
പുതുക്കാട്:യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു.മരത്താക്കര പുഴമ്പള്ളം വെളിയംകുളങ്ങര ഡേവിസിന്റെ മകൻ ബിനുവിനാണ് (37) ഗുരുതരമായി പരിക്കേറ്റത്.ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം.ജിംനേഷ്യം ക്ലബ്ബിൽ നിന്ന് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ ബിനുവിനെ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ആക്രമിക്കുകയായിരുന്നു.ബോധം നഷ്ടപ്പെട്ട് നിലത്തുവീണിട്ടും ആക്രമണം തുടർന്നു.നാട്ടുകാരാണ് ബിനുവിനെ ആശുപത്രിയിൽ എത്തിച്ചത്.പ്രതിക്കായി പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |