HOME / GALLERY / SPORTS
പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
നെടുവടി മത്സരത്തിൽ... ജില്ലാ കേരളോത്സവത്തിൻ്റെ ഭാഗമായി തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച തെക്കൻ സമ്പ്രദായം നെടുവടി മത്സരത്തിൽ പങ്കെടുക്കുന്ന ചൊവ്വന്നൂർ ബ്ലോക്കിലെ അഞ്ജലി സോമനും പി.എസ് അമേഗയും.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ നിന്ന്
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബോഡി ബിൽഡിംഗ്‌ ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച മിസ്റ്റർ ആൻഡ് മിസ് കോഴിക്കോട് ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻഷിപ്പിൽ നിന്ന്.
ചിന്തയിൽ തേരോട്ടം... ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെൺകുട്ടികളുടെ ചെസ് മത്സരത്തിൽ എൽ.പി സ്കൂൾ വിഭാഗത്തിൽ മത്സരിക്കുന്ന തനയ അനീഷിന്റെ ഭാവം.
കാതോലിക്കേറ്റ് കോളേജിൽ വച്ച് നടന്ന എം.ജി യൂണിവേഴ്സിറ്റി ഇന്റെർ കോളേജ് സോഫ്റ്റ് ബോൾ ഫൈനൽ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടയും, യു.സി കോളേജ് ആലുവായും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് വിജയിച്ചു.
കൊച്ചിയിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം തിരഞ്ഞെടുത്തതിന് പിന്നാലെ ക്യാപ്ടൻ ജി. സ‌ഞ്ജു സഹതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നു.
ജൂനിയർ ദേശീയ റോൾബാൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കേരള ടീം.
മാനാഞ്ചിറയിൽ നടന്ന രണ്ടാമത് 'മഴവിൽക്കാലം ദിൽജിത്ത് ട്രോഫി' സംസ്ഥാനതല സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ നിന്ന്.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 74 -മത് കേരള സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അണ്ടർ 17 കാറ്റഗറി മത്സരത്തിൽ നിന്ന്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ശ്രീലങ്ക ടി-20 സീരിസിലെ അഞ്ചാമത് മത്സരവും വിജയിച്ച് സീരീസ് സ്വന്തമാക്കിയ ഇന്ത്യൻ ടീമംഗങ്ങൾക്കൊപ്പം ജമീമ റോഡ്രിഗസ് സെല്ഫിയെടുക്കുന്നു
അണ്ടർ 17 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ തൃശൂർ കൊടുങ്ങലൂർ ഭാരതീയ വിദ്യ ഭവൻ വിദ്യ മന്ദിറിലെ ദേവ സായി കൃഷ്ണ വി. ആർ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ കവിഷാ ദിൽഹരിയുടെ പന്തിൽ ഹെൽമറ്റിൽ പന്ത് തട്ടി സ്‌മൃതി മന്ദന ഔട്ട് ( എൽ.ബി.ഡബ്ള്യു ) ആകുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ഇന്ത്യയുടെ ജമീമ റോഡ്രിഗസിന്റെ പ്രകടനം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ മുന്നോടിയായി സ്‌മൃതി മന്ദന ടീം അംഗങ്ങൾക്കൊപ്പം പരിശീലനത്തിനിടെ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ വിജയ റൺ നേടിയ ഷെഫാലി വെർമ്മയെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കെട്ടിപിടിച്ച് അഭിനന്ദിക്കുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ശ്രീലങ്കയുടെ ഹാസിനി പെരേരയുടെ വിക്കറ്റ് നേടിയ രേണുക താക്കൂറിനെ അഭിനന്ദിക്കുന്ന ഷെഫാലി വെർമ്മ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ശ്രീലങ്കയുടെ ഇമേഷാ ദുലാനിയുടെ വിക്കറ്റ് നേടിയ രേണുക താക്കൂറിനെയും ക്യാച്ചെടുത്ത ജമീമ റോഡ്രിഗസിനെയും അഭിനന്ദിക്കുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് സമീപം
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായാഴ്ച്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് 450 സിസി ഇന്റർനാഷണൽ
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായാഴ്ച്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് 450 സിസി ഇന്റർനാഷണൽ.
  TRENDING THIS WEEK
എം. സുകുമാരപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച എം. സുകുമാരപിള്ള അനുസ്മരണ സമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,കെ.പി.രാജേന്ദ്രൻ തുടങ്ങിയവർ സമീപം
കോട്ടയം  ചിങ്ങവനം കരിമ്പിൽ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് കുമരകം എം.എൻ ഗോപാലൻ തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റുന്നു
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ബെന്യാമിൻ ഉദ്ഘാടനം ചെയ്യുന്നു
മഹാ ശിവരാത്രിയോടനുബന്ധിച്ച് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ശയന പ്രദിക്ഷണം നടത്തുന്ന ഭക്തർ
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന കുട്ടി
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിനെത്തിയ വിശ്വാസികളുടെ തിരക്ക്.
മഹാ ശിവരാത്രിയോടനുബന്ധിച്ച് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഭക്തർ
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക്   ചിറ്റൂർ മണ്ഡലത്തിൽ കൊഴിഞ്ഞാമ്പാറയിൽ നൽകിയ സ്വീകരണത്തിൽ  ജാഥ ക്യാപ്റ്റൻ  സംസാരിക്കുന്നു.
തൃശൂർ വൃന്ദാവൻ ഹോട്ടലിൽ നഗരത്തിലെ വെള്ള കെട്ടിന് ശ്വാശ്വത പരിഹാരം കാണുന്നതിനായ് സംഘടിപ്പിച്ച ചടങ്ങിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്നതിനായ് പ്രഫ. കെ.ജി പത്മകുമാർ മൈക്ക് കൈമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി ജേക്കബ് തോമസ് സമീപം
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക്  പാലക്കാട് ചിറ്റൂർ മണ്ഡലത്തിൽ കൊഴിഞ്ഞാമ്പാറയിൽ നൽകിയ സ്വീകരണത്തിൽ  സംസാരിച്ച് മടങ്ങുബോൾ  ജാഥയിൽ എത്തിയ  കൃഷ്ണൻ കുട്ടിയുടെ പരാതികേട്ട് ജാഥ ക്യാപ്റ്റൻ     തന്റെ ഷാൾ  ഹരാർപ്പണം ചെയ്യുന്നു. സമീപം മന്ത്രി കെ.കൃഷ്ണൻ കുട്ടി .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com