TRENDING THIS WEEK
കുഞ്ഞിക്കൈ ചുരുട്ടി...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തെരഞ്ഞെടുപ്പ് ഫലം അറിയാനെത്തിയ കുട്ടി അച്ഛനൊപ്പം മുദ്രാവാക്യം വിളിക്കുന്നു.
പൊൻ താരകമേ... ക്രിസ്തുമസ് വിപണി സജീവമായതോടെ കോട്ടയം എസ്.എച്ച് മൗണ്ടിലെ നക്ഷത്രക്കച്ചവട കടയിൽ കൈക്കുഞ്ഞുമായി എത്തിയ അമ്മ.
ക്രിസ്മസ് എത്തുമ്പോൾ പാലക്കാട് നിന്നും എറണാകുളത്തെത്തി പുൽകൂട് നിർമ്മിക്കാനുള്ള സാധന സാമഗ്രികളുമായി എത്തി വിൽപ്പനനടത്തുന്നയാൾ. ഹൈക്കോടതിക്ക് സമീപത്ത് നിന്നുള്ള കാഴ്ച്ച
‘കൈ’യുയർത്തി...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വിജയമാഘോഷിക്കുന്ന യു.ഡി.എഫ് പ്രവർത്തകർ.
വിജയവീര്യം...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വിജയമാഘോഷിക്കുന്ന എൽ.ഡി.എഫ് പ്രവർത്തകർ.
വിധിക്കു മുൻപേ വീറോടെ...കോട്ടയം ബേക്കർ സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തെരഞ്ഞെടുപ്പ് ഫലം അറിയാനെത്തിയ എൽ.ഡി.എഫ് പ്രവർത്തകന്റെ ആവേശം
യുവനായകർ...കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ ഇനാഗുരേഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം സെൽഫി എടുക്കുന്ന കെ.എസ്.യു പ്രവർത്തകർ. 40 പതിറ്റാണ്ടുകൾക്ക് ശേഷമാണ് സി.എം.എസ് കോളേജിൽ കെ.എസ്.യു യൂണിയൻ അധികാരത്തിൽ വരുന്നത്.
ക്രിസ്മസിന് ദിവസങ്ങൾ ബാക്കിനിൽക്കെ കോട്ടയം നാഗമ്പടത്ത് പുൽക്കൂട് ഉണ്ടാക്കി വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശി അറുമുഖം
യുവനായകർ...കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ ഇനാഗുരേഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം സെൽഫി എടുക്കുന്ന കെ.എസ്.യു പ്രവർത്തകർ. 40 പതിറ്റാണ്ടുകൾക്ക് ശേഷമാണ് സി.എം.എസ് കോളേജിൽ കെ.എസ്.യു യൂണിയൻ അധികാരത്തിൽ വരുന്നത്.
കൊച്ചി ബിനാലെയുടെ ഭാഗമായി ഫോർട്ട്കൊച്ചിയിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയുടെ മകൾ ഷഫീന യൂസഫലി നേതൃത്വം നൽകുന്ന റിസ്ക് ആർട്ട്സ് ഇനിഷ്യേറ്റീവ് എക്സിബിഷനിൽ പ്രദർശനത്തിനു വച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഫോട്ടോകൾ കാണുന്ന അമേരിക്കൻ വനിത ഡിയാനെ മെർട്ടെൻസ്. വെള്ളാപ്പള്ളിയുടെ 70-ാം പിറന്നാളിന് അനൂപ് മാത്യു തോമസ് പകർത്തിയതാണ് ചിത്രങ്ങൾ. ജർമ്മൻ ചിത്രകാരനായ ഹാൻസ് ഹോൾബെയിനിന്റെ പ്രശസ്തമായ 'അംബാസഡേഴ്സ്' എന്ന പ്രശസ്തമായ പെയിന്റിംഗിനെ അടിസ്ഥാനമാക്കി അനൂപ് മാത്യു തോമസ് ഒരുക്കിയ പരമ്പരയുടെ ഭാഗമാണ് ഈ ചിത്രം.