SignIn
Kerala Kaumudi Online
Monday, 18 May 2026 2.18 PM IST

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം; സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

railway-station

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ - എറണാകുളം ജംഗ‌്ഷൻ ഇന്റർസിറ്റി എക്‌സ്‌പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ട്രെയിൻ നീങ്ങി തുടങ്ങും മുൻപ് തന്നെ ഇദ്ദേഹം പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിൽ കയറാൻ ശ്രമിച്ചു. എന്നാൽ ഇതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. ട്രെയിനിന്റെ വേഗത കൂടിയതോടെ ഇയാൾക്ക് രക്ഷപ്പെടാനായില്ല.

മറ്റ് യാത്രക്കാരാണ് ഇദ്ദേഹത്തെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ നിന്ന് വലിച്ച് പുറത്തെടുത്തത്. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞില്ല. അപകടത്തിൽ ഫോൺ തകർന്നുപോവുക കൂടി ചെയ്തതോടെ മരിച്ചതാരാണെന്ന് സ്ഥിരീകരിക്കാൻ മറ്റ് വഴികൾ തേടുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DIES, KANNUR, RAILWAY, RAILWAY STATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA