SignIn
Kerala Kaumudi Online
Friday, 15 May 2026 9.42 PM IST

സി.പി.എം പി.ബി യോഗം ഇന്നു മുതൽ 

ddd

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും. രണ്ടു ദിവസങ്ങളിലായാണ് യോഗം . കേരളത്തിൽ നിന്ന് പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവർ പങ്കെടുക്കും.

. തമിഴ്നാട്ടിൽ വിജയ് യുടെ പാർട്ടിയായ ടിവികെയ്ക്ക് പിന്തുണ നൽകാനുണ്ടായ സാഹചര്യം യോഗം വിലയിരുത്തും. ഇന്ത്യ മുന്നണിയുടെ ഭാവിയും ചർച്ചാ വിഷയമാകുമെന്നാണ് സൂചന. കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യും. വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടും മുന്നണി പരാജയപ്പെടാൻ ഇടയാക്കിയ കാര്യങ്ങളും ചർച്ചാ വിഷയമാകും. സംസ്ഥാനത്തെ സംഘടനാ പ്രവർത്തനം ശക്തമാക്കാനുള്ള നിർദ്ദേശവും യോഗത്തിലുണ്ടാകും. കേരളത്തിൽ ആരാകണം പ്രതിപക്ഷ നേതാവെന്നതിൽ ചർച്ച നടക്കും.പിണറായി വിജയൻ തന്റെ നിലപാട് വ്യക്തമാക്കും. ബുധനാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചയുണ്ടായില്ല. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം 12ന് സംസ്ഥാന സെക്രട്ടേറിയറ്റും 13, 14 തീയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. പി.ബി നിലപാട് സെക്രട്ടേറിയറ്റ് യോഗത്തിൽ അവതരിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA