ദിനംപ്രതി അന്തരീക്ഷ താപനില വർധിക്കുകയാണ്. പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത വെയിലിൽ ആലപ്പുഴ മുല്ലയ്ക്കൽ തെരുവിലൂടെ തലക്കുട ചൂടി നടന്നുനീങ്ങുന്ന വിദേശ വിനോദ സഞ്ചാരി.
തൃശൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ ഉദ്ഘാടന പ്രസംഗം സദസിന് പുറകിലിരുന്ന് ശ്രവിയ്ക്കുന്ന ഭാര്യ ബെറ്റി ലൂയിസ്
സർവൈലൻസ് ടീം... തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സർവൈലൻസ് ടീം കാറുകളിൽ പരിശോധന നടത്തുന്നു തൃശൂർ കൂർക്കഞ്ചേരിയിൽ നിന്ന്.
കേരളകൗമുദി115-ാം വാർഷികാഘോഷത്തോടനു ബന്ധിച്ച് ഇരിങ്ങാലക്കുട എംസിപി കൺവെൻഷൻ സെൻ്ററിൽ വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിനീതോത്സവത്തിൽ വിനീത് ശ്രീനിവാസൻ പാടുന്നു
നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വോട്ടുചെയ്യുന്നതിന് ഏർപ്പെടുത്തിയ ഹോം വോട്ടിംഗിൽ വീട്ടിൽ വോട്ടുചെയ്യുന്ന കോഴിക്കോട് മലാപ്പറമ്പ്  വൈഷ്ണവം വീട്ടിൽ ശങ്കരൻ നമ്പ്യാർ. ഭാര്യ രാധ ശങ്കരൻ സമീപം.
ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച്  നടന്ന ദേവസംഗമം
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കുമുള്ള വീട്ടില്‍ വോട്ട് ഇന്നലെ മുതൽ ആരംഭിച്ചതിനെ തുടർന്ന് പോളിംഗ് ഉദ്യോഗസ്ഥർ 87വയസുള്ള തൃശൂർ മന്നത്ത് ലൈനിലെ ശാന്തകുമാരിയുടെ വിരലിൽ മഷി പുരട്ടുന്നു
എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ ശേഷം തങ്ങളെ പഠനത്തിന് ഏറെ സഹായിച്ച പ്രധാന അദ്ധ്യാപിക പി.കെ ബിന്ദുവിനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന വിദ്യർത്ഥിനികൾ തൃശൂർ ഗവ.മോഡൽ ഗേൾസ് സ്കൂളിൽ നിന്നൊരു ദൃശ്യം
പ്ലസ്ടു പരീക്ഷയ്ക്ക് ശേഷം കുട്ടുക്കാരികൾ ചേർന്ന് ഷർട്ടിൽ ഓർമ്മകുറിപ്പുകൾ എഴുതി ചേർക്കുന്നു തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നഴ്സുമാർ വെയിലിൽ കുട ചൂടി തൃശൂർ കളക്ട്രേറ്റിന് മുൻപിൽ പ്രതിക്ഷേധിക്കുന്നു
തൃശൂർ ഗരുഡ ഹോട്ടലിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രിപിണറായിവിജയൻ മാദ്ധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
മണല്ലൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
തെരഞ്ഞെടുപ്പ് കാലത്തെ വിഷു ആഘോഷത്തെ തുടർന്ന് തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് എത്തിയ ശ്രീകൃഷ്ണ വിഗ്രഹങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ തോരണങ്ങളും ഒരുക്കിവയ്ക്കുന്നയാൾ
ഉയർന്ന താപനില മുന്നറിയിപ്പുള്ളതിനാൽ ചൂട്ടിനെ പ്രതിരോധിക്കാനായി വിദ്യാർത്ഥികളിലൊരാളുടെ ഷാൾ തലയിലിട്ട്  പരീക്ഷ കഴിഞ്ഞ് നടന്ന് നീങ്ങുന്ന വിദ്യാർത്ഥിനികൾ തൃശൂർ ഹൈ റോഡിൽ നിന്നൊരു ദൃശ്യം
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ ഡിസിസി ഓഫീസിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഡിസിസി ഓഫീസിലെ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ ഛായചിത്രത്തിന് മുൻപിൽ കൈക്കൂപ്പി പ്രാർത്ഥനയോടെ
നടക്കുമോഎന്തോ...തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആരോഗ്യപരമായ കാരണങ്ങളാലോ മറ്റ് കാരണങ്ങളാലോ പങ്കെടുക്കുവാൻ സാധിക്കില്ല എന്ന് ബോധിപ്പിക്കുന്ന ആപേക്ഷകൾ പൂരിപ്പിച്ച് തൃശൂർ കളക്ട്രേറ്റിൽ സ്ഥാപിച്ചിട്ടുള്ള വിവിധ ബോക്സുകളിൽ നിക്ഷേപിക്കുന്ന ജീവനക്കാരിൽ  ചിലർ
കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നടന്ന പ്രസിദ്ധമായ അശ്വതിക്കാവ് തീണ്ടൽ
തൃശൂർ പൂങ്കുന്നത്തെ മുരളി മന്ദിരത്തിൻ്റെ മതിലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിൻ്റെ ഫ്ലക്സ് ബോർഡ് വച്ചപ്പോൾ
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് തൃശൂർ ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജമാഅത്ത് പള്ളിയിലെ പ്രാർത്ഥനാ ചടങ്ങിൽ നിന്ന്
തൃശൂർ കളക്ട്രേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയ മണലൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനഫണ്ടിലേയ്ക്ക് തൻ്റെ ഒന്നേമുക്കാൽ പവൻ്റെ വള ഊരി നല്‍ക്കുന്ന വെങ്കിടങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ്
  TRENDING THIS WEEK
പാലക്കാട് ചിറ്റൂർ മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥിയുടെ തിരെഞ്ഞടുപ്പ് പ്രചാരണാർത്ഥം കൊഴിഞ്ഞാമ്പാറയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം നിർവഹിക്കാൻയത്തിയ എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സുമേഷ് അച്യുതനുമായി സൗഹൃദ സംഭാഷണത്തിൽ.
ഓശാന തിരുനാളിനോടനുബന്ധിച്ച് ആലപ്പുഴ മൗണ്ട്‌ കാർമ്മൽ കത്തീഡ്രലിൽ കുരുത്തോല പ്രദക്ഷിണത്തിനെത്തിയ അമ്മയും കുഞ്ഞും
ആലപ്പുഴ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ജെ ജോബിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയപ്പോൾ. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി, ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ തുടങ്ങിയവർ സമീപം
അമ്പലപ്പുഴ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്.സലാമിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർത്ഥി എച്ച്.സലാം ആലപ്പുഴ നിയോജകമണ്ഡലം സ്ഥാനാർത്ഥി പി.പി ചിത്തരഞ്ജൻ എന്നിവരുമായി ചേർന്ന് സദസ്സിനെ അഭിവാദ്യം ചെയ്തപ്പോൾ. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത തുടങ്ങിയവർ സമീപം
കുട്ടനാട്ടിൽ തിരഞ്ഞെടുപ്പിൽ വാഹന പ്രചാരണത്തിനൊപ്പം തന്നെ പ്രാധാനപ്പെട്ട ഒരു മാർഗ്ഗമാണ് ഇടത്തോടുകളിലൂടെയുള്ള ബോട്ടിലൂടെയുള്ള പ്രചാരണവും. ആലപ്പുഴ കൈനകരി ബേക്കറി പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന വിവിധ മുന്നണി സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകൾക്ക് സമീപത്തുകൂടി പോവുന്ന രാഷ്ട്രീയപാർട്ടിയുടെ പ്രചാരണ ബോട്ട്.
നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് വല്ലങ്ങി ദേശത്തിൻ്റെ എഴുന്നെള്ളിപ്പ്
തൃത്താല മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി. രാജേഷ് മുള്ളൻകുന്ന് ഭാഗത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ .
യു.ഡി.എഫ് ഇലക്ഷൻ പ്രചാരണ പരിപാടിക്കായി ഫോർട്ട് കൊച്ചി വെളിമൈതാനിയിലെത്തിയ രാഹുൽ ഗാന്ധി സ്ഥാനാർത്ഥികൾക്കൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. കൊച്ചി മേയർ വി.കെ. മിനിമോൾ, കെ. ബാബു എം.എൽ.എ, ഹൈബി ‌‌ഈഡൻ എം.പി, അജയ് തറയിൽ, കെ.സി. വേണുഗോപാൽ എം.പി, കൊച്ചി മണ്ഡലം സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസ്, എറണാകുളം മണ്ഡലം സ്ഥാനാർത്ഥി ടി.ജെ. വിനോദ്, തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാർത്ഥി ദീപക് ജോയ്, തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി ഉമ തോമസ്, വൈപ്പിൻ മണ്ഡലം സ്ഥാനാർത്ഥി ടോണി ചമ്മിണി തുടങ്ങിയവർ സമീപം
കുമാരനല്ലൂരിൽ നടന്ന കോട്ടയം നിയോജക മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സ്ഥാനാർത്ഥി അഡ്വ കെ.അനിൽകുമാറിനൊപ്പം അഭിവാദ്യം ചെയ്യുന്നു.ജോജി കുറത്തിയാട്ട്,ലതികാ സുഭാഷ്,അഡ്വ.വിബി.ബിനു,അഡ്വ.കെ.സുരേഷ്‌ കുറുപ്പ്,അഡ്വ.ഷീജ അനിൽ തുടങ്ങിയവർ സമീപം
കുമാരനല്ലൂരിൽ നടന്ന കോട്ടയം നിയോജക മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വേദിയിലേക്ക് സ്വീകരിക്കുന്നു.സ്ഥാനാർത്ഥി അഡ്വ കെ.അനിൽകുമാർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com