SignIn
Kerala Kaumudi Online
Friday, 15 May 2026 10.48 PM IST

രാമഭക്തസംഗമവും ദേശീയസെമിനാറും ഗുരുവായൂരിൽ

g

കൊച്ചി: മൗലാന അബ്ദുൾ കലാം ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഏഷ്യൻ സ്റ്റഡീസും സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി 15 മുതൽ 17വരെ ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ രാമഭക്തസംഗമവും ദേശീയ സെമിനാറും സംഘടിപ്പിക്കും.

രാമനാമത്തിന്റെ പൊരുളും കലകളിലും സാഹിത്യത്തിലും ശ്രീരാമൻ ചെലുത്തിയ സ്വാധീനവും പുതുതലമുറയ്‌ക്ക് പകർന്നുനൽകുകയാണ് ലക്ഷ്യമെന്ന് സംഘാടക സമിതി ചെയർമാൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയും മുഖ്യസംയോജക് മൗനയോഗി സ്വാമി ഹരിനാരായണനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കലാമണ്ഡലം കവിത കൃഷ്ണകുമാർ നയിക്കുന്ന മോഹിനിയാട്ടം, അട്ടപ്പാടിയിലെ രാമർകൂത്ത്, നൃത്തശില്പങ്ങൾ, ഓട്ടൻതുള്ളൽ, ഭജൻസ്, 1008പേർ നയിക്കുന്ന ശ്രീരാമ ഗായത്രിജപയജ്ഞം, ആദിത്യഹൃദയമന്ത്ര ജപയജ്ഞം, നാരായണീയ പാരായണം, കോദണ്ഡപൂജ, അഷ്ടലക്ഷ്മി പൂജ, മഹാഗണപതി ഹോമം എന്നിവയുണ്ടാകും. പ്രശസ്ത പണ്ഡിതരും പുരാവസ്തുഗവേഷകരുൾപ്പെടെയുള്ളവരും പ്രബന്ധങ്ങൾ അവതരിപ്പിക്കും.

15ന് വൈകിട്ട് 4.30ന് ഗവർണർ രാജേന്ദ്ര ആർലേക്കറും ജൂനഅഗാഢയുടെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും ചേർന്ന് രാമഭക്തസംഗമം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ഭാരവാഹികളായ കെ.ജെ. ജോഫി, ബാബുരാജ് കേച്ചേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA