നല്ലൊരു കെട്ടിടം കാത്ത്... കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ പൊളിച്ചതിനെ തുടർന്ന് ഷീറ്റ് കെട്ടി വാഹനങ്ങൾ നിർത്തിയിട്ട നിലയിൽ.
മിന്നിച്ചേക്കണേ... തൃശൂർ കോർപറേഷൻ പുല്ലഴി 55-ാം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സുനിതാവിനുവിനൊപ്പം പ്രചാരണത്തിന് ഒപ്പം സഞ്ചരിച്ച ചിത്രങ്ങൾ ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രാഫർ കൂടിയായ ഭർത്താവ് വിനു.
ഓൺലൈൻ ടാക്സി കാറുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
ബിഎൽഒയുടെ ആത്മഹത്യയിൽ പ്രതിക്ഷേധിച്ച് തൃശൂരിൽ ആക്ഷൻ കൗൺസിൽ ഓഫ സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് , അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാ വരണാധികാരിയുടെ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
കുട്ടികളുടെ ആശുപത്രി... ശിശുദിനാഘോഷത്തോടനുബന്ധിച്ചും സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചും കോട്ടയം മെഡിക്കൽ കോളേജ് കുട്ടുകളുടെ ആശുപത്രി വൈദ്യുതി ദീപം കൊണ്ടലങ്കരിച്ചപ്പോൾ.
തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ പാർട്ടികൾ ചുവരെഴുത്ത് പ്രചാരണം തുടങ്ങിയിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയം അവാസാനഘട്ടത്തിലേക്ക് കടക്കവേ ആലപ്പുഴ നഗരസഭ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി എഴുതിയ ചുവരെഴുത്ത് വെള്ളത്തിൽ പ്രതിഫലിച്ചപ്പോൾ
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർലീഗ് ഫുട്ബാളിൽ തൃശൂർ മാജിക് എഫ്സിയും മലപ്പുറം ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ കാണാനെത്തിയ ഇരു ടീമുകളുടേയും ആരാധകർ ആവേശത്തിൽ
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ സംഘടിപ്പിച്ച തൃശൂർ മാജിക് എഫ്സിയും മലപ്പുറം ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് ആദ്യ ഗോളടിച്ച തൃശൂം മാജിക് എഫ്സിയുടെ വിദേശ താരം ക്യാപ്റ്റൻ ലെനി റോഡി ഗെസുമായി സന്തോഷം പങ്കിടുന്ന മറ്റ് ടീം അംഗങ്ങൾ
ശിശുദിനാഘോഷം... ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രധാനമന്ത്രി ദുആ മറിയം സലാമും സ്പീക്കര്‍ നിഷാന്‍ ഷെരീഫും യോഗാദ്ധ്യക്ഷന്‍ വിനായക് കെ.വിശ്വവും അഭിവാദ്യം ചെയ്യുന്നു.
ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ പുത്തൻ പള്ളിക്ക് സമീപം ഒരു കടയിൽ സ്കൂൾ ഘോഷയാത്രയിൽ ഉപയോഗിക്കുന്നതിനായുള്ള ചാച്ചാജിയുടെ മുഖം മൂടികൾ വാങ്ങാനെത്തിയ ബാലിക
ആലപ്പുഴ ജില്ലാപഞ്ചായത്ത് പട്ടികജാതി കലാസംഘങ്ങൾക്ക് നൽകുന്ന വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടനത്തിനെത്തിയ നടൻ പ്രമോദ് വെളിയനാട് ചെണ്ടയിൽ താളം പിടിച്ചപ്പോൾ. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ.ടി. എസ് താഹ, എം.വി പ്രിയ തുടങ്ങിയവർ സമീപം
ക്രിസ്മസിന് മുന്നോടിയായി ആലപ്പുഴ റമദാ ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ്ങിൽ നിന്ന്
തൃശൂർ കോർപറേഷനിലേയ്ക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ സിവിൽ സ്റ്റേഷൻ ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ്  സ്ഥാനാർത്ഥിഎ.പ്രസാദിൻ്റെ ഫ്ലക്സുകൾ തയ്യാറായപ്പോൾ
തൃശൂർ പാലയ്ക്കൽ സെൻ്ററിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് നിറഞ്ഞ് കവിഞ്ഞ നിലയിൽ
പുത്തൂർ സുവോളജിക്കൽ പാർക്കിലെ മാനുകൾ പട്ടികടിച്ച് ചത്തതിൽ പ്രതിക്ഷേധിച്ച് സുവോളജിക്കൽ പാർക്കിന് മുൻപിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുന്നു
തിരഞ്ഞെടുക്കാം... തിരഞ്ഞെടുപ്പിൻ്റ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് എത്തിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അടങ്ങിയ കീച്ചെയിനുകൾ.
തദ്ദേശസ്വയം ഭരണ വകുപ്പ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപ്പിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ മിനുട്സ് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലന്മാർഅജണ്ട വലിച്ചെറിഞ്ഞതിനെ തുടർന്ന് സീറ്റിൽ നിന്ന് ഇറങ്ങി പോകുന്ന മേയർ എം. കെ വർഗീസ്
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ചേർന്ന കൗൺസിൽ യോഗം അടിച്ച് പിരിഞ്ഞതിനെ തുടർന്ന് കൗൺസിലന്മാർ ഹാജർ ബുക്കിൽ തങ്ങളുടെ ഒപ്പ് രേഖപ്പെടുത്തുന്നു
വോട്ട് കവല... തിരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ പാലിശ്ശേരി പാലക്കൽ ജവഹർ ജംഗ്ഷനിൽ വിവിധ പാർട്ടികളുടെ തോരണങ്ങളും കൊടികളും കൊണ്ട് നിറഞ്ഞപ്പോൾ.
  TRENDING THIS WEEK
ഞങ്ങൾ ഇവിടെയുണ്ട്... കോട്ടയം ശാസ്ത്രി റോഡ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾ. പൊതുഇടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ പൂർണമായും നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്‌സ കൊച്ചി എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ.
ചാച്ചാജി....ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികൾ
ഫ്രെയിമിലാക്കാൻ... തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള സ്ഥാനാർത്ഥികളുടെ ബോർഡുകൾ തയാറാക്കാനുള്ള ഫ്രെയിം കോട്ടയം ഇന്നർ ഐ പ്രിൻ്റിംഗ് പ്രസിലിറക്കി വയ്ക്കുന്ന ജീവനക്കാർ.
കുട്ടികളുടെ ആശുപത്രി... ശിശുദിനാഘോഷത്തോടനുബന്ധിച്ചും സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചും കോട്ടയം മെഡിക്കൽ കോളേജ് കുട്ടുകളുടെ ആശുപത്രി വൈദ്യുതി ദീപം കൊണ്ടലങ്കരിച്ചപ്പോൾ.
മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ സ്‌കൂൾ കലോത്സവം സ്റ്റീം കാർണിവൽ ജോസ് കെ. മാണി എം.പി ഉദ്‌ഘാടനം ചെയ്യുന്നു.
കേരള കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച11-ാമത് എൽസേബിയൂസ് മാസ്റ്റർ സ്മാരക പുരസ്‌കാരം സമ്മാനിക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കേരള കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച11-ാമത് എൽസേബിയൂസ് മാസ്റ്റർ സ്മാരക പുരസ്‌കാരം സമ്മാനിക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കല്പാത്തി രഥ സംഗമം കാണാൻ എത്തിയ ഭക്തജന തിരക്ക്.
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്‌സ കൊച്ചി എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com