കഴിഞ്ഞദിവസം തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ ഇരുന്നൂറ്റി അമ്പത്തോളം ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചിടത്ത് നിന്ന് യാതൊരു കേടുപാടും കൂടാതെ ലഭിച്ച തൻ്റെ ബൈക്കിലിരുന്ന്  ദുരന്ത ദൃശ്യം നോക്കി കാണുന്ന തൃശൂർ പെരുവല്ലൂർ സ്വദേശി സിൻ്റോ എറണാക്കുളം റെയിൽവേ യാർഡിലെ ജീവനക്കാരനായ സിൻ്റോ ജോലിയ്ക്ക് പോകാനായി ഞായറാഴ്ച്ച കാലത്താണ് ബൈക്ക് പാർക്കിംഗിൽ വച്ചത്
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ നിർമ്മാണം പുരോഗമിക്കുന്ന പ്രധാന വേദിയ്ക്ക് മുൻപിലൂടെ നടന്ന് നീങ്ങുന്ന കൊമ്പൻ
കാർണിവൽ ഓഫ് ദ ഡിഫ് റെൻ്റ്... ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായിസവിശേഷ കാർണിവൽ ഓഫ് ദ ഡിഫ് റെൻ്റ് - എന്ന പേരിൽ ഒരുക്കുന്ന ഭിന്നശേഷി സർഗ്ഗോത്സവത്തിൻ്റെ ലോഗോ പ്രകാശനം തൃശൂർ പ്രസ് ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്യുന്നു.
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയെ സന്ദർശിക്കുന്നു
ചേർപ്പ് ശ്രീലകം ലൈഫ് ലോഗ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച പെരുവനം രാജ്യന്തര ഗ്രാമോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഐവറി പുരസ്ക്കാരം നേടിയ ശ്രീകുമാരൻ തമ്പിയുടെ കൈ പിടിച്ച് തൻ്റെ നെറ്റിയിൽ വയ്ക്കുന്ന കലാമണ്ഡലം ഗോപി
കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ ഗ്രൗണ്ടിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളീജിയറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 110 മീറ്റർ ഹഡിൽസ് ഒന്നാംസ്ഥാനം നേടിയ ഷാഹുൽ . എസ് വിക്ടോറിയ കോളേജ് പാലക്കാട്
എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ഫ്ലവർ ഷോയിൽ നിന്നുള്ള കാഴ്ച്ച.
തൃശൂർ കളക്ട്രേറ്റിലെ നിരീക്ഷണ കാമറയ്ക്ക് മുകളിൽ ഇരുന്ന് ഉറങ്ങുന്ന പ്രാവ് ഇന്ന് കളക് ട്രേറ്റിലെ ഓഫീസുകൾക്ക്  അവധിയായിരുന്നു
ന്യൂ ഇയർ പാപ്പ... ന്യൂഇയർ ആഘോഷത്തിൻ്റെ ഭാഗമായി ചാലക്കുടി ട്രാംവേയിൽ ജെസിഐ ഒരുക്കിയ ഭീമൻ പാപ്പാരൂപം.
പുതുവർഷമാഘോഷിക്കാൻ ഫോർട്ട് കൊച്ചി ബീച്ചിലെത്തിയ വിദേശികൾക്ക് മകുടി വില്പന നടത്തുന്ന കച്ചവടക്കാരൻ.
പുതുവത്സര വരവറിയിച്ച്... തൃശൂർ പടിഞ്ഞാറേചിറയിൽ വിരുന്നെത്തിയ തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ചൂളൻ എരണ്ടകൾ അഞ്ചുറിലധികം പക്ഷികളാണ് ഇവിടെ സീസണിൽ എത്തിയിട്ടുള്ളത്.
വൃശ്ചിമ മാസത്തെ മൂടൽ മഞ്ഞിൽ വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടത്തിൻ്റെ തീവ്രത കുറഞ്ഞ് വെള്ളത്തിൻ്റെ ഒഴുക്ക് നൂലുപോലെയായപ്പോൾ
കഥപറയും കലാലയം... കോട്ടയം സി.എം.എസ് കോളേജിലെ ആർട്ട് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തിയ കലാജാഥയിൽ കഥകളി വേഷങ്ങളണിഞ്ഞ് പങ്കെടുക്കുന്ന വിദ്യാർത്ഥികൾ.
കോട്ടയം നഗരസഭാ ചെയർ മാനായി സത്യപ്രതിഞ്ജ ചെയ്ത എം.പി.സന്തോഷ്കുമാർ അഭിവാദ്യം ചെയ്യുന്നു
ആനയോടൊപ്പമുള്ള യാത്രക്ഷീണത്തിനിടെ വൃശ്ചിക കാറ്റേറ്റ് തൃശൂർ കുളശ്ശേരി ക്ഷേത്രത്തിലെ മരത്തണലിൽ ഉറങ്ങുന്ന പാപ്പാന്മാർ
ഇന്ന് കാലത്ത് തൃശൂർ പാലിയേക്കര ടോൾ  പ്ലാസയിൽ അനുഭവപ്പെട്ട ഗതാഗത കുരുക്ക്
ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപയുടെ ആഭിമുഖ്യത്തിൽ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച ബോൺ നത്താലയിൽ അണിനിരന്ന ക്രിസ്മസ് പാപ്പാ വേഷധാരികൾ പാട്ടിനൊത്തു നൃത്തം ചെയ്യുന്നു
തൃശൂർ പൂങ്കുന്നം മുരളി മന്ദിരത്തിലെ മുൻ മുഖ്യമന്തി കെ.കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന മേയർ ഡോ. നിജി ജസ്റ്റിൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് തുടങ്ങിയവർ
"തൃശൂർ കോർപറേഷൻ മേയർ സ്ഥാനത്തിന് കോഴ" പ്രതിക്ഷേധിച്ച് സിപിഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച പ്രകടനം.
തൃശൂർ കോർപറേഷൻ മേയറായി ചുമതലയേറ്റ ഡോ.നിജി ജസ്റ്റിൻ ഡെപ്യൂട്ടി മേയറായി ചുമതലയേറ്റ എ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച ആഹ്ലാദ പ്രകടത്തിൽ നിന്ന്
  TRENDING THIS WEEK
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 74 -മത് കേരള സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അണ്ടർ 17 കാറ്റഗറി മത്സരത്തിൽ നിന്ന്.
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യനുമായി സംസാരിക്കുന്നു
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം നഗറിൽ നടന്ന മന്നം ജയന്തി സമ്മേളനത്തിന്റെ സദസിന്റെ മുൻ നിരയിൽ ഇരിക്കുന്ന ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,എം.എൽ.എമാരായ രമേശ് ചെന്നിത്തല,തിരുവഞ്ചൂർ രാധാകൃഷ്ണൻ,കെ.യു.ജെനീഷ് കുമാർ,അഡ്വ.ജോബ് മൈക്കിൾ,പിസി.വിഷണു നാഥ്,ടി.സിദ്ധിഖ്,രാഹുൽ മാങ്കൂട്ടത്തിൽ,എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്,ആന്റോ ആന്റണി,എം.കെ.രാഘവൻ,ഡീൻ കുര്യാക്കോസ്,കോൺഗ്രസ് നേതാക്കളായ കെ.മുരളീധരൻ,വി.ശിവകുമാർ,ജോസഫ് വാഴക്കൻ,മുൻ എംഎൽഎ ജോസഫ് എം പുതുശേരി തുടങ്ങിയവർ
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയെ സന്ദർശിച്ചപ്പോൾ.കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ,സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി, വൈസ് പ്രസിഡൻ്റ് അഡ്വ.ഷോൺ ജോർജ്,മദ്ധ്യമേഖലാ പ്രസിഡൻ്റ് എൻ.ഹരി തുടങ്ങിയവർ സമീപം
ചങ്ങനാശേരി പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം നഗറിൽ നടന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എം.ജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസിനെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്വീകരിക്കുന്നു
പുതുവർഷമാഘോഷിക്കാൻ ഫോർട്ട് കൊച്ചി ബീച്ചിലെത്തിയ വിദേശികൾ
ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി ആനന്ദ് വെയർ ഹൗസിൽ പഴയ കസേരകൾ കൊണ്ട് തീർത്തിരിക്കുന്ന 'പാർലമെന്റ് ഒഫ് ഗോസ്റ്റ്സ് " എന്ന ഇൻസ്റ്റലേഷൻ
എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ഫ്ലവർ ഷോയിൽ പൂക്കൾക്കിടയിൽ നിന്നും സെൽഫിയെടുക്കുന്ന യുവതി
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസി'ന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിന് മുന്നോടിയായി നടന്ന സൂബാ നൃത്തത്തിൽ മന്ത്രി വീണാ ജോർജ്ജ് ചുവടുവയ്ക്കുന്നു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസി'ന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ പുതുവത്സര ദിനത്തിലെ മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടിയിൽ ഇൻഡോർ പ്ലാന്റ് നൽകി സ്വീകരിക്കാനെത്തിയ കുരുന്നിനെ മുഖ്യമന്ത്രി പിണറായി വിജയൻ താലോലിക്കുന്നു. മന്ത്രി വീണാ ജോർജ്ജ് സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com