തിരുവനന്തപുരം: പ്രവാസി കേരളീയർക്കും വിദേശത്തേക്ക് ജോലി, പഠനം എന്നിവയ്ക്ക് തയ്യാറെടുക്കുന്നവർക്കുമായി 30ന് ഉച്ചയ്ക്ക് 2ന് (യൂറോപ്യൻ സമയം: 10:30 എ.എം) ഇ-റൂട്ട്സ് എന്ന പേരിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കും. പങ്കെടുക്കാൻ താല്‍പര്യമുളളവർ നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ 25ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം.
തിരഞ്ഞെടുക്കുന്ന 1000 പേർക്കാണ് പങ്കെടുക്കാൻ അവസരം. പ്രവാസികേരളീയർക്കായുളള നോർക്ക വകുപ്പിന്റെയും നോർക്ക റൂട്ട്സിന്റെയും പദ്ധതികൾ, സേവനങ്ങൾ എന്നിവ സംബന്ധിച്ചും പ്രവാസത്തിനു തയ്യാറെടുക്കുന്നവർ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അവബോധം നൽകുകയാണ് ലക്ഷ്യം. പോളണ്ടിലെ വാർസോ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഒ.സി.വൈ.എം യൂണിറ്റ്, കേരള അസോസിയേഷൻ പോളണ്ട് (കെ.എ.പി), വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു.എം.എഫ്), മറ്റ് രജിസ്റ്റർ ചെയ്ത മലയാളി പ്രവാസി സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |