TRENDING THIS WEEK
ചിരി മുഖ്യം... കോട്ടയം മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു മടങ്ങവെ കാറിൽ കയറിയ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരെ നോക്കി ചിരിക്കുന്നു.
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ മദ്യശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച സംസ്ഥാന സർക്കാരിൻ്റെ നടപടിക്കെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ് സ്റ്റാറ്റിലേക്ക് നടത്തിയ മാർച്ചിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷിൻ്റെ കോലം മദ്യം ഒഴിച്ച് കത്തിച്ച് പ്രതിഷേധിക്കുന്ന പ്രവർത്തകർ സി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ സമീപം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതയുഗ യാത്രയ്ക്ക് തൃശൂർ പുതുക്കാട് നൽകിയ സ്വീകരണത്തിൽ നിന്ന്
കരിക്കിനും കഷ്ടകാലം... ചൂട് കൂടിയതോടെ ദാഹം ശമിപ്പിക്കാൻ പല പാനീയങ്ങളും മാർക്കറ്റിൽ ലഭ്യമാണ്. എങ്കിലും കരിക്കിനോടുള്ള പ്രിയം കുറഞ്ഞിട്ടില്ല. കത്തുന്ന ചൂടിൽ കരിക്ക് വാടാതിരിക്കാൻ തുണിയും കുടയുമുപയോഗിച്ച് മറയൊരുക്കിയപ്പോൾ. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച
എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ 31-ാമത് മാടമൺ ശ്രീനാരായണ കൺവൻഷൻ പമ്പാ മണൽപ്പുറത്ത് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് മുൻ പ്രസിഡൻ്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യുന്നു.
പ്രകൃതി വേദിയാക്കി...കോട്ടയം സി.എം.എസ് കോളേജിൽ എൻ.എസ് മാധവന്റെ 'ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവലിനെ ആസ്പദമാക്കി വിദ്യാർത്ഥികൾ ക്യാമ്പസിലെ വിവിധ ഇടങ്ങൾ വേദിയാക്കി അവതരിപ്പിച്ച നാടകത്തിൽ നിന്ന്.
പ്രകൃതി വേദിയായ്...കോട്ടയം സി.എം.എസ് കോളേജിൽ എൻ.എസ് മാധവന്റെ 'ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവലിനെ ആസ്പദമാക്കി വിദ്യാർത്ഥികൾ ക്യാമ്പസിലെ വിവിധ ഇടങ്ങൾ വേദിയാക്കി അവതരിപ്പിച്ച നാടകത്തിൽ നിന്ന്.
ശംഭോ മഹാദേവ... ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി താഴ്മൺ മഠം കണ്ഠരര് ബ്രഹ്മദത്തന്റെയും, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണന്റെയും മുഖ്യകർമികത്വത്തിൽ കൊടിയേറ്റുന്നു
പായൽ വസന്തം... വടവാതൂർ ബണ്ട് റോഡിന് സമീപം മീനന്തറയാറ്റിൽ റെഡ് കബോംബാ എന്നറിയപ്പെടുന്ന പായൽ പൂവിട്ടപ്പോൾ.
എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ കെ.വി. തോമസ് വിദ്യാദനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം ഉദ്ഘാടനത്തിനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തനിക്ക് കിട്ടിയ വൃക്ഷത്തൈ മണത്ത് നോക്കുന്നു