SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: പിണറായി

pp

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ മങ്കടയിൽ ഇടിമിന്നലേറ്റ് മരിച്ച നാലു കുട്ടികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കുട്ടികളുടെ വേർപാട് കുടുംബങ്ങൾക്കും നാടിനും തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ഇടിമിന്നൽ മുന്നറിയിപ്പുകൾ എല്ലാവരും ഗൗരവത്തോടെ കാണുകയും സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA