TRENDING THIS WEEK
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണയോഗത്തിൽ നാഗമ്പടം മഹാദേവ ക്ഷേത്രസമുച്ചയം അന്തർദേശീയ തീർത്ഥടന കേന്ദ്രമായി പ്രഖ്യാപിക്കാൻ മുൻകൈയെടുത്ത മന്ത്രി വി.എൻ.വാസവനെ കൺവീനർ സുരേഷ് പരമേശ്വരൻ ആദരിക്കുന്നു.സാജു ലാൽ സമീപം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് കോട്ടയം തിരുനക്കരയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ ഐ.എൻ.ടി.യു.സി പ്രവർത്തകർ അടപ്പിക്കുന്നു
കണ്ണന് കണികാണാൻ...ഏറ്റുമാനൂർ മഹാദേവ ക്ഷേത്രാങ്കണത്തിലെ ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം നിൽക്കുന്ന കണിക്കൊന്ന പൂത്തുലഞ്ഞപ്പോൾ.സാധാരണ മാർച്ച്,ഏപ്രിൽ മാസങ്ങളിലാണ് കണിക്കൊന്നകൾ പൂക്കാറുള്ളതെങ്കിലും കാലാവസ്ഥ വ്യതിയാനം വന്നതോടെ ജനുവരി മാസം മുതൽ കണിക്കൊന്നകൾ പൂത്ത് നിൽക്കുന്നത് കാണാം
വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിലെ വേലയാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാവടിയാട്ടത്തിൽ നിന്ന്
നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ നടക്കുന്ന സഹസ്ര കുംഭാഭിഷേകത്തിനുള്ള കലശങ്ങൾ ഒരുക്കുന്നതിന് ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തികൾ നേതൃത്വം നൽകുന്നു.ക്ഷേത്രം ശാന്തി ചന്തു ശാന്തി,മാനേജർ എം.സി.സുരേഷ്,കാര്യദർശി ആർ.സജീവ് തുടങ്ങിയവർ സമീപം
എറണാകുളം കലൂർ ജംഗ്ഷനിൽ സിഗ്നൽ കടന്ന് പോകാനൊരുങ്ങിയ സ്വകാര്യ ബസിന് എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറുമായി തർക്കിക്കുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് നയിക്കുന്ന യുവ ജനയാത്രയുടെ സമാപനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ നടന്ന യാത്ര.
കോട്ടയത്ത് നടക്കുന് കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തിരുനക്കര മൈതാനത്ത് ചെയർമാൻ ടി.ആർ.രഘുനാഥൻ പതാക ഉയർത്തുന്നു
പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവുമായി അമൃത ആശുപത്രിയിൽ നിന്ന് പുറത്തേയ്ക്ക് വരുന്ന നഴ്സുമാർ
കോട്ടയം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ പുതിയ ക്രമീകരണം ഒരുക്കുന്നതിൻ്റെ ഭാഗമായി സ്റ്റാൻഡിൽ പെയിൻ്റ് കൊണ്ട് മാർക്ക് ചെയ്യുന്ന ജീവനക്കർ