SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

പുതിയ സർക്കാർ മാതൃകാസ്ഥാനത്തിനായി നിലകൊള്ളണം

ss

നിലമ്പൂർ: കേരളത്തിൽ പുതുതായിചുമതലയേൽക്കുന്ന സർക്കാർ ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത ജാതിമത ഭേദ ചിന്തകൾക്കതീതമായ മാതൃകാസ്ഥാനം ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. വഴിക്കടവ് നാരോക്കാവിൽ ശാന്തിഹവന യജ്ഞവും പ്രാർത്ഥനായോഗവും നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും സുഖസമൃദ്ധിയിലും സമത്വത്തോടെയും ജീവിക്കുന്നതാണ് ഗുരുദേവൻ സങ്കൽപ്പിക്കുന്ന മാതൃകാസ്ഥാനം. ജാതിമത ഭേദമന്യേ സകലരും സഹോദരൻമാരാണെന്ന് ഗുരുദേവൻ പഠിപ്പിക്കുന്നു. ഇന്ത്യൻ പാർലമെന്റിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇപ്പോഴത്തെ രാഷ്ട്രപതി ദ്രൗപതി മുർമുവും അരുവിപ്പുറം സന്ദേശം മലയാളത്തിൽ ചൊല്ലി ഇത്തരമൊരു ഭാരതമാണ് സൃഷ്ടമാകേണ്ടതെന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തിൽ അത് പ്രാവർത്തികമാക്കണം.. ശിവഗിരിമഠത്തിലെ ബ്രഹ്മചാരി ശിവനാരായണ പ്രസാദ്, സുരേന്ദ്രൻ കോയിപ്പുറത്ത് ,​ വസന്ത കുമാരി നരിവാലമുണ്ട, ഉഷ ലാലൻ, വിജയപ്പൻ തകിടിയിൽ, നിലമ്പൂർ യൂണിയൻ മുൻ പ്രസിഡന്റ് കെ.എ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA