TRENDING THIS WEEK
തകർന്ന ട്രാക്കിൽ നഗ്നപാദയായി....പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഫൈനലിൽ തകർന്ന ട്രാക്കിലൂടെ സ്പൈക് ഷൂ ഇടാതെ മത്സരിക്കുന്ന വിദ്യാർത്ഥിനി
തീപിടുത്തമുണ്ടായാൽ അതിവേഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായി കോട്ടയം കളക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മോക്ഡ്രിൽ
യുവാക്കൾക്കിടയിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും പ്രചാരണത്തിനായി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വൈറ്റിലയിലെ ആസാദി ഏഷ്യൻ സ്കൂൾ ഒഫ് ആർകിടെക്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസിൽ കഥക് അവതരിപ്പിക്കാനെത്തിയ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി വിദ്യാർത്ഥികൾക്ക് മുദ്രകൾ വിവരിച്ചുകൊടുക്കുന്നു
ലഹരി മാഫിയക്കെതിരെ പൊതുജന പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ രമേശ് ചെന്നിത്തല നയിക്കുന്ന സമൂഹ നടത്തം കോട്ടയം കളക്ട്രേറ്റിന് മുൻപിൽ നിന്നാരംഭിച്ചപ്പോൾ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,മോൻസ് ജോസഫ്,ചാണ്ടി ഉമ്മൻ,എംപിമാരായ കെ.ഫ്രാൻസിസ് ജോർജ്,ആൻ്റോ ആൻ്റണി,ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കെ.സി.ജോസഫ്,അഡ്വ.ടോമി കല്ലാനി തുടങ്ങിയവർ സമീപം
ഇവിടെ നിന്ന് ഉയരണം കായികഭാവി .... പാലായിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഉദ്ഘാടനം ചെയ്ത ശേഷം അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പിയും, മാണി.സി.കാപ്പൻ എം.എൽ.എയും തകർന്ന ട്രാക്കിലൂടെ നടന്നു പോകുന്നു
മുളങ്കാടകം സ്ക്കൂളിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് തകർന്ന ബൈക്ക്
g കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ യാത്ര ചിന്നക്കടയിൽ എത്തിയപ്പോൾ പ്രവർത്തകർ അടൂർ പ്രകാശ് എം.പിയെ തോളിലേറ്റി വേദിയിലേക്ക് കൊണ്ടുപോകുന്നു
ഭയരഹിത ജീവിതം, സുരക്ഷിത തൊഴിലിടം എന്ന മുദ്രാവാക്യം ഉയർത്തി കരുത്ത് എന്ന പേരിൽ ജോയിന്റ് കൗൺസിൽ സംഘടിപ്പിച്ച വനിതാ മാർച്ച് മുൻ വനിതാ കമ്മിഷൻ അംഗവും സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ അഡ്വ. എം.എസ്.താര ഉദ്ഘാടനം ചെയ്യുന്നു
വിദേശ പര്യടനത്തിനായ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ചപ്പോൾ. ചീഫ് സെക്രട്ടറി എ.ജയതിലക് സമീപം
കോർപ്പറേഷൻ സംഘടിപ്പിച്ച വികസന സദസ് കേശവ മെമ്മോറിയൽ ടൗൺ ഹാളിൽ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു