TRENDING THIS WEEK
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാല്‍പ്പത്തിയൊന്ന് മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന മഞ്ഞൾ നീരാട്ട്
ഇരിപ്പുറപ്പ്... ഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽ.ഡി.എഫ് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ സമരത്തിൽ പങ്കെടുക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ സമീപത്തെ മതിൽക്കെട്ടിൽ ഇരിപ്പുറപ്പിച്ചപ്പോൾ.
മേരി ക്രിസ്മസ്...എല്ലാ വായനക്കാർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ക്രിസ്മസ് ആശംസകൾ. നഗരവീഥികളിലൂടെ ക്രിസ്മസ് ആശംസകൾ നേർന്ന് കടന്നുപോകുന്ന സാൻ്റാക്ലോസ്. കോട്ടയത്ത് നിന്നുള്ള കാഴ്ച.
ക്യാമ്പസ് സ്റ്റാർസ്... കോട്ടയം ബി.സി.എം കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനികൾ.
സാൻ്റാ വൈബ്...കോട്ടയം ബി.സി.എം കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ നിന്ന്.
മനം നിറഞ്ഞ്...കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത ജോഷി ഫിലിപ്പിന് ആശംസ അർപ്പിക്കുന്ന കോട്ടയം നഗരസഭ ചെയർമാനായ എം.പി സന്തോഷ് കുമാർ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
കൊട് ചിരി...കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോഷി ഫിലിപ്പിന് ആശംസ അറിയിക്കാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എ, ജോഷി ഫിലിപ്പും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മ സംഭാഷണത്തിൽ. പി.എ. സലിം, വി.ജെ ലാലി, കെ.സി ജോസഫ്, നാട്ടകം സുരേഷ് തുടങ്ങിയവർ സമീപം
സ്നേഹപൂർവ്വം... പാലാ നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ദിയ ബിനു പുളിക്കക്കണ്ടം അധികാരമേൽക്കുന്നതിനു മുന്നേ ആലിംഗനം ചെയ്യുന്ന പിതാവും കൗൺസിലറുമായ ബിനു പുളിക്കക്കണ്ടം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ ആണ് ദിയ.
തിരുപ്പിറവി... കോട്ടയം കുടമാളൂർ സെന്റ് മേരീസ് ഫൊറോന തീർത്ഥാടന ദേവാലയത്തിലെ പുൽക്കൂട്ടിൽ ഉണ്ണിയേശുവിനെ വയ്ക്കുന്ന കുട്ടികൾ.
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാല്‍പ്പത്തിയൊന്ന് മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന മഞ്ഞൾ നീരാട്ട്