തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച വോട്ട് വൈബ് മുഖാമുഖത്തിൽ പങ്കെടുക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രസാദമൂട്ടിനായി കറിക്ക് വെട്ടുന്ന ഭക്തർ
ഇത് പ്രസാദിന്... തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൃശൂർ അയ്യന്തോൾ 51-ാം ഡിവിഷനിലെത്തിയ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ സ്ഥാനാർത്ഥി എ. പ്രസാദിന് ഇല അട വായിൽ വച്ച് കൊടുക്കുന്നു.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അസ്മിത സൗത്ത് സോൺ മേഖല വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ 58 കിലോ വിഭാഗം ക്ലീൻ ആൻ്റ് ജെർക്കിൽ 97 കിലോ ഉയർത്തി ഒന്നാം സ്ഥാനം നേടുന്ന തമിഴ്നാടിൻ്റെ വി.ആർ കനിക
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂരിലുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ബാലറ്റ് ബോക്സ് ഡിപ്പോയിൽ നിന്നും ജില്ലയിലെ വിവിധയിടങ്ങളിലേയ്ക്ക് കൊണ്ടുപോകാനുള്ള ബാലറ്റ് ബോക്സുകൾക്ക് കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂരിലുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ബാലറ്റ് ബോക്സ് ഡിപ്പോയിൽ നിന്നും ബാലറ്റ് ബോക്സുകൾ ജില്ലയിലെ വിവിധയിടങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നു
പാപങ്ങൾ നീങ്ങി മോക്ഷപ്രാപ്തി ലഭിക്കുമെന്ന വിശ്വാസത്തിൽ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിലെ പുനർജനി ഗുഹ നൂഴുന്ന ഭക്തർ
തൃശൂർ കോർപറേഷൻ 25-ാം വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയും ദേശീയ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യനും ദേശീയ കോച്ചുമായിരുന്ന ചിത്ര ചന്ദ്രമോഹൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൗത്ത് സോൺ ഖേലോ ഇന്ത്യ വുമൺ വെയ്റ്റ് ലിഫ്റ്റിംഗിൽ പങ്കെടുക്കുന്ന തൻ്റെ മത്സരാർത്ഥികൾക്ക് നിർദ്ദേശം നൽക്കുന്നു
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കേ അജണ്ഡകൾ പാസാക്കാൻ തൃശൂർ കോർപറേഷനിൽ കൗൺസിൽ യോഗം വിളിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിലെ  മേയറുടെ ചെയർ എടുത്ത് മേശയ്ക്ക് മുകളിൽ വച്ച് പ്രതിക്ഷേധിക്കുന്നു
കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ഈസ്റ്റ് ഉപജില്ല ടീം അംഗങ്ങൾക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ ട്രോഫി സമ്മാനിക്കുന്നു.യ ഈസ്റ്റ് ഉപജില്ല ടീം അംഗങ്ങൾക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി.ജി.അലക്സാണ്ടർ സമ്മാനിക്കുന്നു
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എം.ഡി എച്ച എസ് എസിലെ ഒന്നാം വേദിയിൽ ലൈവ് സ്‌ട്രീമിംഗ്‌ നടത്തുന്ന ലിറ്റിൽ കൈറ്റിലെ വിദ്യാർത്ഥികൾ
കയ്യേറി പച്ചപ്പും പാർട്ടികളും... തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ കോട്ടപ്പുറത്ത് ഇരുമ്പ് ഷിറ്റുകളിൽ പതിച്ചിരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പോസ്റ്ററുകളും, ഫ്ലക്സ് ബോർഡുകളും. പലയിടങ്ങളിലും ഒപ്പത്തിനൊപ്പം ഫ്‌ളക്‌സുകൾവെച്ച് നിറഞ്ഞുനിൽക്കാനുള്ള ശ്രമങ്ങളും കാണാം.
തൃശൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽഡിഎഫ് പുറത്തിറക്കിയ മാനിഫെസ്റ്റോയുടെ പ്രകാശനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുന്നു മന്ത്രിമാരായ കെ. രാജൻ ആർ ബിന്ദു കെ.രാധാകൃഷ്ണൻ എം.എം പി . ബാലചന്ദ്രൻ എം.എൽ എ സി .പി .എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ, മുൻ മന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ സമീപം
അങ്ങകലെ മലമേലെ... ശബരിമല ദർശനത്തിനായി മലനിരകളും വന്യജീവികളും കാനനഭംഗിയും ദൃശ്യവിരുന്നൊരുക്കിയ പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പഭക്തർ.
തിരഞ്ഞെടുപ്പ് കാലത്ത് ഒഴിച്ചുകൂടാനാവത്തതാണ് ഉച്ചഭാഷിണികൾ എല്ലാ ലൈറ്റ് ആൻ്റ് സൗണ്ട് സ്ഥാപനങ്ങൾക്കും തിരക്കോട് തിരക്കായിരിക്കുംപ്രചാരണത്തിനായ് പോടിയവും സ്പീക്കറുകളും പിക്കപ്പ് വാനിൽ കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് ഒരു യാത്ര തൃശൂരിൽ നിന്നൊരു ദൃശ്യം
ദേഹബലം താ അയ്യപ്പാ...ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദർശനം കണ്ടു മടങ്ങുന്ന തമിഴ്നാട് റാണിപ്പെട്ട് ജില്ലയിൽ നിന്നും എത്തിയ ഭിന്നശേഷിക്കാരനായ സുരേഷ് ബാബുവും സംഘവും.കഴിഞ്ഞ 10 വർഷങ്ങളായി സുരേഷ് മുടങ്ങാതെ ദർശനത്തിനെത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വോട്ടർമാരെ പരിചയപ്പെടുത്തുന്നതിനായി ഡമ്മി ബാലറ്റ് ബോക്സുകൾ വിൽപ്പനയ്ക്ക് എത്തിയപ്പോൾ തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ നിന്നൊരു ദൃശ്യം
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് എം.ഡി. സ്‌കൂളിലേക്ക് നടത്തിയ വിളംബര ഘോഷയാത്രയിൽ നിന്ന്.
തൃശൂർ മാടക്കത്തറ ഗ്രാമ പഞ്ചായത്ത് 15-ാംവാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയും ഫോട്ടോഗ്രാഫറുമായ ദേവദാസ് തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും തൻ്റെ ജോലിയിലും ഒരു കൈനോക്കിയപ്പോൾ
തൃശൂർ സ്വരാജ് റൗണ്ടിൽ രാഗം തിയറ്ററിന് സമീപത്തായി തൻ്റെ കാറിന്  മുകളിലേയ്ക്ക് കടപുഴകി വീണ മരത്തിൻ്റെ ചിത്രം മൊബെൽ ഫോണിൽ പകർത്തുന്ന കുരിയച്ചിറ സ്വദേശി ജോയ് മരം വീണതിനെ തുടർന്ന് കാറ് ബോണറ്റ് ഭാഗികമായി തകർന്നു
  TRENDING THIS WEEK
പലതവണ ഹൈക്കോടതി നേരിട്ട് ഇടപെട്ടിട്ടും നഗരത്തിൽ ബസുകളുടെ മത്സരയോട്ടത്തിന് യാതൊരു കുറവുമില്ല, അപകടങ്ങൾ കൂടിക്കൊണ്ടിരിക്കുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളുമില്ല. കെ.പി.സി.സി ജംഗ്ഷനിൽ അതിവേഗത്തിൽ പായുന്ന ബസിന്റെ പശ്ചാത്തലത്തിൽ ഇരുചക്ര വാഹനം കടന്നു പോകുന്ന കാഴ്ച. ക്യാമറയിലെ സ്ളോ ഷട്ടർ ഉപയോഗിച്ച് പകർത്തിയ ചിത്രം.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ടഭ്യർത്ഥിച്ച് കൊണ്ട് കോട്ടയം അതിരമ്പുഴയിൽ നടന്ന ഈണം സന്ധ്യ പരിപാടിയിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് പാട്ട് പാടുന്നു
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ടഭ്യർത്ഥിച്ച് കൊണ്ട് കോട്ടയം അതിരമ്പുഴയിൽ നടന്ന ഈണം സന്ധ്യ പരിപാടിയിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് പാട്ട് പാടുന്നു
നഗര ജീവിതത്തിന്റെ തൊട്ടടുത്താണ് വ്യത്യസ്തവും ശാന്തവുമായ കടമക്കുടിയെന്ന ഗ്രാമം. നിരവധി സന്ദർശകരെത്തുന്ന കടമക്കക്കുടി - പിഴല പാലത്തിൽ നിന്നുള്ള അസ്തമയ ദൃശ്യം
ഇന്നലെ എറണാകുളം നഗരത്തിലുണ്ടായ ഗതാഗതക്കുരുക്ക്. മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ടനിര തന്നെയായിരുന്നു നഗരത്തിലെങ്ങും
എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തതിന് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പൻമാർ സന്നിധാനത്ത് നിന്നുള്ള കാഴ്ച
ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുറങ്ങൾ സന്നിധാനത്ത് നിന്നുള്ള കാഴ്ച
കോട്ടയം ഗാന്ധിസ്ക്വയറിൽ നടന്ന എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തതിന് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com