TRENDING THIS WEEK
വർദ്ധിപ്പിച്ച പാചക വാതകവില പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാലി കുറ്റികൾ നിരത്തി കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
തടിമിടുക്ക്... സ്കൂട്ടറിൽ കവുങ്ങിൻ തടിയുമായി പോകുന്ന യുവാക്കൾ. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച.
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ സെൻറ് ആൻ്റണീസ് സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച കേരളകൗമുദി 115 മത് വാർഷികാഘോഷത്തിൽ സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത നിശയിൽ നിന്ന്.
സ്വപ്നം കണ്ടതെല്ലാം... കോട്ടയം അയ്മനം പഞ്ചായത്തിലെ പരിപ്പ് മങ്ങാട്ടുകുഴി പുത്തൻകരി തുമ്പേക്കണ്ടം പാടശേഖരങ്ങളിൽ നിന്നും സംഭരിച്ച നെല്ല് മില്ലിലേക്ക് കൊണ്ടുപോകുന്നതിനായി ചാക്കിലാക്കുന്ന തൊഴിലാളികൾ.
ഉയരെ ഉയരെ... കരിക്ക് വില്പന നടത്തുന്നതിനായി തെങ്ങിൽ കയറി കരിക്ക് കുലകൾ വെട്ടിയിറക്കുന്ന കോട്ടയം കാരാപ്പുഴ സ്വദേശിനി അനിത ഉണ്ണികൃഷ്ണൻ.
കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ മുറ്റത് കമാനം പോലെ മഞ്ഞപ്പൂക്കൾ നിറഞ്ഞ കാറ്റ്സ് ക്ലൊ ചെടിയുടെ മുൻപിൽ നിന്ന് സെൽഫിയെടുക്കുന്നവർ. തെക്കേ അമരിക്കയിൽ നിന്നുമെത്തിയ കാറ്റ്സ് ക്ലൊ ചെടി ഇപ്പോൾ കേരളത്തിൽ വീടുകളിലൊക്കെ അലങ്കാര ചെടിയായി മാറി. നേരത്തെ പൂക്കുന്ന കണികൊന്നയും കാറ്റ്സ് ക്ലൊ പൂക്കളും ഇപ്പോൾ കേരളത്തിൽ മഞ്ഞ വസന്തം ഒരുക്കുകയാണ്.
വെള്ളമല്ല മാലിന്യങ്ങളാണ് നിറയ്ക്കുന്നത്----റോഡരികിൽ കുടിവെള്ള പദ്ധതിക്കായി ഇറക്കിയിരിക്കുന്ന പൈപ്പുകളൾക്ക് ഉള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യങ്ങൾ സമീപം മദ്യകുപ്പികളും കാണാം.പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച
തൃശൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണന് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണം
അടൂർ നിയോജക മണ്ഡലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രിജി കണ്ണനെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു.
മുൻ മേയർ ടി.പി ദാസനെ മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോടുള്ള വീട്ടിലെത്തി സന്ദർശിച്ചപ്പോൾ.