SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

പോപ്പുലർ തട്ടിപ്പ്: സ്പെഷ്യൽ പ്രോസിക്യുട്ടറെ നിയമിക്കുന്നു

ആലപ്പുഴ: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസുകളുടെ വിചാരണയ്ക്കായി ആലപ്പുഴയിലെ സ്‌പെഷ്യൽ കോടതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുപതിനായിരം രൂപയാണ് മാസവേതനം. താൽപര്യമുള്ളവർ വിലാസം, ജനന തിയതി എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രം, എൻറോൾമെന്റ് സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ, ബാർ കൗൺസിൽ സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ 30ന് വൈകുന്നേരം 5ന് മുമ്പ് ആലപ്പുഴ കളക്ടറേറ്റിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. വിവരങ്ങൾക്ക് : 0477-2251676, 2252580. കേസ് വിചാരണയ്ക്കായി ആലപ്പുഴയിൽ പ്രത്യേക കോടതി രൂപീകരിക്കാൻ രണ്ട് വർഷം മുമ്പാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ഇതിനായി ഒൻപത് തസ്തികകൾ സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA