SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

ഇൻഷ്വറൻസ് തുകയ്ക്ക് വ്യാജ പരാതി: പൊലീസുകാരന് എതിരെ നടപടിക്ക് സാദ്ധ്യത

aa

ആലപ്പുഴ: ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ പൊലീസുകാരൻ വ്യാജപരാതി നൽകിയെന്ന് ആക്ഷേപം. താൻ ഓടിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചെന്നായിരുന്നു ടൂറിസം പൊലീസിലെ ഉദ്യോഗസ്ഥൻ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് . എന്നാൽ പരാതി വ്യാജമെന്നും ഇടിച്ച വാഹനം ഓടിച്ചവർ സംഭവസമയത്ത് അപകടസ്ഥലത്ത് ഇല്ലായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ആലപ്പുഴ ഡിവൈ.എസ്.പി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വകുപ്പുതല നടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. എന്നാൽ,അപകടസ്ഥലത്തെ ദ‌ൃക്സാക്ഷികൾ നൽകിയ വാഹന നമ്പരാണ് പരാതിയിൽ നൽകിയതെന്ന് പൊലീസുകാരൻ പറയുന്നു. ഫെബ്രുവരിയിൽ പത്ത് ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കിടത്തി ചികിത്സയിലായിരുന്നെന്നും , ഇൻഷ്വറൻസ് തുകയ്ക്ക് വേണ്ടി ക്ലെയിം ചെയ്തിട്ടില്ലെന്നും പൊലീസുകാരൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA