
ആലപ്പുഴ : കൃത്യമായി മാത്രം വാർത്ത നൽകുന്ന പത്രമാണ് കേരളകൗമുദിയെന്ന് നിയുക്ത എം.എൽ.എ ജി. സുധാകരൻ. മാദ്ധ്യമ പ്രവർത്തകൻ ജോയ് വർഗീസ് സ്മാരക മാദ്ധ്യമപുരസ്‌കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ആരെയും ആക്ഷേപിക്കാൻ വേണ്ടി കേരളകൗമുദി വാർത്ത നൽകാറില്ലെന്നും സുധാകരൻ പറഞ്ഞു.
പി.ആർ വഴി നേതാവാകാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. ജനങ്ങൾക്ക് അതും തിരിച്ചറിയാനാവും. കുട്ടികൾ പത്രം വായിക്കുന്നില്ലെന്ന് പറയുന്നത് പൂർണ സത്യമല്ല. സി.പി.എമ്മിന് വളർച്ചയുണ്ടാകണമെങ്കിൽ അവരുടെ പത്രം എന്തുകൊണ്ട് അംഗങ്ങൾ വായിക്കുന്നില്ലെന്ന് പൊളിറ്റ് ബ്യൂറോയിൽ അജണ്ട വച്ച് ചർച്ച ചെയ്യണം. അല്ലാതെ ഞങ്ങൾ തിരുത്തി, ശക്തമായി തിരുത്തും, ആഴത്തിൽ തിരുത്തും പരപ്പിൽ തിരുത്തും എന്ന് പറഞ്ഞിട്ട് കാര്യമില്ല.
കെ.സി.വേണുഗോപാലിന് മുഖ്യമന്ത്രിയാവാത്തതിൽ വിഷമമുണ്ടെന്ന വാർത്ത കണ്ടു. അദ്ദേഹത്തിന് ഒരു വിഷമവുമില്ല. അദ്ദേഹത്തെ നേരിട്ടുപോയി കണ്ടതാണ്. വി.ഡി. സതീശൻ സമർത്ഥനായ മുഖ്യമന്ത്രിയാണെന്നും സുധാകരൻ പറഞ്ഞു. ജോയ് വർഗീസ് ഫൗണ്ടേഷൻ ചെയർമാൻ ടോമി പുലിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |