HOME / GALLERY / SPORTS
ജൂനിയർ ദേശീയ റോൾബാൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കേരള ടീം
മാനാഞ്ചിറയിൽ നടന്ന രണ്ടാമത് 'മഴവിൽക്കാലം ദിൽജിത്ത് ട്രോഫി' സംസ്ഥാനതല സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ നിന്ന്.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 74 -മത് കേരള സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അണ്ടർ 17 കാറ്റഗറി മത്സരത്തിൽ നിന്ന്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ശ്രീലങ്ക ടി-20 സീരിസിലെ അഞ്ചാമത് മത്സരവും വിജയിച്ച് സീരീസ് സ്വന്തമാക്കിയ ഇന്ത്യൻ ടീമംഗങ്ങൾക്കൊപ്പം ജമീമ റോഡ്രിഗസ് സെല്ഫിയെടുക്കുന്നു
അണ്ടർ 17 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ തൃശൂർ കൊടുങ്ങലൂർ ഭാരതീയ വിദ്യ ഭവൻ വിദ്യ മന്ദിറിലെ ദേവ സായി കൃഷ്ണ വി. ആർ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ കവിഷാ ദിൽഹരിയുടെ പന്തിൽ ഹെൽമറ്റിൽ പന്ത് തട്ടി സ്‌മൃതി മന്ദന ഔട്ട് ( എൽ.ബി.ഡബ്ള്യു ) ആകുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ഇന്ത്യയുടെ ജമീമ റോഡ്രിഗസിന്റെ പ്രകടനം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ മുന്നോടിയായി സ്‌മൃതി മന്ദന ടീം അംഗങ്ങൾക്കൊപ്പം പരിശീലനത്തിനിടെ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ വിജയ റൺ നേടിയ ഷെഫാലി വെർമ്മയെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കെട്ടിപിടിച്ച് അഭിനന്ദിക്കുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ശ്രീലങ്കയുടെ ഹാസിനി പെരേരയുടെ വിക്കറ്റ് നേടിയ രേണുക താക്കൂറിനെ അഭിനന്ദിക്കുന്ന ഷെഫാലി വെർമ്മ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ശ്രീലങ്കയുടെ ഇമേഷാ ദുലാനിയുടെ വിക്കറ്റ് നേടിയ രേണുക താക്കൂറിനെയും ക്യാച്ചെടുത്ത ജമീമ റോഡ്രിഗസിനെയും അഭിനന്ദിക്കുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് സമീപം
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായാഴ്ച്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് 450 സിസി ഇന്റർനാഷണൽ
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായാഴ്ച്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് 450 സിസി ഇന്റർനാഷണൽ.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് പരിശീലനത്തിൽ നിന്ന് ഫോട്ടോ : രോഹിത്ത് തയ്യിൽ
കുടുംബശ്രീ ജില്ലാ മിഷൻ പാലക്കാട് ബഡ്സ് ഒളിമ്പിയ 2-0 പറളി ഹയർ സെക്കണ്ടറി സ്കൂൾ സിന്തറ്റിക്ക് ട്രാക്കിൽ നടന്ന ജില്ലാതല കായിക മത്സരത്തിൽ സിനിയർ ഗേൾസ് 50 മീറ്റർ വിൽചെയർ റെയ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കണ്ണാടി ബഡ്സ് സ്കൂളിലെ സിമി മോഹനനെ അഭിനന്തിക്കുന്ന പറളി സ്കൂളിലെ കായിക അധ്യാപകനായ പി. മനോജ്. എസ്. ധന്യ ടീച്ചർ സമീപം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 67 -മത് സംസ്‌ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനത്തിന് ശേഷം ചെട്ടികുളങ്ങര കാശിനാഥ കളരിയിലെ അഭിജ അശോകുമായി അങ്കം കുറിക്കുന്ന സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്.സി ക്കെതിരെ ഗോൾ നേടിയ കാലിക്കറ്റ് എഫ്.സിയുടെ ആഹ്ളാദം.
പിടിച്ചു കെട്ടി... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ നിന്ന്.
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുഡ് ബാൾ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയും കാലിക്കറ്റ് ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് കാലിക്കറ്റിൻ്റെ മുഹമ്മദ് അസിസിഫും തൃശൂരിൻ്റെ കൊവിൻ ജാവീറും പന്ത് എടുക്കാനുള്ള ശ്രമം
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്‌സ കൊച്ചി എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ.
  TRENDING THIS WEEK
ആടും'മാങ്കുലയിൽ... കർഷകൻ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊണ്ടുവരവേ വഴിയോരത്തേക്ക് പൂത്ത് ചാഞ്ഞുനിൽക്കുന്ന മാവിലെ മാങ്കുല തിന്നുന്ന ആടുകൾ. പാലക്കാട് കൊല്ലംകോട് ചിങ്ങഞ്ചിറയിൽ നിന്നുള്ള കാഴ്ച.
അന്തിച്ചോപ്പ്... നിരവധി സന്ദ‌ർശകരെത്തുന്ന എറണാകുളം മറൈൻഡ്രൈവിലെ മഴവിൽ പാലത്തിലെ ജനത്തിരക്ക്, ക്രിസ്മസ്, ന്യൂഇയർ കഴിഞ്ഞിട്ടും സന്ദർശകരുടെ ഒഴുക്കാണിവിടേക്ക്. പാലത്തിൽ നിന്നുള്ള അസ്തമയ കാഴ്ച.
വീട്ട് വളപ്പിൽ പാർക്ക് ചെയ്തിരിക്കുന്ന സൂപ്പർ ബൈക്കിൽ കയറിയിരിക്കുന്ന പൂച്ച. എറണാകുളം ബീച്ച് റോഡിൽ നിന്നുള്ള കാഴ്ച
മോക്ഷം കാത്ത് ബിനാലെ മണി ..... വൈക്കം നഗരസഭാ പാർക്കിന് സമീപം വേമ്പനാട്ട് കായലിൽ സ്ഥാപിച്ചിരുന്ന ബിനാലെ മണി അഴിച്ച് ബീച്ച് റോഡിന് സമീപം വച്ചിരിക്കുന്നു. മണി സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകൾ തുരുമ്പിച്ച് അപകടാവസ്ഥയിലായതിനെ തുടർന്നാണ് അറ്റകുറ്റപ്പണിക്കായി 2024 മേയ്‌യിൽ അഴിച്ച് മാറ്റിയത്. 2014 കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച് ശ്രദ്ധേയമായ ശില്‌പമാണ് ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കായലിൽ സ്ഥാപിച്ചത്. സ്റ്റീലിൽ നിർമ്മിച്ച കുറ്റൻ ബിനാലെ മണിക്ക് രണ്ടര ടണ്ണോളം ഭാരമുണ്ട്. അറ്റകുറ്റപണികൾ പൂർത്തിയാക്കി കായലോര ബീച്ചിൽ സെൽഫി പോയിൻ്റിൽ മനോഹരമായി മാറ്റിസ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ പദ്ധതി നടപ്പായില്ല
വിരയെ വിരട്ടാൻ... ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിലും, അങ്കണവാടികളിലും കുട്ടികൾക്ക് വിരഗുളിക നൽകിയപ്പോൾ കോട്ടയം വയസ്കരക്കുന്നിലെ അങ്കണവാടിയിലെത്തിയ ശിവാനന്ദയ്ക്കും, അഭിരാമിക്കും ഗുളിക നൽകുന്ന അദ്ധ്യാപിക മിനിമോൾ പി.എസ്.
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ രജതജൂബിലി ആഘോഷം രജതോത്സവത്തിന്റെ സമാപന സമ്മേളനം കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ കേന്ദ്രമന്ത്രി എൽ.മുരുകൻ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് കെ. എസ്. സന്ദീപ്, അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ്, ചാണ്ടി ഉമ്മൻ എം.എൽ.എ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ, കോട്ടയം നഗരസഭ ചെയർപേഴ്സൺ എം.പി. സന്തോഷ്‌കുമാർ, ഡോ.എം.സി. സിറിയക്, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദികളുടെ പേരുകളിൽ നിന്ന് താമര പൂവിനെ ഒഴിവാക്കിയതിൽ പ്രതിക്ഷേധിച്ച് എബിവിപി പ്രവർത്തകർ തൃശൂർ ടൗൺ ഹാളിൽ മന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കുന്ന വേദിയിലേയ്ക്ക് താമര പൂവുമായി വന്ന് പ്രതിക്ഷേധിച്ചപ്പോൾ
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ രജതജൂബിലി ആഘോഷം രജതോത്സവത്തിൻ്റ സമാപന സമ്മേളനചടങ്ങിൽ ചീഫ് എഡിറ്റർ ദീപു രവി കേന്ദ്രമന്ത്രി എൽ.മുരുകന് കേരളകൗമുദിയുടെ ഉപഹാരം സമ്മാനിക്കുന്നു.അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ,കോട്ടയം നഗരസഭ ചെയർപേഴ്സൺ എം.പി സന്തോഷ് കുമാർ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
ചോരയുടെ മണമല്ല, പ്രകൃതി ഭംഗിയുടെ സുഗന്ധമാണ് ഇൗ പൂക്കൾക്ക്. പത്തനംതിട്ട അറവുശാലയ്ക്ക് മുന്നിലെ മാലിന്യ കൂമ്പാരത്തിന് മുന്നിലെ ചെടികൾ പൂവിട്ടപ്പോൾ
തങ്കയങ്കി ഘോഷയാത്ര... തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നും പാണ്ഡവം ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് നടത്തിയ തങ്കയന്തി ഘോഷയാത്ര.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com