തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ സ്ഥാനാർത്ഥിയുടെ ഫോട്ടോ പതിച്ച ഫ്ലക്സ് ബോർഡുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിക്കാൻ കൊണ്ട് പോകുന്നു മൂർക്കനിക്കരയിൽ നിന്നൊരു ദിശ്യം
പാചക വാതക പ്രതിസന്ധിയെ തുടർന്ന് തൃശൂർ സ്വരാജ് റൗണ്ടിലെ ഒരു പെട്രോൾ പമ്പിൽ സ്വാകാര്യ ആവശ്യങ്ങൾക്ക് കൊടുക്കുന്ന ഗ്യാസ്കുറ്റികൾ താഴിട്ട് പൂട്ടി സുരക്ഷ ഉറപ്പ് വരുത്തിയ നിലയിൽ
പാചക വാതക പ്രതിസന്ധിയെ തുടർന്ന് ബാംഗ്ലൂർ സർവോദയ കോളേജ് ഓഫ് നഴ്സിംഗിലെ മെസ്സ് അടച്ചതിനെ തുടർന്ന് ചാലക്കുടിയിലെ വീട്ടിലിരുന്ന് ഓൺലൈനിലൂടെ പഠിക്കുന്ന നാലാം വർഷ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥി ജെഫ്റിൻ ടോണി
തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ കെ.എസ്.ആർ.ടി.സി ബസുകളിൽ ഒട്ടിച്ച സർക്കാരിൻ്റെ പരസ്യങ്ങൾ വലിച്ച് കീറി കളയുന്ന ജീവനക്കാർ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
അന്നം മുടങ്ങാതിരിക്കാൻ... പാചകവാതക പ്രതിസന്ധി കേന്ദ്രസർക്കാർ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ തൃശൂർ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച അടുപ്പുകൂട്ടൽ സമരത്തിൽ നിന്ന്
തൃശൂരിലെ ബിജെപി ഓഫീസിലെത്തി ബിജെപിയിൽ ചേർന്ന സി.സി മുകുന്ദൻ എംഎൽഎയ്ക്ക് കാവി നിറമുള്ള ലഡു നൽക്കുന്ന എ.എൻ രാധ കൃഷ്ണൻ ബി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ
കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട പത്തനംതിട്ട കോയിപ്പുറം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ എം.എസ്. മനോജ് കുമാറിന് മരണാനന്തര ബഹുമതിയായി ലഭിച്ച ബാഡ്‌ജ്‌ ഓഫ് ഓണർ പുരസ്ക്കാരം തിരുവനന്തപുരം പൊലീസ് ട്രൈനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറില്‍ നിന്നും ഏറ്റുവാങ്ങിയപ്പോൾ വിതുമ്പിയ മനോജിന്റെ ഭാര്യ ശാരിയെ ഇളയമകൾ ശിവപ്രിയ ആശ്വസിപ്പിക്കുന്നു. മൂത്തമകൾ ശിവചന്ദ്ര, എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് എന്നിവർ സമീപം.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചക വാതകവിതരണം തടസ്സപ്പെട്ടതോടെ ഗ്യാസ് പ്രതിസന്ധി എന്ന് എഴുതിയ പോസ്റ്റർ പതിച്ച് തൃശൂർ പാലസ് റോഡിലെ കുമാർ ഹോട്ടൽ പൂട്ടിയപ്പോൾ
ഗ്യാസ് തീർന്നു... പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചക വാതകവിതരണം തടസ്സപ്പെട്ടതോടെ മണ്ണുത്തിയിൽ ഗ്യാസ് പ്രതിസന്ധി മൂലം എന്ന എഴുതിയ പോസ്റ്റർ പതിച്ച് ഹോട്ടൽ അടച്ച് പൂട്ടിയപ്പോൾ.
തൃശൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണന് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണം
തൃശൂർ കോർപറേഷൻ കൗൺസിൽ കൗൺസിൽ അംഗങ്ങൾക്ക് ഫോട്ടോ പതിച്ച ഐഡിൻ്റിറ്റി കാർഡ് വിതരണം ചെയ്യുന്നു
ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് യുണൈഡറ്റ് നഴ്സസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിക്ഷേധത്തിൽ ചൂടിനെ തുടർന്ന് തൻ്റെ മകൾക്ക് വീശിക്കൊടുത്ത് പങ്കെടുക്കുന്ന നഴ്സുമാരിലൊരാൾ
തൃശൂർ ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജമാഅത്ത് പള്ളിയിലെ നോമ്പ്ത്തുറയിൽ പങ്കെടുത്ത് തരികഞ്ഞി കുടിയ്ക്കുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
സെക്യുലർ ഫോറം  സാംസ്കാരിക കൂട്ടായ്മയുടെ ആദ്യ മുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സെക്യുലർ കുടുംബ സംഗമം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
വനിതാ ദിനത്തിൽ തൃശൂർ കോർപറേഷൻ സംഘടിപ്പിച്ച ഹരിതകർമ്മ സേനാംഗങ്ങളുടെ റാലി മേയർ ഡോ.നിജി ജസ്റ്റിൻ ഫ്ലെഗ് ഓഫ് ചെയ്യുന്നു
സ്നേഹവീടൊരുങ്ങി... മു​ണ്ട​ക്കൈ​ ​ചൂ​ര​ൽ​മ​ല​ ​ഉ​രു​ള്‍​ ​ബാ​ധി​ത​ര്‍​ക്കാ​യി​ ​ക​ല്‍​പ്പ​റ്റ​യി​ല്‍​ ​സ​ര്‍​ക്കാ​ര്‍​ ​നി​ര്‍​മി​ച്ച​ ​ടൗ​ൺ​ഷി​പ്പിലെ വീടുകൾ.
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ ശേഷം കുടുക്കാരികളുമായി വിശേഷം പങ്കിടുന്ന വിദ്യാർത്ഥിനികൾ തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെൻ്റിൽ നിന്നൊരു ദൃശ്യം
തൃശൂർ തലോർ പുത്തൂർ വീട്ടിൽ റിട്ടയേർഡ് തഹസിൽദാർ പി.കെ കുട്ടൻ്റെ വീട്ടൽ പൂവിട്ട് സൗരഭ്യം പരത്തി നിൽക്കുന്ന കാറ്റ്സ് ക്ലോ ചെടി
നിറ'ചന്ദ്രൻ...ഇന്നലെ ആകാശത്ത് വിസ്മയം തീർത്ത ചന്ദ്രഗ്രഹണത്തിന് ശേഷവും ചുവപ്പ് കലർന്ന നിറത്തോട് കൂടി ദൃശ്യമായ പൂർണചന്ദ്രൻ. ഇന്ത്യയിൽ ചന്ദ്രൻ ഉദിച്ചപ്പോഴേക്കും ഗ്രഹണം അതിൻറെ അവസാനത്തോട് അടുത്തിരുന്നു. കോട്ടയം നാഗമ്പടം പാലത്തിൽ നിന്നുള്ള കാഴ്ച
കട്ടയ്ക് കൂടെ... എസ് എസ് എൽ സി പരീക്ഷക്കായ് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനികൾക്ക് കട്ട സപ്പോർട്ടുമായ് വെള്ളം കൊടുത്തും വീശിയും കൂടെ ഇരുത്തി പഠിപ്പിക്കുന്ന സ്കൂൾ പ്രധാനാധ്യപിക കെ.പിബിന്ദു തൃശൂർ ഗവ. മോഡൽ സ്കൂളിൽ നിന്നൊരു ദൃശ്യം.
  TRENDING THIS WEEK
ഏറ്റുമാനൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേരൂരിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിക്കുന്നവർ.
സി.പി. എമ്മിൽ നിന്നു രാജിവെച്ച വി എസ്. അച്യുതാനന്ദൻ്റെ പി .എ ആയിരുന്ന എ .സുരേഷ് പാലക്കാട് ഡി.സി.സി. ഓഫീസിൽ നിന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ച് പുറത്ത് വന്ന ശേഷം ഓഫീസിന് മന്നിലെ ചായക്കടയിൽ നിന്ന് ചായ കുടിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇലക്ഷൻ കമ്മിഷന്റെ വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്‌ക്വഡ് വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്ന ജീവനക്കാർ .കോട്ടയം കളക്ട്രേറ്റിൽ നിന്നുള്ള കാഴ്ച
വീണ്ടും ജയിക്കട്ടെ...കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം വാട്ടർ അതോറിറ്റി ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്ത് പോകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്ക് വിജയാശംസകൾ നേരുന്ന പ്രവർത്തക.കോട്ടയം നിയോജകമണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് യു.ഡിഎഫ് സ്ഥാനാർത്ഥി
മന്ത്രിയെ പൊക്കി... ഏറ്റുമാനൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മണ്ഡലത്തിലൂടെ കട്ടൗട്ടുമായി സ്കൂട്ടറിൽ പോകുന്ന പ്രവർത്തകർ.
കഥയങ്ങനെ ചൊല്ലി... തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊതിയിൽ നാരായണ ചാക്യാർ കൂത്തമ്പലത്തിൽ അവതരിപ്പിച്ച കിരാതം ചാക്യാർകൂത്തിൽനിന്ന്
ഏറ്റുമാനൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേരൂരിൽ നിന്നും റോഡ് ഷോ ആരംഭിച്ചപ്പോൾ
എറണാകുളം മറൈൻഡ്രൈവിൽ നടന്ന കെ.പി.എം.എസ് 55-മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദ സംഭാഷണം നടത്തുന്ന മന്ത്രി കെ. രാജൻ
കോഴി മുത്തം... മന്ത്രി ഗണേശ് കുമാർ രാജി വെക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് കോട്ടയം ഈസ്റ്റ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കെ. എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിൽ കൊണ്ടുവന്ന കോഴിക്ക് ഉമ്മ കൊടുക്കുന്ന പ്രവർത്തക സിസി ബോബി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം.
പോള നിറഞ്ഞതിനെത്തുടർന്ന് ബോട്ട് യാത്ര ദുഷ്കരമായ കോടിമതയിലെ കൊടൂരാറ്റിൽ നിന്നും ഇറിഗേഷൻ വകുപ്പ് പോള നീക്കം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com