തെരഞ്ഞെടുപ്പ് കാലത്തെ വിഷു ആഘോഷത്തെ തുടർന്ന് തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് എത്തിയ ശ്രീകൃഷ്ണ വിഗ്രഹങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ തോരണങ്ങളും ഒരുക്കിവയ്ക്കുന്നയാൾ
ഉയർന്ന താപനില മുന്നറിയിപ്പുള്ളതിനാൽ ചൂട്ടിനെ പ്രതിരോധിക്കാനായി വിദ്യാർത്ഥികളിലൊരാളുടെ ഷാൾ തലയിലിട്ട്  പരീക്ഷ കഴിഞ്ഞ് നടന്ന് നീങ്ങുന്ന വിദ്യാർത്ഥിനികൾ തൃശൂർ ഹൈ റോഡിൽ നിന്നൊരു ദൃശ്യം
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ ഡിസിസി ഓഫീസിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഡിസിസി ഓഫീസിലെ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ ഛായചിത്രത്തിന് മുൻപിൽ കൈക്കൂപ്പി പ്രാർത്ഥനയോടെ
നടക്കുമോഎന്തോ...തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആരോഗ്യപരമായ കാരണങ്ങളാലോ മറ്റ് കാരണങ്ങളാലോ പങ്കെടുക്കുവാൻ സാധിക്കില്ല എന്ന് ബോധിപ്പിക്കുന്ന ആപേക്ഷകൾ പൂരിപ്പിച്ച് തൃശൂർ കളക്ട്രേറ്റിൽ സ്ഥാപിച്ചിട്ടുള്ള വിവിധ ബോക്സുകളിൽ നിക്ഷേപിക്കുന്ന ജീവനക്കാരിൽ  ചിലർ
കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നടന്ന പ്രസിദ്ധമായ അശ്വതിക്കാവ് തീണ്ടൽ
തൃശൂർ പൂങ്കുന്നത്തെ മുരളി മന്ദിരത്തിൻ്റെ മതിലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിൻ്റെ ഫ്ലക്സ് ബോർഡ് വച്ചപ്പോൾ
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് തൃശൂർ ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജമാഅത്ത് പള്ളിയിലെ പ്രാർത്ഥനാ ചടങ്ങിൽ നിന്ന്
തൃശൂർ കളക്ട്രേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയ മണലൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനഫണ്ടിലേയ്ക്ക് തൻ്റെ ഒന്നേമുക്കാൽ പവൻ്റെ വള ഊരി നല്‍ക്കുന്ന വെങ്കിടങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ്
തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ സ്ഥാനാർത്ഥിയുടെ ഫോട്ടോ പതിച്ച ഫ്ലക്സ് ബോർഡുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിക്കാൻ കൊണ്ട് പോകുന്നു മൂർക്കനിക്കരയിൽ നിന്നൊരു ദിശ്യം
പാചക വാതക പ്രതിസന്ധിയെ തുടർന്ന് തൃശൂർ സ്വരാജ് റൗണ്ടിലെ ഒരു പെട്രോൾ പമ്പിൽ സ്വാകാര്യ ആവശ്യങ്ങൾക്ക് കൊടുക്കുന്ന ഗ്യാസ്കുറ്റികൾ താഴിട്ട് പൂട്ടി സുരക്ഷ ഉറപ്പ് വരുത്തിയ നിലയിൽ
പാചക വാതക പ്രതിസന്ധിയെ തുടർന്ന് ബാംഗ്ലൂർ സർവോദയ കോളേജ് ഓഫ് നഴ്സിംഗിലെ മെസ്സ് അടച്ചതിനെ തുടർന്ന് ചാലക്കുടിയിലെ വീട്ടിലിരുന്ന് ഓൺലൈനിലൂടെ പഠിക്കുന്ന നാലാം വർഷ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥി ജെഫ്റിൻ ടോണി
തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ കെ.എസ്.ആർ.ടി.സി ബസുകളിൽ ഒട്ടിച്ച സർക്കാരിൻ്റെ പരസ്യങ്ങൾ വലിച്ച് കീറി കളയുന്ന ജീവനക്കാർ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
അന്നം മുടങ്ങാതിരിക്കാൻ... പാചകവാതക പ്രതിസന്ധി കേന്ദ്രസർക്കാർ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ തൃശൂർ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച അടുപ്പുകൂട്ടൽ സമരത്തിൽ നിന്ന്
തൃശൂരിലെ ബിജെപി ഓഫീസിലെത്തി ബിജെപിയിൽ ചേർന്ന സി.സി മുകുന്ദൻ എംഎൽഎയ്ക്ക് കാവി നിറമുള്ള ലഡു നൽക്കുന്ന എ.എൻ രാധ കൃഷ്ണൻ ബി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ
കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട പത്തനംതിട്ട കോയിപ്പുറം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ എം.എസ്. മനോജ് കുമാറിന് മരണാനന്തര ബഹുമതിയായി ലഭിച്ച ബാഡ്‌ജ്‌ ഓഫ് ഓണർ പുരസ്ക്കാരം തിരുവനന്തപുരം പൊലീസ് ട്രൈനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറില്‍ നിന്നും ഏറ്റുവാങ്ങിയപ്പോൾ വിതുമ്പിയ മനോജിന്റെ ഭാര്യ ശാരിയെ ഇളയമകൾ ശിവപ്രിയ ആശ്വസിപ്പിക്കുന്നു. മൂത്തമകൾ ശിവചന്ദ്ര, എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് എന്നിവർ സമീപം.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചക വാതകവിതരണം തടസ്സപ്പെട്ടതോടെ ഗ്യാസ് പ്രതിസന്ധി എന്ന് എഴുതിയ പോസ്റ്റർ പതിച്ച് തൃശൂർ പാലസ് റോഡിലെ കുമാർ ഹോട്ടൽ പൂട്ടിയപ്പോൾ
ഗ്യാസ് തീർന്നു... പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചക വാതകവിതരണം തടസ്സപ്പെട്ടതോടെ മണ്ണുത്തിയിൽ ഗ്യാസ് പ്രതിസന്ധി മൂലം എന്ന എഴുതിയ പോസ്റ്റർ പതിച്ച് ഹോട്ടൽ അടച്ച് പൂട്ടിയപ്പോൾ.
തൃശൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണന് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണം
തൃശൂർ കോർപറേഷൻ കൗൺസിൽ കൗൺസിൽ അംഗങ്ങൾക്ക് ഫോട്ടോ പതിച്ച ഐഡിൻ്റിറ്റി കാർഡ് വിതരണം ചെയ്യുന്നു
ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് യുണൈഡറ്റ് നഴ്സസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിക്ഷേധത്തിൽ ചൂടിനെ തുടർന്ന് തൻ്റെ മകൾക്ക് വീശിക്കൊടുത്ത് പങ്കെടുക്കുന്ന നഴ്സുമാരിലൊരാൾ
  TRENDING THIS WEEK
തേവരെഴുന്നള്ളുന്നെ... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരത്തിന് തിരുനക്കര തേവരുടെ തിടമ്പേറ്റി വരുന്ന ഗജരാജൻ പുതുപ്പള്ളി കേശവൻ.
ഏറ്റുമാനൂർ എൻഡിഎ സ്ഥാനാർത്ഥി ആതിര.ഡി.നായർ കോട്ടയം കളക്ട്രേറ്റിൽ വരണാധികാരി സർവെ ഡെപ്യൂട്ടി ഡയറക്ടർ എം.എ ആശ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി കോട്ടയം കളക്ട്രേറ്റിലെത്തിയപ്പോൾ ഏറ്റുമാനൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷും കടുത്തുരുത്തി മണ്ഡലം എൽ .ഡി.എഫ് സ്ഥാനാർത്ഥി നിർമ്മല ജിമ്മിയും ആശംസകൾ നേരുന്നു
പാലാ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ. മാണി മിനി സിവിൽ സ്റ്റേഷനിൽ വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം കാണുന്ന കുരുന്നുകൾ
ഏറ്റുമാനൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ.വാസവൻ കോട്ടയം കളക്ട്രേറ്റിൽ വരണാധികാരി സർവെ ഡെപ്യൂട്ടി ഡയറക്ടർ എം.എ ആശ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം കാണുന്ന കുരുന്നുകൾ
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ ഡിസിസി ഓഫീസിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഡിസിസി ഓഫീസിലെ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ ഛായചിത്രത്തിന് മുൻപിൽ കൈക്കൂപ്പി പ്രാർത്ഥനയോടെ
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് എഴുന്നള്ളത്തിന് ഇന്നലെ രാത്രി കാരാപ്പുഴ മാളികപ്പീടികയില്‍ നല്‍കിയ വരവേൽപ്പ്
മഹാദേവനാറാട്ട്...തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനംകുറിച്ച് അമ്പലക്കടവ് ദേവീക്ഷേത്രക്കുളത്തിൽ നടന്ന ആറാട്ട്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com