HOME / GALLERY / SPORTS
ഐ.ജി.പി സൗത്ത് സോൺ ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയും കൊച്ചിൻ സിറ്റിയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊച്ചിൻ സിറ്റിയുടെ ബാറ്റർ സഞ്ജു പി.ടി യുടെ വിക്കറ്റിന് ശ്രമിക്കുന്ന ആലപ്പുഴയുടെ കീപ്പർ അൽ അമീൻ. മത്സരത്തിൽ ആലപ്പുഴ എട്ട് വിക്കറ്റിന് വിജയിച്ചു
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ കെവിൻ യോക്കിന്റെ മുന്നേറ്റം
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡാനിഷ് ഫാറൂക്കിന്റെ മുന്നേറ്റം
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണോടൊപ്പമെത്തിയ ഭാര്യ ചാരു ലത തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നിന്നും പുറത്തേക്ക്
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം.
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം
കേരള വുമൺസ് ലീഗ്... തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരള വുമൺസ് ലീഗ് ഫുട്ബാളിൽ പിഎഫ്സി കേരളയും ഇൻ്റർ കേര എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ പിഎഫ് സി കേരളയുടെ അജ്ജന നകുലൻ ഗോൾകീപ്പറെ മറികടന്ന് ഗോൾ നേടുന്നു.
പെരിങ്ങുളം തണൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരം സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി വടംവലിച്ച് ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്രതാരം മീനാക്ഷി അനൂപ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ, ഗോവ ഇൻകം ടാക്സ് അഡീഷണൽ കമ്മിഷണർ ജ്യോതിസ് മോഹൻ എന്നിവർ സമീപം
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ മുംബൈ എഫ്.സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ്.
പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
നെടുവടി മത്സരത്തിൽ... ജില്ലാ കേരളോത്സവത്തിൻ്റെ ഭാഗമായി തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച തെക്കൻ സമ്പ്രദായം നെടുവടി മത്സരത്തിൽ പങ്കെടുക്കുന്ന ചൊവ്വന്നൂർ ബ്ലോക്കിലെ അഞ്ജലി സോമനും പി.എസ് അമേഗയും.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ നിന്ന്
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബോഡി ബിൽഡിംഗ്‌ ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച മിസ്റ്റർ ആൻഡ് മിസ് കോഴിക്കോട് ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻഷിപ്പിൽ നിന്ന്.
ചിന്തയിൽ തേരോട്ടം... ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെൺകുട്ടികളുടെ ചെസ് മത്സരത്തിൽ എൽ.പി സ്കൂൾ വിഭാഗത്തിൽ മത്സരിക്കുന്ന തനയ അനീഷിന്റെ ഭാവം.
കാതോലിക്കേറ്റ് കോളേജിൽ വച്ച് നടന്ന എം.ജി യൂണിവേഴ്സിറ്റി ഇന്റെർ കോളേജ് സോഫ്റ്റ് ബോൾ ഫൈനൽ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടയും, യു.സി കോളേജ് ആലുവായും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് വിജയിച്ചു.
കൊച്ചിയിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം തിരഞ്ഞെടുത്തതിന് പിന്നാലെ ക്യാപ്ടൻ ജി. സ‌ഞ്ജു സഹതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നു.
ജൂനിയർ ദേശീയ റോൾബാൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കേരള ടീം.
മാനാഞ്ചിറയിൽ നടന്ന രണ്ടാമത് 'മഴവിൽക്കാലം ദിൽജിത്ത് ട്രോഫി' സംസ്ഥാനതല സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ നിന്ന്.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 74 -മത് കേരള സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അണ്ടർ 17 കാറ്റഗറി മത്സരത്തിൽ നിന്ന്.
  TRENDING THIS WEEK
തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് ഏറ്റുമാനൂരിൽ നടന്ന കൊട്ടിക്കലാശത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒളരിക്കര ജി യുപിഎസ് സ്‌കൂളിൽ പോളിംഗ് ബൂത്ത് ഒരുക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ
അച്ചായൻ വൈബ്...നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലാ നിയോജകമണ്ഡലത്തിൽ നടന്ന കലാശക്കൊട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോസ് കെ.മാണി വാഹനത്തിനു മുകളിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
ഡി.ജെ 'ഷോ'ൺ...നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലാ നിയോജകമണ്ഡലത്തിൽ നടന്ന കലാശക്കൊട്ടിൽ ഡി.ജെയ്ക്ക് പ്രവർത്തകരോടൊപ്പം ചുവട് വെക്കുന്ന എൻ.ഡി.എ സ്ഥാനാർഥി അഡ്വ.ഷോൺ ജോർജും ഭാര്യ പാർവതിയും.
പാലാ നിയോജകമണ്ഡലത്തിൽ നടന്ന കലാശക്കൊട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോസ് കെ.മാണിയുടെ കട്ട് ഔട്ടുമായി നടൻ ജയൻ്റെ വേഷത്തിലെത്തിയയാൾ
പാലാ നിയോജകമണ്ഡലത്തിൽ നടന്ന കലാശക്കൊട്ടിൽ എൻ.ഡി.എ സ്ഥാനാർഥി അഡ്വ.ഷോൺ ജോർജിന് അഭിവാദ്യമർപ്പിച്ച് എത്തിയ പ്രവർത്തകരുടെ ആവേശം
പാലാ നിയോജകമണ്ഡലത്തിൽ നടന്ന കലാശക്കൊട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോസ് കെ.മാണിക്ക് അഭിവാദ്യമർപ്പിച്ച് എത്തിയ പ്രവർത്തകരുടെ ആവേശം
കോട്ടയം വയസ്കര ഗവ.ടൗൺ എൽപി സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി അടയാളം കാണിക്കുന്ന കോട്ടയം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ . ഭാര്യ ലളിതാംബിക,മകൻ അർജുൻ രാധാകൃഷ്ണൻ,മരുമകൾ ഗോപിക അർജുൻ.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ ചീറോത്ത്,മുനിസിപ്പൽ കൗൺസിലർ ലീന ജയചന്ദ്രൻ എന്നിവർ സമീപം
മാത്തൂർ എ. എൽ . പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്താൻനെത്തിയ വയോധികനെ വാഹനത്തിൽ നിന്ന് ഇറക്കുന്നു.
കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ വടക്കുമുറി സ്വദേശികളായ വെള്ളച്ചി. കൂഞ്ഞമ. വേശു എന്നിവർ പോളിംഗ് ബൂത്തിൽ നിന്ന് പുറത്ത് വന്ന ശേഷം മഷി പുരട്ടി വിരൽ ഉയർത്തിക്കാണിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com