നു.നഗരസഭാ കൗൺസിലർ എസ്.ഗോപകുമാർ,കേരളാകോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി പികെ ആനന്ദകുട്ടൻ തുടങ്ങിയവർ സമീപം
കോട്ടയം തിരുനക്കര മൈതാനത്ത് ആരംഭിച്ച സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയർ ഫെയർ  മന്ത്രി വി.എൻ.വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു.നഗരസഭാ കൗൺസിലർ എസ്.ഗോപകുമാർ,ബാബു കപ്പകാല,ടോമി വേദഗിരി,പികെ ആനന്ദകുട്ടൻ,ജില്ലാ സപ്ലൈ ഓഫീസർ ബി.സജിനി,സപ്ലൈകോ മേഖല മാനേജർ ആർ.ബോബൻ തുടങ്ങിയവർ സമീപം
എറണാകുളത്ത് നടന്ന യൂ.ഡി.എഫ് നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളായ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, കെ.സുധാകരൻ എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, യൂ.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എന്നിവർ
എറണാകുളത്ത് നടന്ന യൂ.ഡി.എഫ് നേതൃയോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് നൽകുന്നു. കെ.സുധാകരൻ എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എം.കെ പ്രേമചന്ദ്രൻ എം.പി, മാണി സി. കാപ്പൻ എം.എൽ.എ, യൂ.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്, ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.എൻ രാജൻ ബാബു, പി.സി തോമസ്, ഇ.ടി മുഹമ്മദ് ബഷീർ എം.പി തുടങ്ങിയവർ സമീപം
കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സത്യവാചകം ചൊല്ലിക്കൊടുത്ത അഡ്വ. തോമസ് കുന്നപ്പള്ളിയുമായി സൗഹൃദ സംഭാഷണം നടത്തുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ജോഷി ഫിലിപ്പും, ജോസ്‌മോൻ മുണ്ടയ്ക്കലും, പി.കെ. വൈശാഖും
കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം പോകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽയേയും അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപിയേ യും യാത്രായാക്കുന്ന പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന പി.കെ വൈശാഖും ജോഷി ഫിലിപ്പും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com