
കളമശേരി: പോത്തിന്റെ ആക്രമണത്തിൽ നെഞ്ചിന് കുത്തേറ്റ വൃദ്ധന് ദാരുണാന്ത്യം. കളമശേരി കൈപ്പടമുകളിൽ കൊല്ലംകുടി വീട്ടിൽ അബൂബക്കറാണ് (73) മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7.30നായിരുന്നു സംഭവം. സമീപത്തെ പാടത്തു നിന്നെത്തിയ പോത്ത് അബൂബക്കറിന്റെ വീടിന് സമീപത്തെ മരങ്ങൾ കുത്തി മറിച്ചിരുന്നു. തുടർന്ന് പോത്തിനെ തുരത്താൻ ശ്രമിക്കുമ്പോഴാണ് അബൂബക്കറിന് കുത്തേറ്റത്.
നിലവിളി കേട്ടെത്തിയ സമീപവാസികൾ പോത്തിന്റെ ശ്രദ്ധ തിരിച്ച ശേഷം അബൂബക്കറിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 10.45ന് മരിച്ചു.
പോത്തിനെ ഫയർ ഫോഴ്സ് പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെ ഉടമയെത്തി കൊണ്ടുപോയി. കേസെടുത്തെങ്കിലും ഉടമയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കളമശേരി പൊലീസ് അറിയിച്ചു. അബൂബക്കറിന്റെ ഖബറടക്കം ഇടപ്പള്ളി മുസ്ളിം ജമാ അത്ത് കബർസ്ഥാനിൽ നടത്തി. ഭാര്യ: സൈനബ. മക്കൾ: ശഹീർ. കെ.എ, റഷീദ, റഫീക്ക്. കെ.എ. മരുമക്കൾ: നസീല, സമദ്, ഫാരിഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |