SignIn
Kerala Kaumudi Online
Friday, 22 May 2026 10.24 PM IST

മരിച്ചവരുടെ  സ്വർണാഭരണങ്ങൾ ധരിക്കാറുണ്ടോ? എന്നാൽ ഇത് അറിഞ്ഞിരിക്കണം

gold

മലയാളികൾക്ക് പ്രിയപ്പെട്ട ലോഹമാണ് സ്വർണം. ലക്ഷ്‌മിദേവിയുടെ പ്രതീകമായാണ് സ്വർണത്തെ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നു. അതിൽ ഒന്നാണ് മരിച്ചയാളുടെ സ്വർണാഭരണങ്ങൾ ധരിക്കുന്നതുമായി ബന്ധപ്പെട്ട വിശ്വാസം. ഇതിനെക്കുറിച്ച് ജ്യോതിഷികൾ എന്താണ് പറയുന്നതെന്ന് നോക്കാം.

സ്വർണം ഊർജ്ജസ്വലമായ ഗ്രഹമായി കരുതുന്ന സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. മരിച്ചയാളുടെ സ്വർണാഭരണങ്ങൾ ജീവിച്ചിരിക്കുന്നയാളുടെ ജീവിതത്തിൽ പ്രതികൂല ഫലമുണ്ടാക്കുമെന്നാണ് വിശ്വാസം. ജാതകത്തിൽ സൂര്യന്റെ സ്ഥാനം ദുർബലമാകുന്നതിനും ഇത് കാരണമായേക്കാം. ആരോഗ്യം,​ സമ്പത്ത് ഇവയിലെല്ലാം മോശം ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം. മരിച്ചയാളുടെ സ്വർണാഭരണങ്ങൾ ധരിക്കുന്നത് നെഗറ്റീവ് എന‌ർജിക്ക് കാരണമാകും.

കൂടാതെ മരിച്ചവരുടെ ആഭരണം ധരിക്കുന്നതിലൂടെ അവരുടെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്ന് ഗരുഡപുരാണത്തിൽ പറയുന്നു. അങ്ങനെ ധരിച്ചാൽ മരിച്ചയാളുടെ ആത്മാവ് എല്ലായ്പ്പോഴും നിങ്ങളുടെ സമീപത്ത് ഉണ്ടാകുമെന്നാണ് വിശ്വാസം. സ്വർണം മാത്രമല്ല മരിച്ചയാളുടെ വെള്ളി ആഭരണങ്ങളോ മറ്റ് ആഭരണങ്ങളോ ധരിക്കുന്നതും ദോഷമാണെന്നാണ് ജ്യോതിഷികൾ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GO;D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY