ഇപ്പവരാം...കടയിലാണേ...... കോഴിക്കോട് കോർപറേഷനിലെ 33ാം വാർഡ് സ്ഥാനാർഥി ഷമീമ.മുഹ്‌സിൻ കടയിൽ ചായ ഉണ്ടാക്കുന്നു
പാറി പറക്കട്ടെ... തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിനായ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ പട്ടങ്ങൾ വില്പനയ്ക്ക് എത്തിയപ്പോൾ. തൃശൂരിൽ നിന്നൊരു ദൃശ്യം.
തിരഞ്ഞെടുപ്പ് തിരക്ക്...തിരഞ്ഞെടുപ്പിനെ തുടർന്ന് തൃശൂർ കോർപറേഷനിലെവിവിധ വാർഡുകളിലെ സ്ഥാനാർത്ഥികളും പ്രവർത്തകരും വരണാധികരിക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ
ഇരിഞ്ഞാലക്കുടയിൽ സംഘടിപ്പ തൃശൂർ റവന്യൂ ജില്ലാകലോത്സവത്തിൽ  എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ടത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥി തൻ്റെ ഫോണിൽ സെൽഫി എടുക്കുന്നു
നല്ലൊരു കെട്ടിടം കാത്ത്... കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ പൊളിച്ചതിനെ തുടർന്ന് ഷീറ്റ് കെട്ടി വാഹനങ്ങൾ നിർത്തിയിട്ട നിലയിൽ.
മിന്നിച്ചേക്കണേ... തൃശൂർ കോർപറേഷൻ പുല്ലഴി 55-ാം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സുനിതാവിനുവിനൊപ്പം പ്രചാരണത്തിന് ഒപ്പം സഞ്ചരിച്ച ചിത്രങ്ങൾ ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രാഫർ കൂടിയായ ഭർത്താവ് വിനു.
ഓൺലൈൻ ടാക്സി കാറുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
ബിഎൽഒയുടെ ആത്മഹത്യയിൽ പ്രതിക്ഷേധിച്ച് തൃശൂരിൽ ആക്ഷൻ കൗൺസിൽ ഓഫ സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് , അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാ വരണാധികാരിയുടെ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
കുട്ടികളുടെ ആശുപത്രി... ശിശുദിനാഘോഷത്തോടനുബന്ധിച്ചും സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചും കോട്ടയം മെഡിക്കൽ കോളേജ് കുട്ടുകളുടെ ആശുപത്രി വൈദ്യുതി ദീപം കൊണ്ടലങ്കരിച്ചപ്പോൾ.
തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ പാർട്ടികൾ ചുവരെഴുത്ത് പ്രചാരണം തുടങ്ങിയിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയം അവാസാനഘട്ടത്തിലേക്ക് കടക്കവേ ആലപ്പുഴ നഗരസഭ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി എഴുതിയ ചുവരെഴുത്ത് വെള്ളത്തിൽ പ്രതിഫലിച്ചപ്പോൾ
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർലീഗ് ഫുട്ബാളിൽ തൃശൂർ മാജിക് എഫ്സിയും മലപ്പുറം ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ കാണാനെത്തിയ ഇരു ടീമുകളുടേയും ആരാധകർ ആവേശത്തിൽ
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ സംഘടിപ്പിച്ച തൃശൂർ മാജിക് എഫ്സിയും മലപ്പുറം ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് ആദ്യ ഗോളടിച്ച തൃശൂം മാജിക് എഫ്സിയുടെ വിദേശ താരം ക്യാപ്റ്റൻ ലെനി റോഡി ഗെസുമായി സന്തോഷം പങ്കിടുന്ന മറ്റ് ടീം അംഗങ്ങൾ
ശിശുദിനാഘോഷം... ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രധാനമന്ത്രി ദുആ മറിയം സലാമും സ്പീക്കര്‍ നിഷാന്‍ ഷെരീഫും യോഗാദ്ധ്യക്ഷന്‍ വിനായക് കെ.വിശ്വവും അഭിവാദ്യം ചെയ്യുന്നു.
ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ പുത്തൻ പള്ളിക്ക് സമീപം ഒരു കടയിൽ സ്കൂൾ ഘോഷയാത്രയിൽ ഉപയോഗിക്കുന്നതിനായുള്ള ചാച്ചാജിയുടെ മുഖം മൂടികൾ വാങ്ങാനെത്തിയ ബാലിക
ആലപ്പുഴ ജില്ലാപഞ്ചായത്ത് പട്ടികജാതി കലാസംഘങ്ങൾക്ക് നൽകുന്ന വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടനത്തിനെത്തിയ നടൻ പ്രമോദ് വെളിയനാട് ചെണ്ടയിൽ താളം പിടിച്ചപ്പോൾ. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ.ടി. എസ് താഹ, എം.വി പ്രിയ തുടങ്ങിയവർ സമീപം
ക്രിസ്മസിന് മുന്നോടിയായി ആലപ്പുഴ റമദാ ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ്ങിൽ നിന്ന്
തൃശൂർ കോർപറേഷനിലേയ്ക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ സിവിൽ സ്റ്റേഷൻ ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ്  സ്ഥാനാർത്ഥിഎ.പ്രസാദിൻ്റെ ഫ്ലക്സുകൾ തയ്യാറായപ്പോൾ
തൃശൂർ പാലയ്ക്കൽ സെൻ്ററിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് നിറഞ്ഞ് കവിഞ്ഞ നിലയിൽ
പുത്തൂർ സുവോളജിക്കൽ പാർക്കിലെ മാനുകൾ പട്ടികടിച്ച് ചത്തതിൽ പ്രതിക്ഷേധിച്ച് സുവോളജിക്കൽ പാർക്കിന് മുൻപിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നിയുക്ത മേൽശാന്തി ഇ.ഡി. പ്രസാദിനെ കൈപിടിച്ച് പതിനെട്ടാം പടി കയറ്റുന്നു.
എറണാകുളം കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ് (കുഫോസ്) മ്യൂസിയത്തിലെ മീൻ ശേഖരം
ബി.എൽ.ഒയുടെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകൾ നടത്തിയ വികാസ് ഭവനിലെ ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഓഫീസ് മാർച്ചിനെ തുടർന്ന് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥർ മഴയിലും നനഞ്ഞുകൊണ്ട് ജോലിയിൽ തുടർന്നപ്പോൾ
വൃശ്ചിക പുലരിയിൽ ശബരിമല താഴെ തിരുമുറ്റത്ത് ദർശനം കാത്തുനിൽക്കുന്ന ഭക്തജനങ്ങളുടെ തിരക്ക്.
വൃശ്ചിക പുലരിയിൽ താഴെ തിരുമുറ്റത്ത് അനുഭവപ്പെട്ട തിരക്കിൽ പെടാതെ കുട്ടിയെ ഉയർത്തി പിടിച്ചപ്പോൾ.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സ്വ‌ർണ കവർച്ച കേസിൽ എസ്.ഐ.ടി ശബരിമല സന്നിധാനത്ത് ശാസ്ത്രീയ തെളിവ് ശേഖരണം നടത്തിയപ്പോൾ.
കേരളത്തിലെ ഏക വരാഹി - പഞ്ചമി ദേവി ക്ഷേത്രമായ പേട്ടയിലെ വരാഹി പഞ്ചമി ദേവി ക്ഷേത്രത്തിൽ തമിഴ് നടനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിശാൽ ദർശനം നടത്തുന്നു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. ബാബു സമീപം
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുഡ് ബാൾ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയും കാലിക്കറ്റ് ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് കാലിക്കറ്റിൻ്റെ മുഹമ്മദ് അസിസിഫും തൃശൂരിൻ്റെ കൊവിൻ ജാവീറും പന്ത് എടുക്കാനുള്ള ശ്രമം
കേരളത്തിലെ ഏക വരാഹി - പഞ്ചമി ദേവി ക്ഷേത്രമായ പേട്ടയിലെ വരാഹി പഞ്ചമി ദേവി ക്ഷേത്രത്തിൽ തമിഴ് നടനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിശാൽ ദർശനം നടത്തുന്നു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. ബാബു സമീപം
കോട്ടയം  എം.എൽ.റോഡ്  തകർന്നുണ്ടായ കുഴി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com