TRENDING THIS WEEK
കാലങ്ങളായുള്ള കടത്ത്... തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ കാലങ്ങളോളമായുള്ള ജനങ്ങളുടെ ആവശ്യമാണ് മൂലംപ്പള്ളിയിൽ നിന്നും ചിറ്റുരിലേക്കുള്ള പാലം എന്ന ആവശ്യം. മാറി മാറി വരുന്ന സർക്കാരുകൾ വാഗ്ദാനങ്ങൾ നൽകി മടങ്ങുന്നതല്ലാതെ പാലം എന്ന സ്വപ്നം ഇനിയും അകലെയാണ്. സ്കൂൾ വിദ്യാർത്ഥികളും ജോലി കഴിഞ്ഞു മടങ്ങുന്നവരുമായുള്ള ചങ്ങാടം നിങ്ങുമ്പോൾ പോളകൾ ചങ്ങടത്തിൽ തട്ടി നിൽക്കുന്നത് തള്ളി നീക്കുന്ന തൊഴിലാളി.
കഥ പറയുമ്പോൾ... തിരുനക്കര തൃക്കൈക്കാട് സ്വാമിയാർമഠത്തിൽ കലാമണ്ഡലം വാസുപിഷാരടി അനുസ്മരണത്തോടനുബന്ധിച്ച് കളിയരങ്ങ് സംഘടിപ്പിച്ച സന്താനഗോപാലം കഥകളിയിൽ അർജുനനായി കലാമണ്ഡലം പ്രശാന്തും ബ്രാഹ്മണനായി കലാമണ്ഡലം കേശവൻ നമ്പൂതിരിയും.
കഥ പറയുമ്പോൾ... തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർമഠത്തിൽ കലാമണ്ഡലം വാസുപിഷാരടി അനുസ്മരണത്തോടനുബന്ധിച്ച് കളിയരങ്ങ് സംഘടിപ്പിച്ച സന്താനഗോപാലം കഥകളിയിൽ നിന്ന്. ശ്രീകൃഷ്ണനായി മധു വാരണാസിയും, ബ്രാഹ്മണനായി കലാമണ്ഡലം കേശവൻ നമ്പൂതിരിയും, അർജുനനായി കലാമണ്ഡലം പ്രശാന്തും വേഷമിട്ടു.
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച സംഗീത കച്ചേരി.
ഫുൾ 'കവർ'... ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ വന്യജീവികൾക്ക് ഭക്ഷണം നൽകുന്നതിൽ കർശന നിയന്ത്രണമുണ്ടെകിലും പാലിക്കപ്പെടാറില്ല.തീർഥാടകൻ നൽകിയ പ്ലാസ്റ്റിക്ക് കവറോട് കൂടിയ ഭക്ഷണപദാർത്ഥവുമായി മരക്കൂട്ടത്തിന് സമീപം പാതയോരത്ത് ഇരിക്കുന്ന സിംഹവാലൻ കുരങ്ങ്.
ഇത് പ്രസാദിന്... തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൃശൂർ അയ്യന്തോൾ 51-ാം ഡിവിഷനിലെത്തിയ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ സ്ഥാനാർത്ഥി എ. പ്രസാദിന് ഇല അട വായിൽ വച്ച് കൊടുക്കുന്നു.
എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലാ മാനിഫെസ്റ്റോ പ്രകാശനം ചെയ്യാനെത്തിയ യൂ.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി തന്റെ ഷർട്ടിൽ ഘടിപ്പിച്ച മൈക്ക് തിരികെ നൽകുന്നു. ഡോമനിക്ക് പ്രെസന്റെഷൻ, മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സമീപം
എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലാ മാനിഫെസ്റ്റോ പ്രകാശന ചടങ്ങ് യൂ.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി നിർവ്വഹിക്കുന്നു. ഡോമനിക്ക് പ്രെസന്റെഷൻ, മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സമീപം
പുഷ്പ്പം പോലെ... കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ റോസാ പുഷ്പ്പം കൊടുത്ത് സ്വീകരിച്ചപ്പോൾ
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ദിവസമായ വ്യാഴാഴ്ച രാവിലെ നടന്ന ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിൽ പെരുവനം കുട്ടന്മാരാരും സംഘവും അവതരിപ്പിച്ച പാണ്ടിമേളം