തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർലീഗ് ഫുട്ബാളിൽ തൃശൂർ മാജിക് എഫ്സിയും മലപ്പുറം ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ കാണാനെത്തിയ ഇരു ടീമുകളുടേയും ആരാധകർ ആവേശത്തിൽ
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ സംഘടിപ്പിച്ച തൃശൂർ മാജിക് എഫ്സിയും മലപ്പുറം ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് ആദ്യ ഗോളടിച്ച തൃശൂം മാജിക് എഫ്സിയുടെ വിദേശ താരം ക്യാപ്റ്റൻ ലെനി റോഡി ഗെസുമായി സന്തോഷം പങ്കിടുന്ന മറ്റ് ടീം അംഗങ്ങൾ
ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ പുത്തൻ പള്ളിക്ക് സമീപം ഒരു കടയിൽ സ്കൂൾ ഘോഷയാത്രയിൽ ഉപയോഗിക്കുന്നതിനായുള്ള ചാച്ചാജിയുടെ മുഖം മൂടികൾ വാങ്ങാനെത്തിയ ബാലിക
ആലപ്പുഴ ജില്ലാപഞ്ചായത്ത് പട്ടികജാതി കലാസംഘങ്ങൾക്ക് നൽകുന്ന വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടനത്തിനെത്തിയ നടൻ പ്രമോദ് വെളിയനാട് ചെണ്ടയിൽ താളം പിടിച്ചപ്പോൾ. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ.ടി. എസ് താഹ, എം.വി പ്രിയ തുടങ്ങിയവർ സമീപം
ക്രിസ്മസിന് മുന്നോടിയായി ആലപ്പുഴ റമദാ ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ്ങിൽ നിന്ന്
തൃശൂർ കോർപറേഷനിലേയ്ക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ സിവിൽ സ്റ്റേഷൻ ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ്  സ്ഥാനാർത്ഥിഎ.പ്രസാദിൻ്റെ ഫ്ലക്സുകൾ തയ്യാറായപ്പോൾ
തൃശൂർ പാലയ്ക്കൽ സെൻ്ററിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് നിറഞ്ഞ് കവിഞ്ഞ നിലയിൽ
പുത്തൂർ സുവോളജിക്കൽ പാർക്കിലെ മാനുകൾ പട്ടികടിച്ച് ചത്തതിൽ പ്രതിക്ഷേധിച്ച് സുവോളജിക്കൽ പാർക്കിന് മുൻപിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുന്നു
തിരഞ്ഞെടുക്കാം... തിരഞ്ഞെടുപ്പിൻ്റ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് എത്തിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അടങ്ങിയ കീച്ചെയിനുകൾ.
തദ്ദേശസ്വയം ഭരണ വകുപ്പ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപ്പിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ മിനുട്സ് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലന്മാർഅജണ്ട വലിച്ചെറിഞ്ഞതിനെ തുടർന്ന് സീറ്റിൽ നിന്ന് ഇറങ്ങി പോകുന്ന മേയർ എം. കെ വർഗീസ്
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ചേർന്ന കൗൺസിൽ യോഗം അടിച്ച് പിരിഞ്ഞതിനെ തുടർന്ന് കൗൺസിലന്മാർ ഹാജർ ബുക്കിൽ തങ്ങളുടെ ഒപ്പ് രേഖപ്പെടുത്തുന്നു
വോട്ട് കവല... തിരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ പാലിശ്ശേരി പാലക്കൽ ജവഹർ ജംഗ്ഷനിൽ വിവിധ പാർട്ടികളുടെ തോരണങ്ങളും കൊടികളും കൊണ്ട് നിറഞ്ഞപ്പോൾ.
ഇലക്ഷൻ ട്രെഡിൻ്റെ ഭാഗമായി തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് ബർഗറിൻ്റയും ,സാൻവിച്ചിൻ്റേയും ചിത്രങ്ങൾ ആലേഖനം ചെയ്ത് നമ്മുടെ ചിഹ്നം എന്ന പോസ്റ്ററുകൾ പതിപ്പിച്ചപ്പോൾ
എറണാകുളം സൗത്തിൽ നിന്നും ബംഗളൂരുവിലേക്ക് പുതുതായി ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ കേരളത്തിന്റെ തനത് കലാരൂപമായ കഥകളി വേഷധാരികൾ ട്രയിനിനു മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്യുന്നു.
കുതിരാനിലെ കാട്ടാന ആക്രമണത്തെ തുടർന്ന് കുതിരാൻ ക്ഷേത്ര പരിസത്തെ റോഡിൽ എൽഇഡി ലൈറ്റിൻ്റെ പശ്ചാത്തലത്തിൽ ഫോറസ്റ്റ് അധികൃതർ എഐ നീരിക്ഷണ കാമാറകൾ സ്ഥാപിച്ചപ്പോൾ
പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി സികിൽ ഫെസ്റ്റ് പ്രധാന വേദിയായ കോട്ടമൈതാനിയിൽ ദീപ്പാലംകൃതമായപ്പോൾ.
തൃശൂർ മുണ്ടുരിലെ തൻ്റെ വീട്ടിലെത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ തുടങ്ങിയവർക്ക് മുൻപിൽ താമര മുദ്രകാട്ടി വിസ്മയിപ്പിക്കുന്ന കലാമണ്ഡലം ഗോപി
തൃശൂർവടക്കുംനാഥ ക്ഷേത്രം ആനപറമ്പിൽ  സംഘടിപ്പിച്ച കൊച്ചിന് ദേവസ്വം ബോർഡ് ആനപാപ്പാമാർക്കുള്ള  റിഫ്രഷ്മെൻറ്  ക്ലാസിൽ  പങ്കെടുക്കുന്നവർ എറണാകുളം ശിവകുമാറിനോടോപ്പം  ഡോ.പി.ബി  ഗിരിദാസ്,എസ്.പി.സി.എ  ഇൻസ്പെക്ടർ ഇ.അനിൽ  തുങ്ങിയവർ സമീപം
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിൻറെ ഭാഗമായി കോട്ടയം ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ മീനടം മാളിയേക്കൽ ശോശാമ്മ കുര്യന്റെ വീട്ടിലെത്തി ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്യൂമറേഷൻ ഫോം കൈമാറുന്നു
  TRENDING THIS WEEK
കൊയ്ത്ത് കഴിഞ്ഞ പാടത്ത് സൈക്കിൾ ചവിട്ടി അവധി ദിനം ആഘോഷിക്കുന്ന കുട്ടികൾ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
ക്രിസ്മസിന് മുന്നോടിയായി ആലപ്പുഴ റമദാ ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ്ങിൽ നിന്ന്
കൊയ്ത്ത് കഴിഞ്ഞ കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്നുള്ള നെല്ല് സംഭരണം തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് കർഷകർ. നെല്ല് സംഭരിച്ച് വന്ന വള്ളം കടവിൽ അടുക്കാത്തതിനാൽ ചുമടുമായി നീന്തി വരുന്ന തൊഴിലാളികൾ. ആലപ്പുഴ പള്ളാത്തുരുത്തി കടവിൽ നിന്നുള്ള ദൃശ്യം.
കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്ന് വള്ളത്തിൽ ശേഖരിച്ചുകൊണ്ടുവന്ന നെല്ല് ലോറിയിലേക്ക് കയറ്റുന്ന തൊഴിലാളികൾ. ആലപ്പുഴ പള്ളാത്തുരുത്തി കടവിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്റെ നവീകരണം ഏതാണ്ട് പൂർത്തിയായെങ്കിലും വഴിവിളക്കുകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇരുട്ടിലായ റോഡിന്റെ കൈനകരിയിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ ജില്ലാപഞ്ചായത്ത് പട്ടികജാതി കലാസംഘങ്ങൾക്ക് നൽകുന്ന വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടനത്തിനെത്തിയ നടൻ പ്രമോദ് വെളിയനാട് ചെണ്ടയിൽ താളം പിടിച്ചപ്പോൾ. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ.ടി. എസ് താഹ, എം.വി പ്രിയ തുടങ്ങിയവർ സമീപം
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പട്ടികജാതി കലാസംഘങ്ങൾക്ക് നൽകുന്ന വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടന പരിപാടിക്കിടെ നടൻ പ്രമോദ് വെളിയനാടിനൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി ചെണ്ടയിൽ താളം പിടിച്ചപ്പോൾ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ടി.എസ് താഹ, എം.വി പ്രിയ തുടങ്ങിയവർ സമീപം.
ആം റെസ്‌ലിംഗ് അസോസിയേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയും ജില്ല സ്‌പോർട് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിൽ നിന്ന്
എറണാകുളം ബോൾഗാട്ടി വാട്ടർഡ്രോമിന് സമീപം ചെറുവള്ളത്തിൽ വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ
ആം റെസ്‌ലിംഗ് അസോസിയേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയും ജില്ല സ്‌പോർട് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com