TRENDING THIS WEEK
കളറല്ല ജീവിതം... ആശ്രാമം മൈതാനിയിൽ നടക്കുന്ന വണ്ടർ ഫാൾസിന് മുന്നിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന അന്യസ്ഥാന പെൺകുട്ടി ക്ഷീണം മൂലം ഉറങ്ങിപ്പോയപ്പോൾ.
സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സി.ബി.എൽ) നിന്ന്.
പള്‍സ് പോളിയോ ഇമ്യുണൈസേഷന്‍ പരിപാടിയുടെ ഭാഗമായി കോഴിക്കോട് കോട്ടപ്പറമ്പ് ഗവ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നു.
ഇന്നലെ വൈകുന്നേരം കോട്ടയം നഗരത്തിൽ ശക്തമായ മഴ പെയ്തപ്പോൾ
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് ഓവർസിയറായിട്ട് ജോലിയിൽ പ്രവേശിച്ചശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ ഓഫീസിൽ നിന്ന് മന്ത്രി വി.എൻ.വാസാവനൊപ്പം പുറത്തേക്ക് വരുന്നു.കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി.യു.ഉപ്പിലിയപ്പൻ സമീപം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വതന്ത്ര കർഷകസംഘം നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണയും മുൻ മന്ത്രി മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നൽകുന്ന സ്നേഹാദരവിന്റെ പ്രധാന പന്തലിന്റെ കാൽനാട്ട് കർമ്മം നിർവഹിക്കുന്നു.
കശുഅണ്ടി മേഖലയിലെ സർക്കാരിന്റെ വഞ്ചനാപരമായ സമീപനത്തിനെതിരെ യു.ടി.യു.സി ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യുന്നു.
ശബരിമല സ്വർണ്ണപ്പാളി കാണാതായ സംഭവത്തിൽ മന്ത്രി വി.എൻ വാസവൻ രാജിവെക്കണമെന്ന ആവശ്യത്തിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനെത്തുടർന്ന് പ്രവർത്തകർ റോഡുപരോധിച്ചപ്പോൾ
ശബരിമലയിലെ സ്വർണ്ണപ്പാളി കാണാതായ സംഭവത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ.