TRENDING THIS WEEK
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് മത്സരങ്ങളായ എബൗ 14 വിഭാഗം ബോച്ചയിൽ കാസർകോഡ് ജില്ലയിലെ ജി.എച്ച്.എസ്.എസ് ബെല്ലയീസ്റ്റിലെ ദിയ പി. നമ്പ്യാർ മത്സരിക്കുന്നു.
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആറന്മുള കണ്ണാടി ഉപഹാരമായി നൽകുന്നു.മന്ത്രി റോഷി അഗസ്റ്റിൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ സമീപം
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് ബോച്ചെ മത്സരത്തിൽ പങ്കെടുത്ത ശേഷം കാസർകോഡ് ജില്ലയിൽ നിന്നെത്തിയ ദിയ പി നമ്പ്യാർ അമ്മ രോഷ്‌നി പ്രകാശ്, സഹോദരൻ സായി കൃഷ്ണ, അമ്മുമ്മ മാലതി എന്നിവർക്കൊപ്പം മടങ്ങിയപ്പോൾ.മത്സരത്തിൽ കാസർകോഡ് ജില്ലക്ക് വിജയിക്കാനായില്ല
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് ബോച്ചെ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ വിതുമ്പിക്കരഞ്ഞ കണ്ണൂർ ജില്ലയിലെ മൗലിജയെ അദ്ധ്യാപിക ആശ്വസിപ്പിച്ചപ്പോൾ
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് ബോച്ചെ മത്സരത്തിൽ മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ കടുത്ത വെയിലിൽ നിന്ന് രക്ഷനേടാനായി ഷാൾ കൊണ്ട് സുരക്ഷയൊരിക്കയപ്പോൾ
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന സബ് ജൂനിയർ വിഭാഗം ഇൻക്ലൂസീവ് ഫുട്ബാൾ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കണ്ണൂർ ഇളയാവൂർ സി.എച്ച്.എം എച്ച്.എസ്.എസിലെ മുഹമ്മദ് ഫജറിന്റെ ഇടുക്കി ജില്ലക്കെതിരെയുള്ള പ്രകടനം
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന സബ് ജൂനിയർ വിഭാഗം ഇൻക്ലൂസീവ് ഫുട്ബാൾ മത്സരത്തിൽ പാലക്കാട് ജില്ലയിലെ പറളി ബി.ആർ.സിയിൽ നിന്നുള്ള മുഹമ്മദ് ഹാരിസ് കൊല്ലം ജില്ലക്കെതിരെ ഗോൾ നേടുന്നു .മത്സരത്തിൽ പാലക്കാട് - കൊല്ലം ജില്ലയെ 4/1 തോൽപ്പിച്ചിരുന്നു
സേഫാക്കണം... സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിലേക്കെത്തുമ്പോൾ ഷർട്ടിന്റെ ബട്ടണിടുന്നു ഫോട്ടോ. ജയമോഹൻ തമ്പി
ശബരിമല സ്വർണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാംപ്രതി മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ റാന്നി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ.
ക്രിസ്മസ് ആഘോഷം... തൃശൂർ കാസിനോ ഹോട്ടൽ ലിമിറ്റഡിൽ സംഘടിപ്പിച്ച വാർഷിക കേക്ക് മിക്സിംഗിൽ നിന്ന്.