SignIn
Kerala Kaumudi Online
Friday, 15 May 2026 10.51 PM IST

സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു,​ ജനപ്രിയ ബ്രാൻഡുകൾക്ക് 10 രൂപ മുതൽ 50 രൂപ വരെ കുറയും

bevco-

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു. ജനപ്രിയ ബ്രാൻഡുകൾക്ക് 10 രൂപ മുതൽ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് റം അടക്കം ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത് 500 മില്ലിക്ക് 10 രൂപയാണ് കുറഞ്ഞത്. ചില ബ്രാൻഡുകൾക്ക് 20 രൂപ കുറഞ്ഞു. ചില ബ്രാൻഡുകൾക്ക് 30 മുതൽ 50 രൂപ വരെയും കുറഞ്ഞിട്ടുണ്ട്. വിൽപ്പന കുറഞ്ഞ ചില ബ്രാൻഡുകൾക്കുൾപ്പെടെയാണ് വിലകുറഞ്ഞത്.

ചൊവ്വാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ബീവറേജ് കോർപ്പറേഷൻ നിർദ്ദേശം ഷോപ്പുകളിൽ എത്തി. സോഫ്റ്റ്‌വെയറിൽ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബീവറേജ് കോർപ്പറേഷന്റെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BAR, BEVCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA