TRENDING THIS WEEK
ഫുൾ പവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 69 കിലോഗ്രാം സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ കോഴിക്കോടിന്റെ ദേവിക എമ്മിന്റെ പ്രകടനം
വെയിലേൽക്കാതെ കുടപിടിച്ച് യുവതിയെ സ്കൂട്ടർ ഡ്രൈവിംഗ് പഠിക്കുന്ന ഡ്രൈവിംഗ് സ്കൂളിലെ അദ്ധ്യാപിക. പത്തനംതിട്ട റിംഗ് റോഡിന് സമീപം വെട്ടിപ്പുറത്തുനിന്നുള്ള കാഴ്ച.
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗം മുണ്ടത്തിക്കോടിൽ വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നു
കനത്ത ചൂടിനെ പ്രതിരോധിക്കാൻ-----കത്തുന്ന ചൂടിനെ പ്രതിരോധിക്കാൻ ക്യാനിൽ ചണച്ചാക്ക് ചുറ്റി വെള്ളം കുടിക്കുന്ന തൊഴിലാളി. പണി പുരോഗമിക്കുന്ന പത്തനംതിട്ട അബാൻ മേൽപ്പാലത്തിന് സമീപത്തു നിന്നുള്ള ദൃശ്യം.
വേനൽക്കാലമായതോടെ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാവുകയാണ്. കൈനകരി മീനപ്പള്ളി കായലിലൂടെ ചെറുവള്ളത്തിൽ കുടിവെള്ളം ശേഖരിച്ചുകൊണ്ടുവരുന്നയാൾ
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ചുങ്കം കനാലിലൂടെ വള്ളം തുഴഞ്ഞുനീങ്ങുന്ന വയോധികന് സഹായകമായി, ചെറുവള്ളത്തിൽ പിടിച്ച് ഒപ്പംകൂട്ടി കൊണ്ടുപോകുന്ന മോട്ടോർ ബോട്ട് യാത്രികർ
തൃശൂർ പൂരത്തോടനുബന്ധിച്ച് ദീപാലകൃതമായ തിരുവമ്പാടി ക്ഷേത്രം
തൃശൂർ പൂരത്തോടനുബന്ധിച്ച് ദീപാലകൃതമായ പാറമേക്കാവ് ക്ഷേത്രം
തൃശൂർ പൂരം കൊടിയേറ്റത്തിന് ശേഷമുള്ള ആറാട്ട് കഴിഞ്ഞ ശേഷമുള്ള തിരുവമ്പാടി വിഭാഗത്തിൻ്റെ പറയെടുപ്പിനായ് കോഴിക്കോട് നിന്നെത്തിയ കളിപ്പുരയിൽ ശ്രീദേവി എന്ന പിടിയാന വെള്ളം കൊടുക്കുന്നതിനിടെ തൻ്റെ ദേഹത്ത് വെള്ളമൊഴിക്കുന്നു
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുപ്പൂർ ജില്ലയിലെ അവിനാശിയിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി കൂടിയായ ബി.ജെ.പി നേതാവ് എൽ മുരുകൻ മുക്കണ്ണൂരിൽ പ്രചാരണം നടത്തുന്നു