തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വെങ്ങിണിശ്ശേരിയിൽ ജില്ലാ പഞ്ചായത്ത്,ഗ്രാമ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേയ്ക്ക് മത്സരിക്കുന്ന വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളുടെ ബോർഡുകൾ നിറഞ്ഞപ്പോൾ
തിരഞ്ഞെടുപ്പ് കാലത്ത് ഒഴിച്ചുകൂടാനാവത്തതാണ് ഉച്ചഭാഷിണികൾ എല്ലാ ലൈറ്റ് ആൻ്റ് സൗണ്ട് സ്ഥാപനങ്ങൾക്കും തിരക്കോട് തിരക്കായിരിക്കുംപ്രചാരണത്തിനായ് പോടിയവും സ്പീക്കറുകളും പിക്കപ്പ് വാനിൽ കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് ഒരു യാത്ര തൃശൂരിൽ നിന്നൊരു ദൃശ്യം
ദേഹബലം താ അയ്യപ്പാ...ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദർശനം കണ്ടു മടങ്ങുന്ന തമിഴ്നാട് റാണിപ്പെട്ട് ജില്ലയിൽ നിന്നും എത്തിയ ഭിന്നശേഷിക്കാരനായ സുരേഷ് ബാബുവും സംഘവും.കഴിഞ്ഞ 10 വർഷങ്ങളായി സുരേഷ് മുടങ്ങാതെ ദർശനത്തിനെത്തുന്നുണ്ട്.
തൃശൂർ ജനവേദിയുടെ ആഭിമുഖ്യത്തിൽ തെക്കേ ഗോപുരനടയിൽ അരങ്ങേറിയ പൊട്ടൻ തെയ്യം
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വോട്ടർമാരെ പരിചയപ്പെടുത്തുന്നതിനായി ഡമ്മി ബാലറ്റ് ബോക്സുകൾ വിൽപ്പനയ്ക്ക് എത്തിയപ്പോൾ തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ നിന്നൊരു ദൃശ്യം
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് എം.ഡി. സ്‌കൂളിലേക്ക് നടത്തിയ വിളംബര ഘോഷയാത്രയിൽ നിന്ന്.
തൃശൂർ മാടക്കത്തറ ഗ്രാമ പഞ്ചായത്ത് 15-ാംവാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയും ഫോട്ടോഗ്രാഫറുമായ ദേവദാസ് തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും തൻ്റെ ജോലിയിലും ഒരു കൈനോക്കിയപ്പോൾ
തൃശൂർ സ്വരാജ് റൗണ്ടിൽ രാഗം തിയറ്ററിന് സമീപത്തായി തൻ്റെ കാറിന്  മുകളിലേയ്ക്ക് കടപുഴകി വീണ മരത്തിൻ്റെ ചിത്രം മൊബെൽ ഫോണിൽ പകർത്തുന്ന കുരിയച്ചിറ സ്വദേശി ജോയ് മരം വീണതിനെ തുടർന്ന് കാറ് ബോണറ്റ് ഭാഗികമായി തകർന്നു
തൃശൂർ മണികണ്ഠനാൽ പരിസരത്ത്  ശബരിമല കൊള്ളക്കെതിരെ എൻഡിഎ സംഘടിപ്പിച്ച  ഒപ്പുശേഖരണം ജേക്കബ് തോമസ് ഉദ്ഘാടനം  ചെയ്യുന്നു
മൈക്രോപ്ല കിങ്കരൻ....ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഹരിത തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഭാഗമായി കാലന്റെ ന്യൂജെൻ കിൻകാരന്മാരിൽ പ്രമുഖനായ മൈക്രോപ്ല കിങ്കരൻ കോഴിക്കോട് നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച വിവിധ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ആണോ എന്ന് പരിശോധിക്കുന്നു
പുള്ള് പാടശേഖരത്തിലേയ്ക്കുള്ള വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്നതിനാണ് പാടത്തിന് നടുവിലെ ചാലിൽ ഇറങ്ങി നിന്ന് ചാലിലെ ചെളിയും മറ്റും മാറ്റി വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്ന തൊഴിലാളികൾ
രേഖയുണ്ടോ... തങ്കശേരി ആൽത്തറമൂട് കൈക്കുളങ്ങരയിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച വീട്ടിനുള്ളിൽ വീട്ടുടമസ്ഥനായ അനിയും അമ്മയും സാധനങ്ങൾ പരിശോധിക്കുന്നു
കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച 'ദേശപ്പോര്' സംവാദത്തിൽ ചിന്ത ജെറോം (സി.പി.എം), ബിന്ദുകൃഷ്ണ (കോൺഗ്രസ്), രാജി (ബി.ജെ.പി) എന്നിവർ പങ്കെടുത്തപ്പോൾ.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ കോട്ടയം കളക്ട്രേറ്റിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് പത്രിക സമർപ്പിക്കാൻ കാത്ത് നിൽക്കുന്ന സ്ഥാനാർത്ഥികൾ വിജയാശംസകൾ നേരുന്നു
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയും തിരുവനന്തപുരം കൊമ്പൻ എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ ആദ്യ ഗോൾ നേടിയ തിരുവനന്തപുരം കൊമ്പൻ എഫ്സിയുടെ പൗലോ വിക്ടറെ അഭിനന്ദിക്കുന്ന ടീം അംഗങ്ങൾ പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് തിരുവനന്തപുരം
തൃശൂർ ഇരിങ്ങാലക്കുടയിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം തിരുവാതിര ഒന്നാം സ്ഥാനം നേടിയ കാർമൽ എച്ച്.എസ്.എസ് ചാലക്കുടി.
ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച റവന്യൂജില്ലാ  സ്ക്കൂൾ   കലോത്സവത്തിൽ  അരങ്ങേറിയ ഹൈസ്ക്കുൾ വിഭാഗം മലപുലയാട്ടത്തിൽ നിന്ന്
വിദ്യാഭ്യാസ എക്സ്പോ ദിശ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരിയർ ഉന്നത വിദ്യാഭ്യാസ എക്സ്പോ ദിശയിൽ കലാമണ്ഡലം ഡീംഡ് സർവകലാശാലയുടെ സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന കഥകളി കിരീടം വിദ്യാർത്ഥിനികൾക്ക് പരിചയപ്പെത്തുന്നു.
എറണാകുളം കച്ചേരിപ്പടിയിൽ ചിറ്റൂർ റോഡിൽ സ്ഥാപിച്ചിരിക്കുന്ന സൂചന ബോർഡിന്റെ ഫോട്ടോ എടുക്കുന്ന വിദേശ പൗരൻ.
ഇപ്പവരാം...കടയിലാണേ...... കോഴിക്കോട് കോർപറേഷനിലെ 33ാം വാർഡ് സ്ഥാനാർഥി ഷമീമ.മുഹ്‌സിൻ കടയിൽ ചായ ഉണ്ടാക്കുന്നു
  TRENDING THIS WEEK
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കൂടിയാട്ടം, ഒന്നാം സ്ഥാനം,എച്ച്എസ്എസ് വിഭാഗം സെന്റ്. തെരേസാസ്.എച്ച് എസ് എസ് വാഴപ്പള്ളി
നടൻ സന്തോഷ് കീഴാറ്റൂർ ശബരിമല ദർശനത്തിനെത്തിയപ്പോൾ അമ്മ കാർത്ത്യായനി, വെല്ല്യമ്മ പത്മാവതി എന്നിവർ സമീപം
കോട്ടയം പ്രസ്‌ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുന്ന പ്രതീപക്ഷ നേതാവ് വി.ഡി.സതീശൻ.കെപിസിസി ജനറൽ സേക്രട്ടറി പി.എ.സലീം, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.ഫിൽസൺ മാത്യൂസ് എന്നിവർ സമീപം
ഒരുക്കം.... കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ട മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങുന്ന വിദ്യാർത്ഥി
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ തിരുവാതിര,യു.പി.വിഭാഗം,ഒന്നാം സ്ഥാനം എൻഎസ്എസ്യു.യുപിഎസ് തമ്പലക്കാട്,കാഞ്ഞിരപ്പള്ളി
. കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ട മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങുന്ന വിദ്യാർത്ഥി
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആരാദ്യ എസ് കുമാർ,നാടോടിനൃത്തം, ഒന്നാം സ്ഥാനം എച്ച് എസ്. വിഭാഗം, സെന്റ്.മേരീസ് .എച്ച്.എസ്.എസ്.അതിരമ്പുഴ
എരവിമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഷഷ്ഠി മഹോത്സവത്തിൽ നിന്ന്
തൃശൂർ ജനവേദിയുടെ ആഭിമുഖ്യത്തിൽ തെക്കേ ഗോപുരനടയിൽ അരങ്ങേറിയ പൊട്ടൻ തെയ്യം
നൂറുമേനിക്കായി... മാനമറിഞ്ഞ് വിളവിറക്കിയാൽ നൂറുമേനി കൊയ്യാം ട്രാക്ടർ ഉപയോഗിച്ച് പാടം ഉഴുന്ന കർഷകൻ. കണിമംഗലത്ത് നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com