TRENDING THIS WEEK
യുവാക്കൾക്കിടയിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും പ്രചാരണത്തിനായി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വൈറ്റിലയിലെ ആസാദി ഏഷ്യൻ സ്കൂൾ ഒഫ് ആർകിടെക്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസിൽ കഥക് അവതരിപ്പിക്കാനെത്തിയ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി വിദ്യാർത്ഥികൾക്ക് മുദ്രകൾ വിവരിച്ചുകൊടുക്കുന്നു
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ച് നടന്ന മണ്ണുനീർ കോരൽ ചടങ്ങ്
ഒൻപത് വർഷത്തെ സിവിൽ സർവീസ് ധ്വംസനത്തിനെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ സമരത്തിൽ ഓട്ടൻ തുള്ളൽ അവതരിപ്പിച്ച കലാമണ്ഡലം നയനയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിനന്ദിച്ചപ്പോൾ. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധൻ, മുൻ മന്ത്രി വി.എസ്.ശിവകുമാർ തുടങ്ങിയവർ സമീപം
വിദേശ പര്യടനത്തിനായ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ചപ്പോൾ. ചീഫ് സെക്രട്ടറി എ.ജയതിലക് സമീപം
തീപിടുത്തമുണ്ടായാൽ അതിവേഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായി കോട്ടയം കളക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മോക്ഡ്രിൽ
ഇവിടെ നിന്ന് ഉയരണം കായികഭാവി .... പാലായിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഉദ്‌ഘാടനം ചെയ്ത ശേഷം അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പിയും, മാണി.സി.കാപ്പൻ എം.എൽ.എയും തകർന്ന ട്രാക്കിലൂടെ നടന്നു പോകുന്നു
കോർപ്പറേഷൻ സംഘടിപ്പിച്ച വികസന സദസ് കേശവ മെമ്മോറിയൽ ടൗൺ ഹാളിൽ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
തകർന്ന ട്രാക്കിൽ നഗ്നപാദയായി....പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഫൈനലിൽ തകർന്ന ട്രാക്കിലൂടെ സ്പൈക് ഷൂ ഇടാതെ മത്സരിക്കുന്ന വിദ്യാർത്ഥിനി
ചങ്ങമ്പുഴ പാർക്കിൽ മുഹമ്മദ് അബ്‌ദുറഹുമാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗവും പുരസ്‌കാര വിഹരണവും ഉദ്‌ഘാടനം ചെയ്യാനെത്തിയ വി.എം സുധിരൻ ചങ്ങമ്പുഴയുടെ പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിക്കുന്നു. മുൻ എം.പി പി. ഹരിദാസുമായി അഡ്വ. ടി. ആസിഫലി തുടങ്ങിയവർ സമീപം
ലഹരി മാഫിയക്കെതിരെ പൊതുജന പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ രമേശ് ചെന്നിത്തല നയിക്കുന്ന സമൂഹ നടത്തം കോട്ടയം കളക്ട്രേറ്റിന് മുൻപിൽ നിന്നാരംഭിച്ചപ്പോൾ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,മോൻസ് ജോസഫ്,ചാണ്ടി ഉമ്മൻ,എംപിമാരായ കെ.ഫ്രാൻസിസ് ജോർജ്,ആൻ്റോ ആൻ്റണി,ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കെ.സി.ജോസഫ്,അഡ്വ.ടോമി കല്ലാനി തുടങ്ങിയവർ സമീപം