TRENDING THIS WEEK
പകല്‍ താപനില ക്രമാതീതമായി ഉയരുകയാണ്. വെയിലിനെ ചെറുക്കാനായി ഫൈബർ കുടയുമായി ആലപ്പുഴ ബീച്ചിലേക്ക് പോവുന്ന ലൈഫ് ഗാർഡ്
കോങ്ങാട് മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് കോങ്ങാട് മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്ര മന്ത്രി നിർമല സീതാരാമൻ സ്ഥാനാർത്ഥിയായ രേണു സുരേഷുമായി സൗഹൃദ സംഭാഷണത്തിൽ.
പാലക്കാട് കോങ്ങാട് മണ്ഡലം എൻ.ഡി.എ പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്ര മന്ത്രി നിർമല സീതാരാമന് ഉപഹാരം നൽക്കുന്നു സ്ഥാനാർത്ഥി രേണു സുരേഷ്. മണ്ഡലം പ്രസിഡൻ്റിൻ്റെ ഗംഗ ഭഗത്ത്. കരിമ്പ മണ്ഡലം പ്രസിഡൻ്റ് നിഥിൻ ശങ്കർ. തുടങ്ങിയവർ സമീപം.
കോട്ടയം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി പി.അനില്കുമാറിന്റേയും,യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്‍ണന്റേയും എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പി.അനിൽകുമാറിന്റേയും പ്രചാരണ ബോർഡുകൾ ഈരയിൽക്കടവിലെ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്നു
ആലപ്പുഴ ബീച്ചിൽ സാഹസിക വിനോദത്തിൻ്റെ ഭാഗമായ് വിനോദ സഞ്ചാരികളുമായി അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ പോവുന്ന പാരാഗ്ലൈഡർ. പാരാഗ്ലൈഡിങ്ങിന് പുറമേ ജെറ്റ് സ്കീയിങ്, സ്പീഡ് ബോട്ട് റൈഡിങ്ങും ബീച്ചിലുണ്ട്
ആര് പിടിക്കും... നിയമസഭാ തിരഞ്ഞെടുപ്പ്, മതിലുകളിൽ വരച്ചിരിക്കുന്ന വിവിധ പാർട്ടി ചിഹ്നങ്ങളുടെ സമീപത്ത് നിന്ന് ചൂണ്ടയിട്ട് മത്സ്യബന്ധനം നടത്തുന്നവർ. ആലപ്പുഴ പള്ളാത്തുരുത്തി ചുങ്കത്ത് നിന്നുള്ള ദൃശ്യം.
ഐ.ജി.പി സൗത്ത് സോൺ ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയും കൊച്ചിൻ സിറ്റിയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊച്ചിൻ സിറ്റിയുടെ ബാറ്റർ സഞ്ജു പി.ടി യുടെ വിക്കറ്റിന് ശ്രമിക്കുന്ന ആലപ്പുഴയുടെ കീപ്പർ അൽ അമീൻ. മത്സരത്തിൽ ആലപ്പുഴ എട്ട് വിക്കറ്റിന് വിജയിച്ചു
ദിനംപ്രതി അന്തരീക്ഷ താപനില വർധിക്കുകയാണ്. പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത വെയിലിൽ ആലപ്പുഴ മുല്ലയ്ക്കൽ തെരുവിലൂടെ തലക്കുട ചൂടി നടന്നുനീങ്ങുന്ന വിദേശ വിനോദ സഞ്ചാരി.
ഓശാന തിരുനാളിനോടനുബന്ധിച്ച് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ കുരുത്തോല പ്രദക്ഷിണത്തിനെത്തിയ അമ്മയും കുഞ്ഞും